നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഓഫര്‍ നിരസിച്ചത് മെസി കാരണം; ഒടുവില്‍ ബാഴ്‌സയെ തള്ളിയതിന്റെ കാരണം വ്യക്തമാക്കി ഗ്രീസ്മാന്‍

    ഓഫര്‍ നിരസിച്ചത് മെസി കാരണം; ഒടുവില്‍ ബാഴ്‌സയെ തള്ളിയതിന്റെ കാരണം വ്യക്തമാക്കി ഗ്രീസ്മാന്‍

    • Last Updated :
    • Share this:
      ബാഴ്‌സലോണ: കഴിഞ്ഞ സീസണില്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ വാര്‍ത്തകളില്‍ ഒന്നായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ താരം അന്റോണിയോ ഗ്രീസ്മാന്‍ ബാഴ്‌സലോണയുടെ ഓഫര്‍ തള്ളിത്. ലയണല്‍ മെസിയും സംഘവും ബൂട്ട് കെട്ടുന്ന ക്ലബ്ബില്‍ അവസരത്തിനായി താരങ്ങള്‍ കാത്തിരിക്കുന്ന സമയത്തായിരുന്നു ബാഴ്‌സയില്‍ നിന്നും വന്ന ഓഫര്‍ ഗ്രീസ്മാന്‍ തള്ളുന്നത്.

      ഓഫര്‍ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ അന്ന് താരം തയ്യാറായിരുന്നുമില്ല. എന്നാല്‍ ഇപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി കാരണമാണ് താന്‍ ബാഴ്‌സയിലേക്ക് പോകാതിരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയണ് ഗ്രീസ്മാന്‍. 'മെസിയെ പോലൊരാള്‍ കളിക്കുന്ന സ്ഥലത്ത് അദ്ദേഹത്തേക്കാള്‍ വലിയ താരമാകാന്‍ തനിക്ക് കഴിയില്ല. ഇതു തന്നെയായിരുന്നു ബാഴ്‌സലോണയുടെ ഓഫര്‍ നിരസിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.' ഗ്രീസ്മാന്‍ പറഞ്ഞു.

      വനിതാ ടി 20 ലോകകപ്പ്: സെമി ഫൈനല്‍ ലൈനപ്പായി; ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ

      ബാഴ്സയിലേക്ക് പോകാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്ന് പറയുന്ന താരം അത്ലറ്റിക്കോ മാഡ്രിഡില്‍ തനിക്കുള്ള സ്ഥാനത്തെക്കുറിച്ചും സംസാരിച്ചു. 'അത്ലറ്റിക്കോ മാഡ്രിഡ് എന്ന ക്ലബിന്റെ ഭാവിയിലേക്കുള്ള പ്ലാനുകളുടെ ഭാഗമാണ് താന്‍. അവിടെ ഞാന്‍ പ്രധാന താരമാണ്. ക്ലബ്ബിന്റെ ഭാവിയില്‍ എനിക്ക് എന്റേതായ പങ്ക് വഹിക്കാനുണ്ട്. ആ സമയത്ത് ക്ലബ്ബ് വിട്ടിരുന്നെങ്കില്‍ അവര്‍ക്കത് വലിയ തലവേദനയാകുമായിരുന്നു.' താരം പറയുന്നു.

      തനിക്ക് വേണ്ടതൊക്കെ വിരാട് ചെയ്യുന്നുണ്ട്; നമ്മളത് അനുവദിക്കുകയാണ്; രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍


      ബാഴ്സ തന്നെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ തന്റെ ടീം അംഗങ്ങള്‍ ക്ലബ്ബ് വിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും പറഞ്ഞ ഗ്രീസ്മാന്‍ ക്ലബ്ബ് തന്റെ വേതനം വര്‍ധിപ്പിക്കുകയും അവിടെ തുടരാനുള്ള കാര്യങ്ങളെല്ലാം ചെയ്ത് തരികയും ചെയ്‌തെന്നും പറഞ്ഞു.

      First published: