നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC World Cup 2019: ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ ഭീഷണിയില്‍; ടീമുകളുടെ പരിശീലനവും തടസപ്പെട്ടു

  ICC World Cup 2019: ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ ഭീഷണിയില്‍; ടീമുകളുടെ പരിശീലനവും തടസപ്പെട്ടു

  ഇന്ത്യന്‍ താരങ്ങള്‍ ജിമ്മിലും ന്യൂസിലന്‍ഡ് താരങ്ങള്‍ ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടിലുമാണ് പരിശീനം നടത്തിയത്

  Nottingham

  Nottingham

  • Last Updated :
  • Share this:
   നോട്ടിങ്ഹാം: ലോകകപ്പില്‍ തുടര്‍ച്ചയായി മഴ വില്ലനാകുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്- ശ്രീലങ്ക മത്സരവും മഴമൂലം ഉപേക്ഷിച്ചതോടെ ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്ന് മത്സരങ്ങളാണ് ഉപേക്ഷിക്കപ്പെട്ടത്. നാളെ നോട്ടിങ്ഹാമില്‍ നടക്കേണ്ട ഇന്ത്യ ന്യുസിലന്‍ഡ് മത്സരത്തിനും മഴ ഭീഷണിയുണ്ട്. ഇവിടെ തുടര്‍ച്ചയായി മഴ പെയ്യുകയാണ്.

   ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ ഇന്നലെ ഉച്ചക്ക് നിശ്ചയിച്ചിരുന്ന ടീമുകളുടെ പരിശീലനം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നു. ഇന്ത്യന്‍ താരങ്ങള്‍ ജിമ്മിലും ന്യൂസിലന്‍ഡ് താരങ്ങള്‍ ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ടിലുമാണ് പരിശീനം നടത്തിയത്. നോട്ടിങ്ഹാമില്‍ നാളെ ഉച്ചവരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

   ICC World Cup 2019: ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ ഭീഷണിയില്‍; ടീമുകളുടെ പരിശീലനവും തടസപ്പെട്ടു

   കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പരിശീലനത്തിന് ഇറങ്ങാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം. തുടര്‍ച്ചയായ മൂന്നാംജയം തേടി ഇന്ത്യ നാളെ കളത്തിലിറങ്ങുമ്പോള്‍ ആദ്യ മൂന്നുമത്സരങ്ങളും ജയിച്ച ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

   സന്നാഹമത്സരത്തില്‍ ഇന്ത്യയെ കീഴടക്കിയെന്ന മുന്‍തൂക്കമുണ്ട് കിവീസിന്. മറുവശത്ത് ഓസീസിനെ കീഴടക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ. ബാറ്റിങ്ങില്‍ മുന്‍നിര അപാരഫോമിലാണ്. പക്ഷെ ധവാനില്ലെന്ന തിരിച്ചറിവ് ടീമിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഓസീസിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായത് സെഞ്ച്വറിയടിച്ച ധവാന്റെ കളിമികവാണ്. ധവാന്റെ അഭാവത്തില്‍ രോഹിതിനൊപ്പം രാഹുലാകും നാളെ ഓപ്പണറായെത്തുക.

   First published:
   )}