ഹോസ്റ്റലുകൾക്ക് നൽകാൻ പണമില്ല; സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ അക്കാദമിക്ക് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

ജനുവരി മുതൽ മാർച്ച് വരെ സ്പോർട്സ് ഹോസ്റ്റലുകളിൽ കായിക താരങ്ങൾക്ക് ഭക്ഷണത്തിന് മാത്രം 1.8 കോടിയാണ് ഇനിയും നൽകാനുള്ളത്.

News18 Malayalam | news18-malayalam
Updated: October 19, 2020, 11:44 PM IST
ഹോസ്റ്റലുകൾക്ക് നൽകാൻ പണമില്ല; സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ  അക്കാദമിക്ക് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
Sports Council
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അക്കാദമികളും സ്പോർട്സ് ഹോസ്റ്റലുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിൻ്റെ അക്കാദമിക്ക് 10 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. ജനുവരി മുതൽ മാർച്ച് വരെ സ്പോർട്ട്സ് ഹോസ്റ്റലുകൾ പ്രവർത്തിച്ചിരുന്നകാലത്ത് അനുവദിക്കേണ്ട പണം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഇതുവരെ നൽകിയിട്ടില്ല.  ഹോസ്റ്റലുകളും അടച്ചുപൂട്ടിയതോടെ പരിശീലനത്തിന്  സൗകര്യങ്ങളില്ലാതെ കായികതാരങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ഒരു അക്കാദമിക്കും സാമ്പത്തിക സഹായം നൽകിയിട്ടുമില്ല. ഇതിനിടയിലാണ് പ്രസിഡൻ്റിൻ്റെ അക്കാദമിക്ക് മാത്രം സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിലൂടെ 10, 20,000 രൂപ അനുവദിച്ചത്.

2019-20 സാമ്പത്തിക വർഷത്തെ തുകയാണ് കായിക യുവജനകാര്യ വകുപ്പ് പ്രത്യേക ഉത്തരവിലൂടെയാണ് പണം അനുവദിച്ചത്.  നൽകിയത്.   20 ലക്ഷം രൂപയിൽ യഥാസമയം പിൻവലിക്കാൻ കഴിയാതെ വന്ന 10.20 ലക്ഷമാണ് പ്രത്യേക ഉത്തരവിലൂടെ നൽകിയത്.

ജനുവരി മുതൽ മാർച്ച് വരെ സ്പോർട്സ് ഹോസ്റ്റലുകളിൽ കായിക താരങ്ങൾക്ക് ഭക്ഷണത്തിന് മാത്രം 1.8 കോടിയാണ് ഇനിയും നൽകാനുള്ളത്. രണ്ടായിരത്തോളം കായിക താരങ്ങളാണ്  ഹോസ്റ്റലുകളിലുണ്ടായിരുന്നത്. പ്രതിദിനം 200 രൂപ വീതമാണ് ഓരോരുത്തർക്കും അനുവദിച്ചിരുന്നത്.  കഴിഞ്ഞ വർഷത്തെ സ്പോർട്സ് കിറ്റും പൂർണമായും വിതരണം ചെയ്തിട്ടില്ല.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കായികമേഖലയെ പൂർണമായും സർക്കാർ തഴഞ്ഞിരിക്കുന്നതിനിടയിലാണ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിൻ്റെ അക്കാദമിക്ക് മാത്രം സർക്കാർ സാമ്പത്തിക സഹായം അനുവദിച്ചത്.

ഭരണ സമിതിയിലെ ചേരിപ്പോരിനെ തുടർന്ന് സ്പോർട്സ് കൗൺസിൽ പ്രവർത്തനം തന്നെ നിലച്ചമട്ടാണ്. സി.പി.എം പ്രതിനിധികളായ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും പ്രസിഡൻ്റും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ്  കൗൺസിൽ പ്രവർത്തനം നിർജീവമായത്.
Published by: Aneesh Anirudhan
First published: October 19, 2020, 11:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading