ഇന്റർഫേസ് /വാർത്ത /Sports / ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിനായി ഒരുങ്ങി ഗോകുലവും ട്രാവന്‍കൂര്‍ റോയൽസും

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിനായി ഒരുങ്ങി ഗോകുലവും ട്രാവന്‍കൂര്‍ റോയൽസും

Indian Women's League

Indian Women's League

കേരളത്തിൽനിന്ന് രണ്ട് ടീമുകൾ മത്സരിക്കും. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം എഫ്സിയും തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ റോയൽസ് എഫ്സിയുമാണ് കളിക്കാനൊരുങ്ങുന്നത്.

  • Share this:

ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിലേക്ക് ഇത്തവണ കേരളത്തിൽനിന്ന് രണ്ട് ടീമുകൾ മത്സരിക്കും. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം എഫ്സിയും തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ റോയൽസ് എഫ്സിയുമാണ് കളിക്കാനൊരുങ്ങുന്നത്. ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾ ഏപ്രിൽ ഏഴിന് ന്യൂഡൽഹിയിൽ തുടക്കമാകും. കേരള ടീമുകൾ പ്ലേ ഓഫിലാണ് കളിക്കുന്നത്.

കഴിഞ്ഞവർഷം നേടിയ കിരീടം നിലനിർത്താനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം ടീം. പി വി പ്രിയയാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്. മലയാളി താരങ്ങളുമായുള്ള ക്യാമ്പ് നേരത്തേ തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഇന്ത്യൻ താരങ്ങളുമായുള്ള കരാർ അവസാനഘട്ടത്തിലാണ്.

കഴിഞ്ഞ സീസണിൽ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച നേപ്പാൾ താരം സബിത്ര ഭണ്ഡാരി പരുക്കിലായതിനാൽ ഇത്തവണ കളിക്കാൻ ഉണ്ടാവില്ല. ഇന്ത്യൻ ടീം ക്യാപ്റ്റൻ ലോയ്തോംങ്ബാം ആശാലത ദേവി, മുന്നേറ്റനിരതാരം ദാങ്മെയ് ഗ്രെയ്സ്, മനീഷ കല്യാൺ, റീത്താറാണി എന്നിവരെ ടീമിലെത്തിക്കാൻ ഗോകുലം മാനേജ്മെൻ്റ് ശ്രമിക്കുന്നുണ്ട്. ഏപ്രിൽ പത്തിന് ചണ്ഡീഗഢിനെതിരേയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.

Also Read- IPL 2021| ഐപിഎല്ലിൽ കോവിഡ് ആശങ്കകൾ തുടരുന്നു; ആർ സി ബി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ്

ഈ വർഷത്തെ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലത്തിൻ്റെ പുരുഷ ടീമിന് സമാനമായ നേട്ടം കുറിക്കാൻ തന്നെ ലക്ഷ്യം വച്ചാവും വനിതാ ടീമും ഇറങ്ങുന്നത്.

അതേസമയം വനിതാ ഫുട്ബോൾ ലീഗിൽ തങ്ങളുടെ അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ട്രാവൻകൂർ റോയൽസ്. കായികപ്രേമികളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ക്ലബ്ബ് ആദ്യമായാണ് ദേശീയ തലത്തിൽ ഒരു ടൂർണമെൻ്റ് കളിക്കാനിറങ്ങുന്നത്. ട്രാവൻകൂർ റോയൽസിൻ്റെ പുരുഷ ടീം കഴിഞ്ഞ സീസണിൽ കേരള പ്രീമിയർ ലീഗിൽ കളിച്ചിരുന്നു.

ഗോവൻ പരിശീലകൻ മാഴ്സലീന്യോയാണ് ടീമിനെ ഒരുക്കുന്നത്. എട്ട് മലയാളി താരങ്ങളാണ് ടീമിലുള്ളത്. തമിഴ്നാട്ടിൽനിന്ന് എട്ടുപേരും കർണാടകയിൽനിന്ന് നാലുപേരും ഗോവയിൽ നിന്ന് രണ്ടുപേരും ടീമിലുണ്ട്. ഏപ്രിൽ ഏഴിന് പ്ലേ ഓഫിന്റെ ഉദ്ഘാടനമത്സരത്തിൽ ട്രാവൻകൂർ ഹരിയാനയിൽ നിന്നുള്ള ക്ലബ്ബുമായി ഏറ്റുമുട്ടും.

തിരുവനന്തപുരത്ത് ഒരാഴ്ചത്തെ ക്യാമ്പ് പൂർത്തിയാക്കിയ ടീം ശനിയാഴ്ച ഡൽഹിക്ക് പുറപ്പെട്ടു.

Also Read- തുടർച്ചയായി 22ാം വിജയം, ലോക റെക്കോർഡുമായി ഓസ്ട്രേലിയൻ വനിതകൾ

രണ്ട് തലങ്ങളിലായിട്ടാണ് വനിതാ ലീഗിന്റെ അഞ്ചാം സീസൺ നടക്കുന്നത്. പ്ലേ ഓഫിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് പുറമെ രണ്ടാം സ്ഥാനക്കാരായ മണിപ്പൂർ ക്ലബ്ബ് ക്രിപ്സ, തമിഴ്നാട്ടിൽ നിന്നുള്ള സേതു എഫ്സി തുടങ്ങിയ ടീമുകളുണ്ട്. 11 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്ലേ ഓഫ്. ഇതിലെ ഗ്രൂപ്പ് ജേതാക്കൾ നോക്കൗട്ട് റൗണ്ടിലെത്തും. നോക്കൗട്ടിൽ നിന്ന് ജയിക്കുന്നവർ ഫൈനൽ റൗണ്ടിലെത്തും.

കൂടുതൽ ടീമുകളുള്ള സംസ്ഥാനങ്ങളിലെ ലീഗ് ചാമ്പ്യൻമാർക്ക് ഫൈനൽ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഒഡീഷയിൽ ഏപ്രിൽ 21 മുതലാണ് ഫൈനൽ റൗണ്ട്. കൂടുതൽ ടീമുകളുള്ള സംസ്ഥാനങ്ങളിലെ ചാമ്പ്യന്മാർ നേരിട്ട് ഫൈനൽ റൗണ്ടിൽ കളിക്കും.

News Summary- Gokulam Kerala and Travancore Royal all set for the Indian Women Football league

First published:

Tags: Football News, Indian Football News, Women