• HOME
  • »
  • NEWS
  • »
  • sports
  • »
  • Rishabh Pant |'നല്ല ക്രിക്കറ്റ് താരങ്ങള്‍ പിഴവുകളില്‍ നിന്ന് പഠിക്കും, എന്നാല്‍ പന്ത് അങ്ങനെയല്ല': ഡെയ്ല്‍ സ്റ്റെയ്ന്‍

Rishabh Pant |'നല്ല ക്രിക്കറ്റ് താരങ്ങള്‍ പിഴവുകളില്‍ നിന്ന് പഠിക്കും, എന്നാല്‍ പന്ത് അങ്ങനെയല്ല': ഡെയ്ല്‍ സ്റ്റെയ്ന്‍

പരമ്പരയിലെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പന്തിന് ആകെ നേടാന്‍ സാധിച്ചത് 57 റണ്‍സാണ്.

  • Share this:
    ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ ബംഗളുരുവില്‍ നടക്കും. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ടീമുകള്‍ 2-2 എന്ന നിലയിലാണ്. അവസാന രണ്ട് മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. ടീം മികച്ച പ്രകടനം നടത്തി മുന്നേറുമ്പോഴും ക്യാപ്റ്റന്‍ റിഷഭ് പന്തിനു ബാറ്റിങ്ങില്‍ താളം കണ്ടെത്താനാകാത്തത് ടീം ഇന്ത്യയ്ക്കു തലവേദനയായി മാറുകയാണ്.

    പരമ്പരയിലെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പന്തിന് ആകെ നേടാന്‍ സാധിച്ചത് 57 റണ്‍സാണ്. ട്വന്റി20യില്‍ ഓര്‍ത്തുവയ്ക്കാവുന്നൊരു പ്രകടനം താരത്തില്‍ നിന്ന് ഇതുവരെയുണ്ടായിട്ടില്ലെന്നു വിമര്‍ശിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ തെറ്റുകളില്‍നിന്നു പഠിക്കാത്തതാണ് പന്തിന്റെ പ്രശ്‌നമെന്ന് വിമര്‍ശിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

    റിഷഭ് പന്തിന് ഈ പരമ്പരയില്‍ നാല് അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ അദ്ദേഹം തന്റെ പിഴവുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നല്ല താരങ്ങള്‍ പിഴവുകളില്‍നിന്നു പഠിക്കും, എന്നാല്‍ അദ്ദേഹം അങ്ങനെയല്ല'-സ്റ്റെയ്ന്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.

    സീനിയര്‍ താരം ദിനേഷ് കാര്‍ത്തിക്കിനെ സ്റ്റെയ്ന്‍ പുകഴ്ത്തുകയും ചെയ്തു. 'ഡികെ മികച്ച ഫോമിലാണുള്ളത്. ഈ വര്‍ഷം അദ്ദേഹത്തിന്റെ പ്രകടനം മുകളിലേക്കാണ്. മത്സരങ്ങള്‍ അദ്ദേഹം നല്ല പോലെ മനസ്സിലാക്കുന്നുണ്ട്. ബോളര്‍മാരുടെ രീതികള്‍ മനസ്സിലാക്കിയാണു അദ്ദേഹത്തിന്റെ ബാറ്റിങ്. ഒരു ഓവറിലെ ആദ്യ പന്തും അവസാന പന്തും ആക്രമിച്ചു കളിക്കുന്നു. ആദ്യ പന്തില്‍ തന്നെ ആക്രമിച്ച് ബോളര്‍മാരെ സമ്മര്‍ദത്തിലാക്കാനും അദ്ദേഹത്തിനു സാധിക്കും'- ഡെയ്ല്‍ സ്റ്റെയ്ന്‍ വ്യക്തമാക്കി.

    Rishabh Pant | ഇനി വലത്തേ കൈകൊണ്ട് ടോസിടും; തുടർച്ചയായി നാല് തവണ ടോസ് നഷ്ടമായ റിഷഭ് പന്തിന്‍റെ പുതിയ നീക്കം

    രാജ്കോട്ട്: ടോസ് ഭാഗ്യം തുടർച്ചയായി അകന്നുപോകുന്നതിന്‍റെ വിഷമത്തിലാണ് ഇന്ത്യയുടെ ടി20 നായകൻ റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ഇതുവരെ നടന്ന നാല് കളികളിലും ടോസ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇടത്തേ കൈകൊണ്ട് ടോസിടുന്നതാണ് നിർഭാഗ്യത്തിന് കാരണമെന്നാണ് റിഷഭ് പന്ത് കരുതുന്നത്. അതുകൊണ്ടുതന്നെ ഏറെ നിർണായകമായ ബംഗളുരുവിലെ അവസാന ടി20യിൽ വലത്തേകൈ കൊണ്ട് ടോസിടുമെന്നാണ് പന്ത് പറയുന്നത്. ആദ്യ നാല് കളികളിലും ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റു ചെയ്യേണ്ടിവന്നു. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യ, മൂന്നും നാലും മത്സരങ്ങൾ ജയിച്ച് പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ഇതോടെയാണ് അവസാന ടി20 മത്സരം ഫൈനൽ പോരാട്ടമായി മാറുന്നത്.

    ആദ്യ മത്സരത്തിൽ 200 റൺസ് നേടിയിട്ടും ഇന്ത്യയ്ക്ക് പ്രതിരോധിക്കാനായില്ല. രണ്ടാമത്തെ മത്സരത്തിൽ 148 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടി ആദ്യം ഫീൽഡ് ചെയ്യുന്നത് രാത്രി മത്സരങ്ങളിൽ ടീമുകൾക്ക് മുൻതൂക്കം നൽകും. കൂടുതൽ സമ്മർദ്ദമില്ലാതെ കളിക്കാൻ ഇത് സഹായിക്കും. അതുകൊണ്ടുതന്നെ ബംഗളുരുവിൽ നടക്കുന്ന അഞ്ചാം ടി20യിൽ ടോസ് ഏറെ നിർണായകമാണ്. ഏതുവിധേനയും മത്സരം ജയിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ടീം ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
    Published by:Sarath Mohanan
    First published: