നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Cristiano Ronaldo | റൊണാൾഡോ തരംഗം ഗോവയിലും; പോർച്ചുഗീസ് താരത്തിന്റെ പ്രതിമ സ്ഥാപിച്ച് ഗോവൻ സർക്കാർ

  Cristiano Ronaldo | റൊണാൾഡോ തരംഗം ഗോവയിലും; പോർച്ചുഗീസ് താരത്തിന്റെ പ്രതിമ സ്ഥാപിച്ച് ഗോവൻ സർക്കാർ

  410 കിലോ ഭാരം വരുന്ന പ്രതിമ ഗോവയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുമെന്ന് മന്ത്രി മൈക്കില്‍ ലോബോ പറഞ്ഞു.

  Image: ANI, Twitter

  Image: ANI, Twitter

  • Share this:
   പനാജി: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) പ്രതിമ ഗോവയിൽ (Goa) സ്ഥാപിച്ചു. ഗോവയിലെ കാലൻഗൂട്ട് ബീച്ചിൽ (Calangute Beach) ഗോവൻ സർക്കാരാണ് (Goa State Government) സൂപ്പർ താരത്തിന്റെ പ്രതിമ സ്ഥാപിച്ചത്. രാജ്യത്തെ പുതിയ തലമുറയ്ക്ക് പ്രചോദനമേകുന്നതിന് വേണ്ടിയാണ് പ്രതിമ സ്ഥാപിച്ചതെന്ന് സർക്കാർ അറിയിച്ചു.

   410 കിലോ ഭാരം വരുന്ന പ്രതിമ സംസ്ഥാനത്തെ ഫുട്ബോൾ സ്വപ്നങ്ങളെ മുന്നോട്ട് നയിക്കുവാനുള്ള പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മൈക്കൽ ലോബോ (Michael Lobo) പറഞ്ഞു. ഇന്ത്യയിൽ ആദ്യമായാണ് റൊണാൾഡോയുടെ പ്രതിമ സ്ഥാപിക്കുന്നത്.

   'യുവതലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത്. ഫുട്ബോൾ കളിച്ചു തുടങ്ങുന്ന കുട്ടിത്താതാരങ്ങൾക്ക് റൊണാൾഡോയെ പോലെ ലോകമറിയുന്ന വലിയൊരു കളിക്കാരനും അതിലുമുപരി ഒരു മികച്ച കായികപ്രതിഭയാകാനും സാധിക്കണം. അതിനുവേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ പണിയും. ഏറെ കഴിവുള്ള താരങ്ങളാണ് നമുക്കുള്ളത്. അവർക്ക് മികച്ച പരിശീലനം ലഭ്യമാക്കിയാൽ റൊണാൾഡോയെ പോലെ തന്നെ ഒരുപിടി മികച്ച താരങ്ങളെ നമുക്ക് വാർത്തെടുക്കാൻ കഴിയും.' ലോബോ കൂട്ടിച്ചേർത്തു.


   ഗോവൻ സർക്കാർ മുൻകൈ എടുത്ത പദ്ധതിയെ എതിർത്ത് കൊണ്ട് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ശബ്ദമുയർത്തിയവർ രാജ്യത്തെ കായിക രംഗത്തെ വളർച്ചയ്ക്ക് വിലങ്ങു തടിയായി നിൽക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.

   Also read- Ashes | ആഷസിനിടെ 'ഷൂയി' ആഘോഷവുമായി ഓസീസ് ആരാധകർ; നൂറോളം പേരെ പുറത്താക്കി പോലീസ്

   ഏകദേശം 12 ലക്ഷ൦ രൂപ ചെലവഴിച്ചാണ് റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി പ്രതിമയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. നേരത്തെ തന്നെ പ്രതിമയുടെ അനാച്ഛാദനം കഴിയേണ്ടതായിരുന്നതെങ്കിലും കോവിഡ് മഹാമാരി ഏല്പിച്ച പ്രതിസന്ധിയിൽ നിർമാണം നീണ്ടുപോവുകയായിരുന്നു.

   Also read- Cristiano Ronaldo| റൊണാൾഡോ ശരിക്കും കലിപ്പിലാണോ? ബാലൺ ഡി ഓർ പുരസ്കാരത്തെ വിമർശിച്ചുള്ള പോസ്റ്റിന് ലൈക്കും കമന്റും
   Published by:Naveen
   First published: