• HOME
  • »
  • NEWS
  • »
  • sports
  • »
  • തോറ്റുതോറ്റു മഞ്ഞപ്പട; FC ഗോവയുടെ ജയം മൂന്നുഗോളിന്

തോറ്റുതോറ്റു മഞ്ഞപ്പട; FC ഗോവയുടെ ജയം മൂന്നുഗോളിന്

കേരള ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്ത്

  • Last Updated :
  • Share this:
    എഫ് സി ഗോവ ഐഎസ്എൽ സെമിഫൈനലിലെത്തി. കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഗോവ പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഴാം തോൽവിയാണിത്. ഫെറാൻ കോറോ (22), എഡു ബേഡിയ (25), ഹ്യൂഗോ ബോമസ് (78) എന്നിവരാണ് ഗോവയ്ക്കായി ഗോളുകൾ നേടിയത്.

    ബെംഗളൂരുവിനെ പിന്നിലാക്കി 31 പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് എഫ്സി ഗോവ. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന് മൽസരത്തിൽ തിളങ്ങാൻ സാധിച്ചില്ല. ഇരച്ചെത്തിയ ഗോവൻ മുന്നേറ്റത്തിനു മുന്നിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാര്യമായ വെല്ലുവിളി ഉയർത്തിയില്ല.

    ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ തകർപ്പൻ സേവിങ്ങുകൾ കൂടി ഇല്ലായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ തോൽവിയുടെ ആഘാതം വർധിക്കുമായിരുന്നു.തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. രണ്ട് മൽസരങ്ങൾ മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് 14 പോയിന്റാണ് ആകെയുള്ളത്.
    First published: