നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Glenn Maxwell |ഇന്ത്യയുടെ മരുമകനാകാന്‍ മാക്സ്വെല്‍; പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചേക്കും

    Glenn Maxwell |ഇന്ത്യയുടെ മരുമകനാകാന്‍ മാക്സ്വെല്‍; പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചേക്കും

    ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്‌സ്‌വെലുമായുള്ള വിവാഹ നിശ്ചയം 2020 മാര്‍ച്ചില്‍ കഴിഞ്ഞതാണ്.

    Credit: Twitter

    Credit: Twitter

    • Share this:
      ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍(Glenn Maxwell) പാകിസ്ഥാന്‍ പര്യടനം(Pakistan Tour) ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഇന്ത്യന്‍ വംശജ വിനി രാമനുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന സാഹചര്യത്തില്‍ ഓസീസ് താരം ടീമിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനിന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

      മാര്‍ച്ച് ഏപ്രില്‍ മാസത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പാക് പര്യടനം. സമയത്താണ് മാക്‌സ്‌വെലിന്റെ വിവാഹവും തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പര്യടനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മാക്‌സ്‌വെല്‍ ആലോചിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന വിനി രാമനും മാക്‌സ്‌വെലുമായുള്ള വിവാഹ നിശ്ചയം 2020 മാര്‍ച്ചില്‍ കഴിഞ്ഞതാണ്. അതിനുശേഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലതവണ മാറ്റിവച്ച വിവാഹമാണ് ഇത്തവണ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

      നേരത്തെ, ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക് പര്യടനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചുകൊണ്ട് മാക്‌സ്‌വെല്‍ രംഗത്തെത്തിയിരുന്നു. 'ഓസ്‌ട്രേലിയന്‍ ടീം വീണ്ടും പാകിസ്ഥാനിലേക്കു പോകുന്നത് നല്ല കാര്യം തന്നെ. ഇതിനു മുന്‍പ് 1998ലാണ് ഏറ്റവും ഒടുവില്‍ ഓസീസ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയതെന്നാണ് എന്റെ ഓര്‍മ' - മാക്‌സ്‌വെല്‍ പറഞ്ഞു.

      'പക്ഷേ, പര്യടനത്തിനായി ഞാന്‍ പോകുമോ എന്നുള്ള കാര്യം ഉറപ്പില്ല. ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് എന്റെ വിവാഹവും നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് എന്നോട് അതേക്കുറിച്ച് ചോദിച്ചിട്ട് കാര്യമില്ല. പാകിസ്ഥാന്‍ പര്യടനത്തിനായി ഇനിയും വിവാഹം നീട്ടിവയ്ക്കാന്‍ യാതൊരു സാധ്യതയുമില്ല. ഇപ്പോള്‍ത്തന്നെ പലതവണ വിവാഹം മാറ്റിവച്ചുകഴിഞ്ഞു'- മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

      ദുബായില്‍ നടക്കുന്ന ടിന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ മാക്സ്വെല്‍ കളിക്കുന്നുണ്ട്. യു എ ഇയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

      Akshay Karnewar |ടി20യില്‍ നാല് ഓവറും മെയ്ഡന്‍! ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

      സയിദ്ദ് മുഷ്താഖ് അലി ടി20 (Syed Mushtaq Ali Trophy) ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍ (Akshay Karnewar). മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

      മണിപ്പൂരിനെതിരെ നാലോവറില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു 29കാരനായ കര്‍നെവാര്‍. ടി20 ചരിത്രത്തില്‍ നാലോവറും മെയ്ഡന്‍ ആക്കുന്ന ആദ്യ ബൗളറാണ് കര്‍നെവാര്‍. കര്‍നെവാറിന്റെ ബൗളിംഗ് മികവിലൂടെ വിദര്‍ഭ നോക്കൗട്ടില്‍ എത്തുകയും ചെയ്തു.

      നാലോവര്‍ സ്‌പെല്ലില്‍ ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും കര്‍നെവാര്‍ പന്തെറിഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്. ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ കര്‍നെവാറിന് രണ്ടു കൈകൊണ്ടും പന്തെറിയാനാവും. അവിശ്വസനീയമായാണ് തന്റെ നേട്ടമെന്നും റെക്കോര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും കര്‍നെവാര്‍ പറഞ്ഞു.

      കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ പാക് പേസറായ മുഹമ്മദ് ഇര്‍ഫാന്‍(Mohammad Irfan) നാലോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത റെക്കോര്‍ഡാണ് കര്‍നെവാര്‍ ഇന്നലെ പഴങ്കഥയാക്കിയത്. ബാര്‍ബഡോസ് ട്രൈഡന്റിനായി 2018ലായിരുന്നു ഇര്‍ഫാന്റെ പ്രകടനം.
      Published by:Sarath Mohanan
      First published:
      )}