HOME » NEWS » Sports » GOOD NEWS FOR TEAM INDIA COVID NEGATIVE WRIDDHIMAN SAHA WILL JOIN SOON INT NAV 1

ഇന്ത്യക്ക് ശുഭവാര്‍ത്ത, കോവിഡ് മുക്തനായ വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ ടീമിനൊപ്പം ചേരും

നിലവില്‍ കൊല്‍ക്കത്തയിലുള്ള താരം ഈ മാസം 24ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഇവിടെയാണ് ഇന്ത്യൻ ടീം 14 ദിവസം ക്വാറൻ്റീനിൽ കഴിയാൻ തീരുമാനിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 18, 2021, 5:07 PM IST
ഇന്ത്യക്ക് ശുഭവാര്‍ത്ത, കോവിഡ് മുക്തനായ വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ ടീമിനൊപ്പം ചേരും
wriddhiman-saha-srh-afp
  • Share this:
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാർത്ത. ഐപിഎല്ലിന്റെ 14ാം സീസണിനിടെ കോവിഡ് ബാധിതനായ വൃദ്ധിമാന്‍ സാഹ രോഗമുക്തി നേടിയിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാഹയ്ക്ക് രോഗം ഭേദമായത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. കോവിഡിൽ നിന്നും മുക്തി നേടിയതോടെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം സാഹയുമുണ്ടാവും. നിലവില്‍ കൊല്‍ക്കത്തയിലുള്ള താരം ഈ മാസം 24ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഇവിടെയാണ് ഇന്ത്യൻ ടീം 14 ദിവസം ക്വാറൻ്റീനിൽ കഴിയാൻ തീരുമാനിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിൽ നിലവില്‍ ഋഷഭ് പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍. സാഹയേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നതിനാലും കഴിഞ്ഞ കുറച്ച് പരമ്പരകളിലെ മികച്ച പ്രകടനവും‍ ഋഷഭിന് അന്തിമ ഇലവനിൽ സ്ഥാനം ഉറപ്പ് നൽകുന്നു. ഇതുകൂടാതെ ഇംഗ്ലണ്ടിലലെ സാഹചര്യങ്ങളിൽ കളിച്ച് മികവ് കാട്ടാനും ഋഷഭിന് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ പന്തിന് പരുക്കേറ്റാൽ പകരം ആരെ വിക്കറ്റ് കീപ്പര്‍ ആക്കും എന്നുള്ളത് ഇന്ത്യക്ക് മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി നിന്നിരുന്നു. എന്നാല്‍ സാഹ രോഗമുക്തനായി പൂര്‍ണ്ണ ആരോഗ്യവാനായി എത്തിയതോടെ ഈ പ്രശ്‌നത്തിനും പരിഹാരമായിരിക്കുകയാണ്.

ഇന്ത്യയില്‍ 14 ദിവസത്തെ ക്വാറൻ്റീന് ശേഷമാവും ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. ഇംഗ്ലണ്ടില്‍ 10 ദിവസത്തെ ക്വാറൻ്റീൻ ആണ് ടീമിന് നിശ്ചയിച്ച് നൽകിയിരിക്കുന്നത്. മുംബൈയിൽ ക്വാറൻ്റീൻ ഇരിക്കുന്ന സമയത്ത് താരങ്ങൾക്ക് പരിശീലനത്തിന് അനുമതിയില്ലെങ്കിലും ഇംഗ്ലണ്ടിൽ ചെന്നതിന് ശേഷം താരങ്ങൾക്ക് ചെറിയ സംഘങ്ങളായി പരിശീലനം നടത്താനുള്ള അനുമതിയുണ്ടാകും.

Also Read- ഇംഗ്ലണ്ട് പര്യടനം: ക്വാറന്റീനില്‍ പ്രവേശിക്കാനൊരുങ്ങി ഇന്ത്യന്‍ ടീം; ഇന്ത്യയില്‍ 14 ദിവസവും, ഇംഗ്ലണ്ടില്‍ 10 ദിവസവും ക്വാറന്റീന്‍

അതേസമയം മറ്റൊരു ഇന്ത്യൻ താരമായ കെഎല്‍ രാഹുലിന് കളിക്കാന്‍ സാധിക്കുമോയെന്ന് വ്യക്തമല്ല. നിലവില്‍ താരം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ അല്‍പ്പം കൂടി വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് വിവരം. ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടന്നാല്‍ രാഹുല്‍ കളിച്ചേക്കും. ഇതിനിടയിൽ ഫിറ്റ്‌നസ് വീണ്ടെടുത്താൽ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി രാഹുലിനും ഇംഗ്ലണ്ടിലേക്ക് പോകാം. ബിസിസിഐ പ്രഖ്യാപിച്ച 20അംഗ ടീമിൽ രാഹുലിൻ്റേയും പേര് ഉൾപ്പെടുത്തിയിരുന്നു. ഫിറ്റ്നെസ് വീണ്ടെടുത്താൽ ടീമിൽ കയറാം എന്ന നിബന്ധനയുടെ പുറത്താണ് രാഹുലിനെ ഉൾപ്പെടുത്തിയത്. സാഹയുടെ പേരും ഇതേ നിബന്ധന വച്ചാണ് ടീമിലെടുത്തത്.

ഐപിഎല്ലിനിടയിൽ കോവിഡ് ബാധിച്ച പ്രസീദ്ധ് കൃഷ്ണ കോവിഡ് മുക്തനായി വീട്ടിലുണ്ട്. അദ്ദേഹത്തിനും ടീമിന്റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 18നാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ തുടങ്ങുക. ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അതിന് ശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

Summary- Wriddhiman Saha tests negative for Covid-19, to join India squad for England tour
Published by: Anuraj GR
First published: May 18, 2021, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories