കോഴിക്കോട്ടേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വരവിൽ കല്ലുകടി; എതിർപ്പ് പ്രകടിപ്പിച്ച് ഗോകുലം കേരള

ഗോകുലത്തിന്‍റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് കൂടി നല്‍കുന്നതിനെക്കുറിച്ച് അറിയിച്ചില്ലെന്നാണ് പരാതി

News18 Malayalam | news18-malayalam
Updated: June 6, 2020, 7:02 AM IST
കോഴിക്കോട്ടേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ വരവിൽ കല്ലുകടി; എതിർപ്പ് പ്രകടിപ്പിച്ച് ഗോകുലം കേരള
gokulam - blasters
  • Share this:
കോഴിക്കോട് കേന്ദ്രമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ നീക്കത്തിനെതിരെ ഗോകുലം കേരള. ഗോകുലത്തിന്‍റെ ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് കൂടി നല്‍കുന്നതിനെക്കുറിച്ച് അറിയിച്ചില്ലെന്നാണ് പരാതി. ഐഎസ്എൽ മത്സരം സംഘടിപ്പിക്കാൻ വേണ്ട നവീകരണ പ്രവൃത്തികൾ സ്റ്റേഡിയത്തില്‍ ഉടന്‍ ആരംഭിക്കാനിരിക്കെയാണ് എതിര്‍പ്പ് ഉയരുന്നത്.

കൊച്ചിക്കു പുറമേ, ഫുട്ബോൾ പ്രേമികൾ ഏറെയുള്ള കോഴിക്കോട് കൂടി ഹോം ഗ്രൗണ്ടാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ നീക്കം. കോർപറേഷൻ സ്റ്റേഡിയത്തിൽ മത്സരങ്ങള്‍ സംഘടിപ്പിക്കാൻ വേണ്ട ക്രമീകരണങ്ങളെക്കുറിച്ച് കോഴിക്കോട് കോർപറേഷനും കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായുള്ള ചർച്ചകള്‍ ഏറെ ദൂരം മുന്നോട്ടുപോയി. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ കോഴിക്കോട്ടേക്കുള്ള വരവില്‍ ഐ ലീഗ് ടീം ഗോകുലം കേരളയ്ക്ക് എതിര്‍പ്പുണ്ട്.

TRENDING:'ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം'; മനേക ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് പിവി അബ്ദുൾ വഹാബ് എംപി [NEWS]'സിപിഎമ്മാണ് കോടതിയും പൊലീസും' പരാമർശം; വനിതാ കമ്മീഷന്‍ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍‌‌ [NEWS]Reliance Jio ആറാം ആഴ്ചയിൽ ഏഴാമത്തെ നിക്ഷേപം; 4,546.80 കോടി രൂപ കൂടി നിക്ഷേപിച്ച് സിൽവർ ലേക്ക്
ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടാണ് നിലവിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. ഹോം ഗ്രൗണ്ടിൽ പങ്കാളികളായി ബ്ലാസ്റ്റേഴ്സ് കൂടി എത്തുന്നതിനെക്കുറിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ ഗോകുലം മാനേജ്മെന്‍റിനെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്ന് ഗോകുലം കേരള ഓപ്പറേഷന്‍സ് മാനേജര്‍ ഉണ്ണി ന്യൂസ് 18നോട്‌ പറഞ്ഞു.

ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കുറച്ചു മത്സരങ്ങൾ കോഴിക്കോട് നടത്തുന്നതിൽ ഗോകുലത്തിന് എതിർപ്പില്ല. പക്ഷേ സ്ഥിരം ഹോം ഗ്രൗണ്ടാക്കുന്നതിനോട് വിയോജിപ്പുണ്ട്. കോര്‍പ്പറേഷന്‍ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കിയ ശേഷം ഗോകുലം കേരളയുടെ മുതല്‍മുടക്കിലാണ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. അത് പങ്കിടാന്‍ മറ്റൊരു ക്ലബ് വരുന്നതിനോട് ഗോകുലത്തിന് താൽപര്യമില്ല.

ഐഎസ്എൽ മത്സരം സംഘടിപ്പിക്കാൻ വേണ്ട നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അടുത്തയാഴ്ച തന്നെ കോഴിക്കോട് കോർപറേഷന് എസ്റ്റിമേറ്റ് തയാറാക്കി നൽകും. എന്നാല്‍ ഗോകുലത്തിന്‍റെ അഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല.
First published: June 6, 2020, 7:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading