• HOME
  • »
  • NEWS
  • »
  • sports
  • »
  • Jhulan Goswami | ഇന്ത്യക്കായി പന്തെറിഞ്ഞത് 20 വർഷം; ബൗളിങ്ങ് ഇതിഹാസം ജുലൻ ഗോസ്വാമിക്ക് ഗംഭീര യാത്രയയപ്പ്

Jhulan Goswami | ഇന്ത്യക്കായി പന്തെറിഞ്ഞത് 20 വർഷം; ബൗളിങ്ങ് ഇതിഹാസം ജുലൻ ഗോസ്വാമിക്ക് ഗംഭീര യാത്രയയപ്പ്

2002 ജനുവരി 6-ന് ചെന്നൈയിൽ നടന്ന ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ജുലൻ ഇംഗ്ലണ്ടിനെതിരെ 204-ാം ഏകദിനത്തിൽ കളിച്ചാണ് മടങ്ങിയത്.

  • Share this:

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ജുലൻ ഗോസ്വാമി (Jhulan Goswami). എക്കാലത്തെയും മികച്ച ഇന്ത്യന്‍ വനിതാ പേസര്‍ എന്ന വിശേഷണത്തോടെയാണ് താരം അറിയപ്പെട്ടത്. ഏകദിന മത്സരങ്ങൾ, ടെസ്റ്റ് മാച്ച്, ട്വന്റി 20 എന്നിങ്ങനെ ഇന്ത്യയ്ക്കുവേണ്ടി പോരാടിയ 20 വർഷവും 262 ദിവസവും എന്ന നീണ്ട കരിയറിന് ശേഷമാണ് ജുലൻ വിരമിക്കൽ പ്രഖ്യാപിച്ചത്. കൃത്യമായി പറഞ്ഞാൽതന്റെ കരിയറിന്റെ 7567-ാമത്തെ ദിവസം.


ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 16 റൺസിന്റെ വിജയിച്ച ഇന്ത്യൻ സംഘം തങ്ങളുടെ ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ പ്രൗഢഗംഭീരമാക്കി. മുൻപ് 2002 ജനുവരി 6-ന് ചെന്നൈയിൽ നടന്ന ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ജുലൻ ഇംഗ്ലണ്ടിനെതിരെ 204-ാം ഏകദിനത്തിൽ കളിച്ചാണ് മടങ്ങിയത്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിച്ച താരങ്ങളിൽ ഒരാളാണ് ജുലൻ. 204 ഏകദിനങ്ങളിൽ നിന്ന് 355 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ജുലൻ തന്റെ കരിയർ പടുത്തുയർത്തിയത്. വനിതാ ക്രിക്കറ്റിൽ ജുലന്റെ സേവനം വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വിരമിക്കൽ ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഒരു തീരാനഷ്ടമാണ്.


“ഞാൻ ഇന്ത്യ അണ്ടർ 19 ടീമിൽ സെലക്ടറായിരുന്നപ്പോൾ ജുലനെ കണ്ടിട്ടുണ്ട്. അപ്പോഴും അവൾ എല്ലാ കളിക്കാർക്കും ഇടയിൽ മികച്ച് നിന്നു. ഞങ്ങളുടെ സ്പിൻ ഡിപ്പാർട്ട്‌മെന്റിലാണ് ജുലൻ എപ്പോഴും അറിയപ്പെട്ടിരുന്നത്. എന്നാൽ ഐസിസി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ലഭിക്കുകയും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുകയും ചെയ്തത്തോടെ ജുലാൻ അത് മാറ്റിമറിച്ചു " മുൻ ഓൾറൗണ്ടറും ഇന്ത്യൻ ടീം ക്യാപ്റ്റനുമായിരുന്ന ശുഭാംഗി കുൽക്കർണി ജുലനെക്കുറിച്ച് പറഞ്ഞു.


അവർ എപ്പോഴും കഠിനാധ്വാനിയും ശ്രദ്ധയും അച്ചടക്കവും ഉള്ള ഒരു കളിക്കാരിയാണ്. സ്വന്തം കഴിവ് വർദ്ധിപ്പിക്കാൻ എപ്പോഴും തയ്യാറാണ്. ജുലൻ ഒരു നല്ല ശ്രോതാവുമാണ്. ഒരിക്കലും പഠനം നിർത്തിയില്ല. തന്റെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ച്ചുകൊണ്ട് അവർ ഏവരുടെയും പ്രിയപ്പെട്ടവളായി. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ച താരം കൂടിയാണ് ജുലൻ. ടീമിന് അവളുടെ പുഞ്ചിരിയും, അവളുടെ ഉത്സാഹവും, ഒരു ഉപദേശകയെയുമാണ് നഷ്ടമാകുന്നത്. ജുലന്റെ വിരമിക്കൽ ഇന്ത്യൻ ടീമിൽ ഒരു ശൂന്യത സൃഷ്ടിക്കും," അവർ കൂട്ടിച്ചേർത്തു.


രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ പുതിയ യുഗത്തിലേക്ക് കൊണ്ടുപോകുകയും നൂറുകണക്കിന് പെൺകുട്ടികളെ ഫാസ്റ്റ് ബൗളിംഗ് ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ജൂലൻ ഇന്ത്യൻ ബൗളിംഗിന് നേതൃത്വം നൽകിയ ആളാണ് എന്നാണ് രണ്ട് ലോകകപ്പ് കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മിത ഹരികൃഷണയുടെ വാക്കുകൾ.


“2000-ലെ ഇന്ത്യാ ക്യാമ്പിൽ വെച്ചാണ് ഞാൻ ജുലനെ ആദ്യമായി കണ്ടത്, അവളുടെ ജിജ്ഞാസയും പഠിക്കാനുള്ള ആഗ്രഹവും എന്നെ അത്ഭുതപ്പെടുത്തി. അവളുടെ ബൗളിംഗ് ആയിരുന്നു ക്യാമ്പിലെ സംസാര വിഷയം. അവൾ വളരെ മത്സരബുദ്ധിയുള്ള ആളും വേഗത്തിൽ കാര്യങ്ങൾ പഠിക്കുന്ന വ്യക്തിയുമായിരുന്നു“ സ്മിത കൂട്ടിച്ചേർത്തു.


“ബൌളിംഗ് ചെയ്യുന്നവർക്ക് കരിയറിന്റെ ദൈർഘ്യം നിലനിർത്താൻ താരതമ്യേന എളുപ്പമാണ്. എന്നാൽ ഒരു ഫാസ്റ്റ് ബൗളർക്ക് അവരുടെ ശരീരത്തെ നിയന്ത്രിക്കാനും ദീർഘകാലം വിജയകരമായി കരിയർ നിലനിർത്താനും കഴിയുന്നത് അസാധാരണമാണ്. പ്രത്യേകിച്ച് 120 കിലോമീറ്റർ വേഗതയിൽ പന്ത് എറിയുമ്പോൾ“ സ്മിത പറഞ്ഞു.


Also Read-Roger Federer | ടെന്നീസ് ഇതിഹാസം റോജർ ഫെഡററും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളും


എന്നാൽ 2002 മുതൽ 2014 വരെയുള്ള പന്ത്രണ്ട് വർഷത്തിനിടെ 116 മത്സരങ്ങളിൽ നിന്ന് 87 വിക്കറ്റ് വീഴ്ത്തിയ അമിത ശർമ്മയാണ് ജുലന്റെ ഏറ്റവും മികച്ച ന്യൂ ബോൾ പങ്കാളി. 61 മത്സരങ്ങളിൽ നിന്നായി 128 വിക്കറ്റുകളാണ് ജുലൻ-അമിത കൂട്ടുകെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്മയിൽ, മരിസാൻ കാപ്പ് (78 മത്സരങ്ങളിൽ നിന്ന് 198 വിക്കറ്റ്), ഇംഗ്ലണ്ടിന്റെ കാതറിൻ ബ്രണ്ട്, അന്ന ഷ്രുബ്‌സോൾ (58 മത്സരങ്ങളിൽ നിന്ന് 149 വിക്കറ്റ്) എന്നിവർക്ക് ശേഷം ജുലനും അമിതയുമാണുള്ളത്. കൂടാതെ 2007-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും മികച്ച വനിതാതാരമായിരുന്നു ജുലൻ. 2016-ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2018-ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായി. 25 ഏകദിനങ്ങളില്‍ ജുലാന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു.


തന്റെ നീണ്ട കരിയറിലേയ്‌ക്കുള്ള പാതയിൽ ജുലൻ ഇന്ത്യൻ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും വേണ്ടി റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ 82-ാം മത്സരത്തിൽ (ശ്രീലങ്കയ്‌ക്കെതിരെ 2008-ൽ ദാംബുള്ളയിൽ) 100-ാം വിക്കറ്റ് നേടിയ ജുലൻ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായും മാറി. 2018-ൽ കിംബർലിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തന്റെ 165-ാം മത്സരത്തിലായിരുന്നു ഇത്.


ജുലൻ തന്റെ കരിയറിൽ നേടിയ വിക്കറ്റുകൾ: ബൗൾഡ് 95, വിക്കറ്റിൽ ക്യാച്ച് 39, ഔട്ട്ഫീൽഡിൽ ക്യാച്ച് ആൻഡ് ബൗൾഡ് 4, ലെഗ് ബിഫോർ 56 എന്നിങ്ങനെയാണ്. 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ജുലൻ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിരുന്നു. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ജുലന്റെ ഏകദിന അരങ്ങേറ്റം. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റും കളിച്ചു. അങ്ങനെ തന്റെ 19-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച ജൂലന്റെ 20 വര്‍ഷം നീണ്ട കരിയറിനാണ് പൂര്‍ണ്ണ വിരാമമായത്.

Published by:Jayesh Krishnan
First published: