• HOME
  • »
  • NEWS
  • »
  • sports
  • »
  • GOKULAM KERALA GOALKEEPER C K UBAID CONTRIBUTES TO COVID RELIEF BY AUCTIONING HIS JERSEY JK INT

കോവിഡ് പോരാട്ടത്തിനായി തന്റെ ജേഴ്‌സി ലേലം ചെയ്ത് ഗോകുലം കേരള ഗോളി സി കെ ഉബൈദ്

ഇത്രയും വലിയ പ്രതിസന്ധിയില്‍ പെട്ട് രാജ്യം ഉലയുമ്പോള്‍ പരസ്പരം സഹായിക്കാന്‍ തയ്യാറായി എല്ലാവരും മുന്നോട്ട് വരണമെന്നും താരം ആഹ്വാനം ചെയ്തു

സി കെ ഉബൈദ്

സി കെ ഉബൈദ്

  • Share this:
    പിടിതരാതെ തുടരുന്ന കോവിഡ് പ്രതിസന്ധിയില്‍ പെട്ട് ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിനു നേരേ തന്റെ സഹായഹസ്തവുമായി ഗോകുലം കേരള എഫ് സിയുടെ ഗോള്‍കീപ്പര്‍ ഉബൈദ്. ഐ ലീഗ് ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്നും കേരളത്തില്‍ നിന്നും ലീഗ് കിരീടം നേടിയ ക്ലബ്ബാണ് ഗോകുലം. ഗോകുലം കിരീടം നേടിയപ്പോള്‍ അണിഞ്ഞിരുന്ന തന്റെ ജേഴ്സി ലേലത്തില്‍ വെച്ച് അതില്‍ നിന്നും കിട്ടിയ തുക കോവിഡ് പ്രതിസന്ധി നേരിടുന്നതിന് തുടങ്ങിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് ഉബൈദ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയായത്.

    കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്ത വാക്സിന് പണം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും വിഭിന്നമായി എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കാനുള്ള തീരുമാനമാണ് കേരള ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ളത്. വലിയൊരു തുക ചിലവ് വരുന്ന കാര്യത്തിലേക്കുള്ള സഹായമെന്ന നിലയിലാണ് ഉബൈദ് സികെ തന്റെ ജേഴ്സി ലേലം ചെയ്തു കിട്ടിയ തുക നല്‍കിയത്. മുപ്പത്തിമൂവായിരം രൂപയാണ് ലേലത്തില്‍ നിന്നും ലഭിച്ചത്.

    Also Read-ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടതിന് ശേഷമുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തി പൃഥ്വി ഷാ

    'കേരളത്തെ സംബന്ധിച്ച് ഐ ലീഗ് കിരീട വിജയം ചരിത്രപരമായ ഒരു നേട്ടമായിരുന്നു. ക്ലബിനായി ലീഗ്കിരീടം നേടുകയെന്ന സ്വപ്നം എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. മലയാളിയെന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തേക്കു തന്നെ കിരീടമെത്തിക്കാന്‍ കഴിഞ്ഞത് കൂടുതല്‍ സന്തോഷം നല്‍കി. കിരീടം നേടാന്‍ കഴിഞ്ഞു എന്നതില്‍ വലിയ സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ കിരീടം നേടിയ വേളയില്‍ അണിഞ്ഞിരുന്ന ജേഴ്സിയും എന്നെ സംബന്ധിച്ച് വളരെ പ്രിയപ്പെട്ടതാണ്, എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വലിയ ഓര്‍മയുടെ പ്രതീകം പോലെ.' ഉബൈദ് പറഞ്ഞു.

    'ആദ്യം ഒരു ബഹുമതിയെന്ന നിലയ്ക്ക് ഈ ജേഴ്സി എന്റെ വീട്ടില്‍ തന്നെ വെക്കാനാണ് ഞാനാദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് എന്റെ സുഹൃത്തുക്കള്‍ ജേഴ്‌സി ലേലം വച്ച് അതില്‍ നിന്നും കിട്ടുന്ന പണം ഇത് പോലെ നല്ലൊരു കാര്യത്തിന് വിനിയോഗിക്കാം എന്ന ആശയവുമായി സമീപിച്ചതോടെ അത് നല്ലതാണെന്നു ഞാന്‍ കരുതി. അതിന്റെ ഭാഗമായാണ് ഞാന്‍ ജേഴ്സി ലേലത്തിനു വെച്ചത്. കോവിഡ് രോഗികള്‍ക്കു മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി കൂടുതല്‍ പേരെ സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുകയെന്ന ഉദ്ദേശം കൂടി അതിനുണ്ടായിരുന്നു.' ഉബൈദ് കൂട്ടിച്ചേര്‍ത്തു.

    Also Read-'ഇനി ഷൂ ഒട്ടിച്ച് കളിക്കേണ്ട'; സിംബാബ്‍വെ ക്രിക്കറ്റ് താരത്തിന് സ്പോൺസർഷിപ്പുമായി 'പ്യൂമ'

    ഇതുകൂടാതെ ഇത്രയും വലിയ പ്രതിസന്ധിയില്‍ പെട്ട് രാജ്യം ഉലയുമ്പോള്‍ പരസ്പരം സഹായിക്കാന്‍ തയ്യാറായി എല്ലാവരും മുന്നോട്ട് വരണമെന്നും താരം ആഹ്വാനം ചെയ്തു.'ഇതുപോലെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തില്‍ പരസ്പരം സഹായിക്കാന്‍ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. അതിനു ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും അവനവനു കഴിയുന്നതു പോലെ കോവിഡ് പോരാട്ടത്തിലേക്ക് സഹായങ്ങള്‍ ചെയ്യുക.'
    Published by:Jayesh Krishnan
    First published:
    )}