• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പിൽ ഇനി കാണില്ല, ഇനിയെസ്റ്റയെയും പിക്വെയെയും

news18india
Updated: July 2, 2018, 8:29 AM IST
ലോകകപ്പിൽ ഇനി കാണില്ല, ഇനിയെസ്റ്റയെയും പിക്വെയെയും
news18india
Updated: July 2, 2018, 8:29 AM IST
#സിബി സത്യൻ

മോസ്കോ: അങ്ങനെ സ്‌പെയിനിന്‍റെ സുവര്‍ണതലമുറയും കളമൊഴിഞ്ഞു. പ്രായത്തിന്‍റെ കുതിപ്പും പിന്നെ കിതപ്പും കണ്ടവര്‍. ഇനിയെസ്റ്റയും പിക്വെയും റാമോസും കോസ്റ്റയുമൊന്നും ഇനിവരാനിരിക്കുന്ന ലോകകപ്പില്‍ ഉണ്ടാകില്ല.

കാലഹരണപ്പെട്ട ടിക്കി ടാക്കയും പോസഷന്‍ഫുട്‌ബോളും പൊടി തട്ടിയെടുത്തു കൊണ്ടുവന്ന സ്‌പെയിന്‍ ടീം കളിയിലുടനീളം ബോള്‍ പൊസഷന്‍ നിലനിര്‍ത്തുകയും വിജയകരമായി ആയിരത്തില്‍ പരം പാസുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തുവെങ്കിലും ഫുട്‌ബോളിന്റെ അടിസ്ഥാനനിയമം മറന്നു. ഗോളടിക്കുന്നവനേ ജയിക്കൂ എന്നത്. ആകെയടിച്ച ഗോള്‍ വരെ ദാനമായി കിട്ടിയതാണ് എന്നുള്ളിടത്താണ് സ്‌പെയിന്‍റെ ദയനീയത വ്യക്തമാകുന്നത്. റാങ്കിങ്ങില്‍ വളരെ പിന്നിലുള്ള ഒരു ടീമിന്‍റെ ഡിഫന്‍സിന് 120 മിനിറ്റ് ഈ ലോകോത്തരമെന്നു പറയാവുന്ന ടീമിനെ പിടിച്ചു നിര്‍ത്താനായി എന്നതും അവസാനത്തെ ബാറ്റില്‍ ഓഫ് നെര്‍വ്‌സില്‍ വിജയിക്കാനായി എന്നതും അവിശ്വസനീയമായി തോന്നുന്നു.

2008 മുതല്‍ 2013 വരെ ലോകത്താര്‍ക്കും തോല്‍പിക്കാന്‍ കഴിയാത്ത ടീമായിരുന്നു സ്‌പെയിന്‍. 2008 ല്‍ യൂറോ കപ്പ്. 2010 ല്‍ യൂറോ കപ്പും ലോകകപ്പും. 2014 ലോ ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ ഹോളണ്ടിനോട് ദയനീയമായി പരാജയപ്പെടുന്നതു വരെ സ്‌പെയിന്‍റെ സുവര്‍ണ തലമുറ ഫുട്‌ബോള്‍ ലോകം അടക്കിവാഴുകയായിരുന്നു. 2014ല്‍ പരാജയപ്പെട്ടുവെങ്കിലും പിന്നെയും സ്‌പെയിന്‍ തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും മികച്ച ക്‌ളബുകളായ ബാഴ്‌സലോണയിലും റയല്‍ മാഡ്രിഡിലും കളിച്ച പ്രതിഭാധനരായ കളിക്കാരുടെ നിര തന്നെ കാരണം. ഇനി വിട. പ്രായം കിതപ്പേറ്റിക്കഴിഞ്ഞു. ഇനി ഇതുപോലൊരു തലമുറ എന്നു വരുമെന്നാര്‍ക്കറിയാം.

ഒരു സാധ്യതയും കല്‍പിക്കാതെ ദാനം കിട്ടിയ അവസരവുമായി ലോകകപ്പിലെത്തിയ റഷ്യയുടെ കുതിപ്പിനെ അവിശ്വസനീയം എന്നു മാത്രമേ പറയാനാകൂ. ആദ്യത്തെ രണ്ടു മത്സരത്തില്‍ എട്ടു ഗോള്‍ നേടിയെങ്കിലും ഉറുഗ്വായുമായുള്ള കളി ടീമിന്‍റെ എല്ലാ ദൗര്‍ബല്യങ്ങളും വ്യക്തമാക്കിയതാണ്. പക്ഷേ വിജയദാഹവും ആര്‍ത്തു വിളിക്കുന്ന കാണികളുമുണ്ടെങ്കില്‍ ഏതു വമ്പനേയും തളയ്ക്കാം എന്നു റഷ്യ ഇന്നു ലോകത്തിനു കാട്ടിക്കൊടുത്തു. ഇതിഹാസമായ ഗോളി ലെവ് യാഷിന്റെ കാലത്ത് സെമി ഫൈനല്‍ കണ്ടതാണ് റഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഈ ക്വാര്‍ട്ടര്‍ റഷ്യക്ക് പതിറ്റാണ്ടുകള്‍ക്കു ശേഷം മറ്റൊരു ചരിത്രമുഹൂര്‍ത്തമാണ്.
Loading...
വീണ വമ്പന്‍മാരുടെ നിര വളരെ നീണ്ടത്. ജര്‍മ്മനി, അര്‍ജന്റീന, സ്‌പെയിന്‍, പോര്‍ട്ടുഗല്‍. ഫ്രാന്‍സ് ആവേശകരമായ അടുത്ത ഘട്ടത്തിലേക്ക് കടന്നു. പ്രീക്വാര്‍ട്ടറില്‍ ഇനി എല്ലാ കണ്ണുകളും ബ്രസീലിലേക്ക്. ജര്‍മ്മനിയെ വീഴ്ത്തിയ മെക്‌സിക്കോ ചരിത്രം ആവര്‍ത്തിക്കുമോ... കണ്ണുകളും കാതുകളും വേള്‍ഡ് കപ്പിലേക്ക്.
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍