• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA T20| ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

IND vs SA T20| ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

സുരേഷ് ഗോപി ഓൺലൈൻ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി-20 മത്സരത്തിനുള്ള (IND vs SA T20) ടിക്കറ്റ് വില്പന ആരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സുരേഷ് ഗോപി ഓൺലൈൻ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

    www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പ്പന. ജിഎസ്ടിയും വിനോദ നികുതിയും ഉള്‍പ്പടെയാണ് ടിക്കറ്റ് നിരക്ക്. ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ക്ക് 3 ടിക്കറ്റ് എടുക്കാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.

    Also Read- ഈ മാസം 30 നകം കുടിശ്ശിക അടയ്ക്കാമെന്ന ഉറപ്പ്; കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

    1600 രൂപയാണ് അപ്പർ ടയർ ടിക്കറ്റ് നിരക്ക്. 50 ശതമാനം ഇളവ് ഉള്ളതിനാൽ വിദ്യാർത്ഥികൾ 750 നൽകിയാൽ മതി. പവലിയന് 2750 രൂപയാണ് നിരക്ക്. കെസിഎ ഗ്രാൻഡ് സ്റ്റാൻഡിൽ ഭക്ഷണത്തിന് അടക്കം 6000 രൂപ നൽകണം. എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

    വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യമുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം.
    Published by:Naseeba TC
    First published: