• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഈ ലോകകപ്പും ഗാർഡിയോള നേടുമോ!


Updated: July 10, 2018, 5:14 PM IST
ഈ ലോകകപ്പും ഗാർഡിയോള നേടുമോ!

Updated: July 10, 2018, 5:14 PM IST
കഴിഞ്ഞ രണ്ടു ലോകകപ്പുകൾ സ്വന്തമാക്കിയത് സ്പെയിനും ജർമനിയുമല്ല, മറിച്ച് പെപ് ഗാർഡിയോള എന്ന പരിശീലനകനാണെന്നാണ് ഒരു വിഭാഗം കളിയെഴുത്തുകാർ വാദിക്കുന്നത്. അതേപോലെ ഇത്തവണയും ഗാർഡിയോള ലോകകപ്പ് നേടുമെന്നാണ് വാദം. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ക്ലബ് ഫുട്ബോൾ പരിശീലകനെന്ന നിലയിൽ കാൽപ്പന്തുകളിയുടെ ലോകം കീഴടക്കിയ ആളാണ് ഗാർഡിയോള. എന്നാൽ ഗാർഡിയോള പരിശീലിപ്പിക്കുന്ന ടീമൊന്നും ഈ ലോകകപ്പിൽ പങ്കെടുക്കുന്നതുമില്ല. പിന്നെങ്ങനെ ഗാർഡിയോള ലോകകപ്പ് നേടും?

2008ൽ ബാഴ്സലോണയുടെ പരിശീലനകനായി ഗാർഡിയോള എത്തിയ ശേഷം ആ ക്ലബ് കൈവരിച്ച നേട്ടങ്ങൾക്ക് കൈയും കണക്കുമില്ല. തുടർച്ചയായി മൂന്നു തവണ സ്പാനിഷ് ലീഗു രണ്ടു വീതം ചാംപ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളും ഗാർഡിയോള ന്യൂ കാംപിൽ എത്തിച്ചു. എന്നാൽ അതൊന്നുമായിരുന്നില്ല ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഗാർഡിയോളയുടെ ഹൈലൈറ്റ്സ്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് സ്പെയിൻ സ്വന്തമാക്കി. ആ ലോകകിരീടത്തിൽ ഗാർഡിയോളയ്ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് അപ്പോൾ ആരും സംശയിച്ചില്ല.

എന്നാൽ കൃത്യം നാലു വർഷത്തിനിപ്പുറം ഫുട്ബോളിന്‍റെ കളിത്തൊട്ടിലായ ബ്രസീലിൽ ജർമനി കിരീടം നേടിയപ്പോൾ ചിലരൊക്കെ ഗാർഡിയോളയെ നോക്കി കണ്ണുരുട്ടി. കാരണം മറ്റൊന്നുമല്ല, ആ സമയത്ത് ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിന്‍റെ പരിശീലകനായിരുന്നു ഗാർഡിയോള. 2012ൽ ബാഴ്സ വിട്ട ഗാർഡിയോള 2013ൽ ബയേണിൽ ചേർന്നിരുന്നു. അർജന്‍റീനയെ വീഴ്ത്തി ജർമനി നാലാം ലോകകിരീടത്തിൽ മുത്തമിടുമ്പോൾ ഗാർഡിയോള ജർമനിയിലായിരുന്നു.

ഒരിടത്തും സ്ഥിരമായി നിൽക്കുന്ന ശീലമില്ലാത്ത ഗാർഡിയോള 2016 ജൂലൈ ഒന്നിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. തൊട്ടടുത്ത സീസണിൽ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കളാക്കി മാറ്റിയ ഗാർഡിയോളയെ ഇത്തവണ പ്രതീക്ഷയോടെയാണ് ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ട് ഇത്തവണ കപ്പടിച്ചാൽ ക്രെഡിറ്റ് ഗാർഡിയോളയ്ക്ക് നൽകണമെന്നാണ് ചിലരുടെ വാദം. സ്പെയിനെയും ജർമനിയെയും കടാക്ഷിച്ചപോലെ ഗാർഡിയോള എന്ന ഭാഗ്യവാൻ ഇംഗ്ലണ്ടിന് രണ്ടാം ലോകകിരീടം നേടിക്കൊടുക്കുമോ കൊണ്ടുവരുമോ?
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍