'കാനഡയായാലും ഡാന്‍സ് പഞ്ചാബി സ്റ്റൈല്‍ തന്നെ' ഗ്ലോബല്‍ ടി20യ്ക്കിടെ തകര്‍പ്പന്‍ നൃത്തവുമായി യുവിയും ഗെയ്‌ലും റസലും

യുവിയും ഗെയ്‌ലും പഞ്ചാബി സ്റ്റൈലില്‍ നൃത്തം ചവിട്ടുന്ന വീഡിയോയാണ് റസല്‍ പുറത്തുവിട്ടിരിക്കുന്നത്.

news18
Updated: August 1, 2019, 6:29 PM IST
'കാനഡയായാലും ഡാന്‍സ് പഞ്ചാബി സ്റ്റൈല്‍ തന്നെ' ഗ്ലോബല്‍ ടി20യ്ക്കിടെ തകര്‍പ്പന്‍ നൃത്തവുമായി യുവിയും ഗെയ്‌ലും റസലും
yuvi gayle
  • News18
  • Last Updated: August 1, 2019, 6:29 PM IST
  • Share this:
ടൊറാന്റോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജ് സിങ് കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ ഫോമിലാണുള്ളത്. വെടിക്കെട്ട് താരങ്ങള്‍ക്കൊപ്പം ഗ്ലോബല്‍ ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധ നേടുകയാണ്.

ടൂര്‍ണമെന്റിലെ തന്റെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായാണ് യുവി തന്റെ ഫോം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചത്. താരത്തിന് പുറമെ വിന്‍ഡീസ് സൂപ്പര്‍ താരമായ ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലുമെല്ലാം ഗ്ലോബല്‍ ടി20 യില്‍ തകര്‍ക്കുകയാണ്.
 
View this post on Instagram
 

#Vibes on the #boat with the legend's


A post shared by Andre Russell (@ar12russell) on

എന്നാല്‍ കഴിഞ്ഞ ദിവസം വിന്‍ഡീസ് താരം ആന്ദ്രെ റസല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോയാണ് ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത്. യുവിയും ഗെയ്‌ലും പഞ്ചാബി സ്റ്റൈലില്‍ നൃത്തം ചവിട്ടുന്ന വീഡിയോയാണ് റസല്‍ പുറത്തുവിട്ടിരിക്കുന്നത്. 
View this post on Instagram
 

This #guy is the happiest man alive I swear 😂😂😂😂


A post shared by Andre Russell (@ar12russell) on


 
First published: August 1, 2019, 6:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading