ഐ ലീഗ് ഫുട്ബോൾ: ഗോകുലം കേരളയ്ക്ക് വിജയ തുടക്കം

രണ്ടാം പകുതിയിൽ ക്യാപ്ടൻ മാർക്കസ് ജോസഫും ഗോകുലത്തിനായി ഗോൾ നേടി.

News18 Malayalam | news18
Updated: December 1, 2019, 8:01 AM IST
ഐ ലീഗ് ഫുട്ബോൾ: ഗോകുലം കേരളയ്ക്ക് വിജയ തുടക്കം
രണ്ടാം പകുതിയിൽ ക്യാപ്ടൻ മാർക്കസ് ജോസഫും ഗോകുലത്തിനായി ഗോൾ നേടി.
  • News18
  • Last Updated: December 1, 2019, 8:01 AM IST IST
  • Share this:
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് വിജയ തുടക്കം. കോഴിക്കോട് നടന്ന ആദ്യ ഹോം മാച്ചിൽ നെരോക്ക എഫ്.സി യെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം കേരള തോൽപ്പിച്ചത്. ആദ്യപകുതിയിൽ ഹെൻറി കിസേക്കയാണ് ഗോകുലത്തിനായി ആദ്യഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ക്യാപ്ടൻ മാർക്കസ് ജോസഫും ഗോകുലത്തിനായി ഗോൾ നേടി. കളിയുടെ എൺപത്തി രണ്ടാം മിനിറ്റിൽ നെരോക്ക ആശ്വാസ ഗോൾ നേടി. തിരിക് സാംപ്സൺ ആണ് നെരോക്കക്കായി ഗോൾ നേടിയത്. ഗോകുലത്തിന്‍റെ മാർക്കസ് ജോസഫാണ് മാൻ ഓഫ് ദ മാച്ച്.

രഞ്ജി ട്രോഫി: കേരള ടീമിനെ സച്ചിൻ ബേബി നയിക്കും


 കഴിഞ്ഞ സീസണിലും ഹോം മാച്ചിൽ 2-1 നാണ് നെരോക്കയെ തോൽപ്പിച്ചത്. ഡിസംബർ ആറിന് ഗോവയിൽ ഇന്ത്യൻ ആരോസുമായാണ് ഗോകുലം എഫ് സി യുടെ അടുത്ത കളി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading