നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അവന്‍ പ്രതിഭയുടെ സ്വര്‍ണഖനിയാണ്', റിഷഭ് പന്തിനെ പ്രശംസിച്ച് ഗ്രേയിം സ്വാന്‍

  'അവന്‍ പ്രതിഭയുടെ സ്വര്‍ണഖനിയാണ്', റിഷഭ് പന്തിനെ പ്രശംസിച്ച് ഗ്രേയിം സ്വാന്‍

  'കരിയറില്‍ ഏറെ മുന്‍പോട്ട് പോകുവാന്‍ കഴിയുന്ന റിഷഭ് പന്ത് അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ഇന്ത്യന്‍ ടീമിന് അനേകം വിജയങ്ങള്‍ സമ്മാനിക്കും.'

  Rishabh Pant

  Rishabh Pant

  • Share this:
   ലോക ക്രിക്കറ്റിലെ മുന്‍ നിര ടീമുകളില്‍ ഒന്നായ ഇന്ത്യന്‍ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങേണ്ടി വന്നിരിക്കുകകയാണ്. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനം തുടരുമ്പോഴും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി ഇന്ത്യന്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമെന്ന് എല്ലാവരും വിശേഷിപ്പിച്ച മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തകര്‍ത്തു വിട്ടത്. തോല്‍വിക്ക് പിന്നാലെ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഇന്ത്യന്‍ ടീം വിധേയരാവുകായാണ്. ഉത്തരവാദിത്വമില്ലാത ഇന്ത്യന്‍ താരങ്ങള്‍ രണ്ടാമിന്നിങ്സില്‍ ബാറ്റ് വീശിയതാണ് പരാജയത്തിനു കാരണമായതെന്നാണ് ഒരു കൂട്ടം ആളുകള്‍ വാദിക്കുന്നത്.

   രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നിട്ടും ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുകയാണ്. രണ്ടാമിന്നിങ്സില്‍ 41 റണ്‍സോടെ റിഷഭ് ടോപ്സ്‌കോററായിരുന്നെങ്കിലും പേസര്‍മാര്‍ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പനടിക്കള്‍ക്കു ശ്രമിച്ച താരം തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ടു മാത്രമായിരുന്നു റിഷഭ് പല തവണ പുറത്താകലില്‍ നിന്നു രക്ഷപ്പെട്ടത്. ഇര്‍ഫാന്‍ പഠാന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ റിഷഭിന്റെ ബാറ്റിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു. 'റിഷഭ് ആക്രമണോത്സുക ബാറ്റിങ് കളിക്കാന്‍ കഴിവുള്ള, ഈ ശൈലി ഇഷ്ടപ്പെടുന്ന താരമാണെന്നറിയാം പക്ഷെ ആക്രമണോത്സുകതയെന്നാല്‍ പേസ് ബൗളര്‍മാര്‍ക്കെതിരേ ഇടയ്ക്കിടെ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനായി ശ്രമിക്കുകയെന്നതല്ല. അല്‍പ്പം ഉത്തരവാദിത്വം കൂടി കാണിക്കണം'- ഇര്‍ഫാന്‍ തുറന്നടിച്ചു.

   എന്നാല്‍ റിഷഭിനു നേരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഗ്രേയിം സ്വാന്‍. 'ഏറെ കഴിവുള്ള ഒരു ബാറ്റ്സ്മാനാണ് റിഷഭ് പന്ത്. അവന്‍ ഭാവി ഇന്ത്യന്‍ ടീമിനുള്ള ഒരു പ്രതിഭയുടെ സ്വര്‍ണഖനിയാണ്. ഒരു മോശം പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ അദ്ദേഹത്തെ നമ്മള്‍ ഒരിക്കല്‍ പോലും തള്ളിക്കളയരുത്. എന്റെ അഭിപ്രായത്തില്‍ കരിയറില്‍ ഏറെ മുന്‍പോട്ട് പോകുവാന്‍ കഴിയുന്ന റിഷഭ് പന്ത് അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ഇന്ത്യന്‍ ടീമിന് അനേകം വിജയങ്ങള്‍ സമ്മാനിക്കും. റിഷഭ് എപ്പോഴും അവനെപ്പോലെ തന്നെ കളിക്കുന്നതാണ് നല്ലത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ന്യൂ ബോളില്‍ ജിമ്മി ആന്‍ഡേഴ്‌സണെ പോലെ ഒരു ബൗളറെ റിഷഭ് റിവേഴ്സ് സ്വീപ് ഷോട്ടിലൂടെ ബൗണ്ടറി പായിച്ചത് നാം കണ്ടു. അതാണ് റിഷഭ് പന്ത്. അവന്റെ ആ ശൈലിയാണ് മറ്റുള്ളവരില്‍ നിന്നും അവനെ ഹിറ്റാക്കി മാറ്റുന്നതും'- ഗ്രേയിം സ്വാന്‍ വാചാലനായി.

   റിഷഭ് പന്ത് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 20 മത്സരങ്ങളില്‍ 1358 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരം നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തുണ്ട്. റിഷഭ് ഇത്രയും ഉയര്‍ന്ന റാങ്ക് കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ് കരിയറില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്.
   Published by:Sarath Mohanan
   First published:
   )}