• HOME
  • »
  • NEWS
  • »
  • sports
  • »
  • GOKULAM KERALA FC IS OUT THERE TO MAKE HISTORY IN I LEAGUE MM INT

Gokulam Kerala FC in I-League | ചരിത്ര നേട്ടത്തിനായി ഗോകുലം കേരള ഇന്നിറങ്ങുന്നു

Gokulam Kerala FC is out there to make history in I-League | വിജയിച്ചാല്‍ ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബായി മാറും

ഗോകുലം കേരള

ഗോകുലം കേരള

  • Share this:
    കൊൽക്കത്ത: ഇത്തവണത്തെ ഐ ലീഗ് ഫുട്ബോളിലെ കിരീട പോരാട്ടത്തിന് ഗോകുലം കേരള എഫ് സി തയ്യാറായിക്കഴിഞ്ഞു. അവസാന റൗണ്ടിൽ മണിപ്പൂർ ക്ലബ്ബായ ട്രാവു എഫ് സി യാണ് കേരളത്തിന്റെ എതിരാളികൾ. ഇന്നത്തെ ദിവസം കേരള ഫുട്ബോളിനെ സംബന്ധിച്ചെടുത്തോളം ഒരു ചരിത്ര ദിവസമായി മാറിയേക്കാം. ഇന്ന് വിജയിച്ചാല്‍ ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബായി മാറും.

    വൈകീട്ട് അഞ്ചു മണിക്കാണ് മത്സരം. ഇതേസമയം ചർച്ചിൽ ബ്രദേഴ്സും പഞ്ചാബ് എഫ് സി യും കളിക്കും. ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ മൂന്ന് ടീമുകള്‍ക്ക്‌ 26 പോയിന്റ് വീതമാണ് ഉള്ളത്. ഗോകുലം കേരള എഫ് സി, ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ടീമുകളാണ് അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. രണ്ട് ടീമുകള്‍ക്ക് എതിരെയും മികച്ച ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് ഉള്ളതുകൊണ്ട് ഗോകുലം കേരളയാണ് ലീഗില്‍ ഇപ്പോള്‍ ഒന്നാമത് ഉള്ളത്.

    ഇന്ന് ട്രാവുവിനെതിരെ വിജയിച്ചാല്‍ ഗോകുലം കേരളക്ക് കിരീടം ഉറപ്പാണ്. ചര്‍ച്ചിലും പഞ്ചാബ് എഫ് സിയും തമ്മിലുള്ള മത്സരത്തിലെ ഫലം എന്തായാലും, ഗോകുലം വിജയിച്ചാൽ, മൂന്ന് പോയിന്റ് നേടുന്നതിലൂടെ കിരീടം ഗോകുലം കേരളക്ക് തന്നെ ലഭിക്കും. അവസാന റൗണ്ടിലെ മത്സരങ്ങൾ മൂന്നു ടീമുകൾക്കും പ്രതീക്ഷ നൽകുന്നതിനാൽ ഫോട്ടോഫിനിഷിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.



    ഗോകുലം കേരള-ട്രാവു മത്സരം സമനിലയില്‍ ആവുകയും ചര്‍ച്ചില്‍ ബ്രദേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ചര്‍ച്ചില്‍ വിജയിക്കാതിരിക്കുകയും ചെയ്താലും കപ്പ് കേരളത്തിലേക്ക് തന്നെ വരും. ഗോകുലം കേരളയെ ട്രാവു തോല്‍പ്പിക്കുകയാണെങ്കില്‍ കിരീടം ട്രാവുവിന് സ്വന്തമാകും. മറ്റൊരു ഫലം കൊണ്ടും ട്രാവുവിന് കിരീടം ലഭിക്കില്ല. ചര്‍ച്ചിലിന് കിരീടം ലഭിക്കണമെങ്കില്‍ അവര്‍ അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും ഒപ്പം ട്രാവു ഗോകുലം കേരള പോരാട്ടം സമനിലയില്‍ ആവുകയും വേണം.

    മധ്യനിരതാരം മായകണ്ണൻ സസ്പെൻഷനിലായതിനാൽ കളിക്കാനാകാത്തത് ഗോകുലത്തിന് തിരിച്ചടിയായേക്കും. താജിക്കിസ്ഥാൻ മുന്നേറ്റനിരതാരം കോംറോൺ തുർസനോവ് അന്താരാഷ്ട്ര മത്സരങ്ങൾക്കായി നാട്ടിലേക്ക് മടങ്ങിയത് ട്രാവുവിനെ പ്രതിസന്ധിയിലാക്കും. മുന്നേറ്റനിരയിലെ ഡെന്നീസ് ആന്റ് വിയുടെ മികച്ച ഫോമിലാണ് ഗോകുലം പ്രതീക്ഷവെക്കുന്നത്.

    News summary: Gokulam Kerala, Churchill Brothers and TRAU will fight it out for the 2020-21 I-League title on the final day.  Gokulam Kerala are close to securing their maiden I-League title since 2017. They secured a narrow 1-0 win against RoundGlass Punjab FC in their last match to climb to the second spot. The winning start gave them an early advantage
    Published by:user_57
    First published:
    )}