നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അത് ഞങ്ങളുടെ തന്ത്രമായിരുന്നു; വിജയ രഹസ്യം വെളിപ്പെടുത്തി മാക്‌സ്‌വെല്‍

  അത് ഞങ്ങളുടെ തന്ത്രമായിരുന്നു; വിജയ രഹസ്യം വെളിപ്പെടുത്തി മാക്‌സ്‌വെല്‍

  ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അര്‍ധ സെഞ്ച്വറിയായിരുന്നു മുന്‍നിര തകര്‍ന്ന ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്

  glenn-maxwell

  glenn-maxwell

  • News18
  • Last Updated :
  • Share this:
   വിശാഖപട്ടണം: അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന ഇന്ത്യ ഓസീസ് ഒന്നാം ടി20യില്‍ മൂന്ന് വിക്കറ്റിനായിരുന്നു കങ്കാരുക്കള്‍ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 127 റണ്ണിന്റെ വിജയലക്ഷ്യം പാറ്റ് കമ്മിണ്‍സും റിച്ചാര്‍ഡ്‌സണും ചേര്‍ന്നാണ് അവസാന ഓവറില്‍ മറികടന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അര്‍ധ സെഞ്ച്വറിയായിരുന്നു മുന്‍നിര തകര്‍ന്ന ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

   43 പന്തില്‍ ആറു ഫോറിന്റെയും രണ്ടു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു മാക്‌സ്‌വെല്ലിന്റെ അര്‍ധ സെഞ്ച്വറി. വിജയം ഉറപ്പിച്ച ശേഷമായിരുന്നു താരം മടങ്ങിയത്. 127 എന്ന താരതമ്യേന ചെറിയ സ്‌കോര്‍ തങ്ങള്‍ പിന്തുടര്‍ന്നത് വ്യക്തമായ തന്ത്രത്തോടെയായിരുന്നെന്നും അതെന്തായിരുന്നെന്നും വ്യക്തമാക്കിയിരിക്കുകയാണ് മാക്‌സ്‌വെല്‍.

   Also Read: കോഹ്‌ലിയും ബൂംറയും രോഹിത്തിനെ അവഗണിച്ചോ? ഒന്നാം ടി20യിലെ വീഡിയോ ചര്‍ച്ചയാകുന്നു

    

   ഉമേഷ് യാദവിനെയും യൂസ്വേന്ദ്ര ചാഹലിനെയും അതിര്‍ത്തി കടത്തി ഓസീസിനെ വിജയതീരത്തെത്തിച്ച മാക്‌സ്‌വെല്‍ ഈ താരങ്ങളെ ആക്രമിക്കുക എന്നത് തന്നെയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് പറയുന്നത്. 'ജസ്പ്രീത് ബൂംറയേയും ക്രുണാല്‍ പാണ്ഡ്യയേയും നേരിടാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ചാഹലിനെയാണ് ആക്രമിക്കാന്‍ തെരഞ്ഞെടുത്തത്, താന്‍ പുറത്തായ പന്തും സിക്സറിന് ശ്രമിച്ചതായിരുന്നു, എന്നാല്‍ കണക്ട് ചെയ്തിടത്ത് പിഴച്ചു. അടുത്ത കളിയില്‍ മെച്ചപ്പെടുത്തും' മാക്സ്‌വെല്‍ പറഞ്ഞു.

   ബൂംറ എറിഞ്ഞ 19 ാം ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രം നേടിയിരുന്ന ഓസ്‌ട്രേലിയ ഉമേഷ് യാദവ് എറിഞ്ഞ അവവസാന ഓവറില്‍ 14 റണ്‍സ് നേടിയായിരുന്നു വിജയം സ്വന്തമാക്കിയത്.

   First published:
   )}