• HOME
 • »
 • NEWS
 • »
 • sports
 • »
 • ഗോൾ അടിച്ച് ഗോളി;  ബൗണോ ഹീറോയാടാ.. ഹീറോ

ഗോൾ അടിച്ച് ഗോളി;  ബൗണോ ഹീറോയാടാ.. ഹീറോ

കളിയിലെ 94ാം മിനുട്ടിൽ സ്വന്തം ഗോൾ പോസ്റ്റ് വിട്ടിറങ്ങി വന്ന സെവിയ ഗോളി യാസീൻ ബൗണോ എതിർ ഗോൾ പോസ്റ്റിൽ ഗോളടിച്ച് തൻ്റെ ടീമിന് വിജയത്തോളം പോന്നൊരു സമനിലയാണ് സമ്മാനിച്ചത്.

Yassine Bono- laliga

Yassine Bono- laliga

 • Share this:
  ഇന്നലെ ലാലിഗയിൽ നടന്ന സെവിയ- റയൽ വല്ലലോയിഡ് മത്സരം ആവേശകരമായ ഒരു മുഹൂർത്തമാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് കാഴ്ചവച്ചത്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ തോൽവി മുന്നിൽ കണ്ട് നിന്ന സെവിയയെ അവസാന നിമിഷത്തിൽ ഗോൾ നേടി രക്ഷിച്ചെടുത്തത് അവരുടെ ഗോളിയായിരുന്നു.

  കളിയിലെ 94ാം മിനുട്ടിൽ സ്വന്തം ഗോൾ പോസ്റ്റ് വിട്ടിറങ്ങി വന്ന സെവിയ ഗോളി യാസീൻ ബൗണോ എതിർ ഗോൾ പോസ്റ്റിൽ ഗോളടിച്ച് തൻ്റെ ടീമിന് വിജയത്തോളം പോന്നൊരു സമനിലയാണ് സമ്മാനിച്ചത്. 1-0ന് പുറകിലായിരുന്ന സെവിയ ഈ ഗോളോടെ കളി സമനിലയിൽ എത്തിച്ചു.

  Also Read- കിരീടം കയ്യെത്തും ദൂരത്ത്: ഐ ലീഗിൽ മുഹമ്മദൻസിനെ മുട്ടുകുത്തിച്ച് ഗോകുലം കേരള എഫ്.സി.

  ഗോളടിച്ചതിന് ശേഷം ബൗണിനെ സെവിയൻ ടീമിലെ എല്ലാവരും ചേർന്ന് പൊതിയുകയായിരുന്നു. ക്ലബ്ബിൻ്റെ വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിൽ ബൗണോ പറഞ്ഞത്- അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ആയിരുന്നു അതുകൊണ്ട് തന്നെ എങ്ങനെ ആഘോഷിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വിചിത്രമായ ഒരു കാര്യമാണ് സംഭവിച്ചത്, ഞങ്ങൾ കൂടുതൽ അർഹിച്ചിരുന്നു, ഏതായാലും എൻ്റെ സഹതാരങ്ങൾ സന്തുഷ്ടരാണ്. രണ്ട് വർഷം മുമ്പ് ജിരോണക്കെതിരെ സമാനമായി ഗോൾ നേടാവുന്ന ഒരു സാഹചര്യത്തിൽ എത്തിയിരുന്നു. ഇന്ന് ഗോൾ നേടിയപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്. ഒരു നിയോഗം പോലെ ആണ് ഗോൾ എനിക്കായി വന്നത്, അതിന് ഞാൻ നന്ദി പറയുന്നു - താരം പറഞ്ഞു.

  Also Read- Road Safety Cricket | വീണ്ടും യുവരാജിന്‍റെ വെടിക്കെട്ട്; ലങ്കയെ വീഴ്ത്തി ഇന്ത്യ ജേതാക്കൾ

  ഇന്നലെ ബൗണോ നേടിയ ഗോൾ ലാലിഗയുടെ ചരിത്രത്തിൽ ഒരു തുറന്ന അവസരത്തിൽ നിന്നും ഒരു ഗോളിയുടെ രണ്ടാമത്തെ മാത്രം ഗോളാണ്. ആദ്യത്തെ ഗോൾ ഡീപോർട്ടിവോയുടെ ഡാനിയേൽ അരാൻസുബിയുടെ പേരിലാണ്. 2011ൽ അൽമേരിയക്ക് എതിരെ ആണ് അരാൻസുബി ഗോൾ നേടിയത്.

  Also Read- All England Championships | സെമിയിൽ കാലിടറി സിന്ധു; തോൽവി തായ്‌ലന്‍ഡ് താരത്തോട്

  ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ സെൽറ്റ വിഗോയെ 3-1ന് റയൽ മാഡ്രിഡും, റയൽ സോസിദാദിനെ 1-6ന് ബാഴ്‌സിലോണയും തോൽപ്പിച്ചു. ലീഗിൽ കിരീടത്തിനു വേണ്ടി ശക്തമായ പോരാട്ടമാണ് ആദ്യ മൂന്നു ടീമുകളായ അത്‌ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും ബാഴ്സലോണയും കാഴ്ചവയ്ക്കുന്നത്. 28 കളികൾ പൂർത്തിയായപ്പോൾ 66 പോയിൻ്റുമായി അത്‌ലറ്റിക്കോ ഒന്നാമതും 62 പോയിൻ്റുമായി ബാഴ്സ രണ്ടാമതും 60 പോയിൻ്റുമായി റയൽ മൂന്നാമതുമാണ്.

  Also Read- പ്രായമല്ല കഴിവാണ് ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അളവുകോലാവേണ്ടത്: സച്ചിൻ

  News Summary: Goalkeeper scores in the 94th minute helping Sevilla to edge pass Real Valladolid with a draw.
  Published by:Rajesh V
  First published: