Grigor Dimitrov | ടെന്നീസ് താരത്തിനും കോവിഡ് ; ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചുമായി കളിച്ചത് ഒരാഴ്ച മുൻപ്

Grigor Dimitrov Tested Positive | ആരാധകരും സംഘാടകരും ആശങ്കയിൽ

News18 Malayalam | news18-malayalam
Updated: June 22, 2020, 7:18 AM IST
Grigor Dimitrov | ടെന്നീസ് താരത്തിനും കോവിഡ് ; ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചുമായി കളിച്ചത് ഒരാഴ്ച മുൻപ്
Grigor Dimitrov
  • Share this:
ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വിവരം വെളിപ്പെടുത്തിയത്. ഒരാഴ്ച മുൻപാണ് ഗ്രിഗർ ദിമിത്രോവ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനൊപ്പം സൗഹൃദമത്സരം കളിച്ചത്. ബെൽഗ്രേഡിൽ നടന്ന അഡ്രിയ ടൂർണമെന്റിൽ ഗ്രിഗർ ദിമിത്രോവ് കളിച്ചിരുന്നു. ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, മൂന്നാം നമ്പർ താരം ഡെമിനിക് തീം, 17ാം നമ്പർ താരം അലക്സാണ്ടർ സവറേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

Also Read- ടെന്നീസിൽ മാത്രമല്ല ബാസ്കറ്റ്ബോളിലുമുണ്ട്  ജോക്കോവിച്ചിന് അത്യാവശ്യം പിടിപാട്

ശനിയാഴ്ച ക്രൊയേഷ്യയിലെ അഡ്രിയാടിക് കോസ്റ്റിൽ നടന്ന രണ്ടാം പാദ ബാൽക്കൻസ് ടൂർണമെന്റിലും ദിമിത്രേവ് കളിച്ചിരുന്നു. ബോർന കോറിക്കുമായി പരാജയപ്പെട്ടതിന് പിന്നാലെ സുഖമില്ലാത്തതിനാൽ ദിമിത്രേവ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. ദിമിത്രേവിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ നൊവാക് ജോക്കോവിച്ചും റഷ്യയുടെ ആൻഡ്രി റൂബ്ലെവുമായുള്ള ഫൈനൽ മത്സരം റദ്ദാക്കി.

TRENDING:മലപ്പുറത്ത് ഡി.വൈ.എഫ്.ഐയുടെ കൊലവിളി: നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം; പൊലീസ് കേസെടുത്തു [NEWS] 'ചൈന പിന്നില്‍നിന്ന് കുത്തി'; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണമെന്ന് കമൽഹാസൻ [NEWS]ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അശ്ലീലമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മുക്കം സ്വദേശിക്കെതിരെ കേസ് [NEWS]




''എന്റെ ആരാധകരും സുഹൃത്തുക്കളും അറിയാൻ, എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധനകൾക്ക് വിധേയമാകണമെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഞാൻ കാരണം ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. ഞാൻ നാട്ടിലേക്ക് മടങ്ങിയെത്തി. ''- താരം ഇൻസ്റ്റയിൽ കുറിച്ചു.

First published: June 22, 2020, 7:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading