സഞ്ജു പൊരുതി വീണു; രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് തോൽവി

268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 177 റൺസിന് പുറത്തായി

News18 Malayalam | news18-malayalam
Updated: December 27, 2019, 2:33 PM IST
സഞ്ജു പൊരുതി വീണു; രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് തോൽവി
സഞ്ജു (ഫയൽ ചിത്രം)
  • Share this:
സൂററ്റ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ കേരളത്തിന് 90 റണ്‍സ് തോൽവി. 268 റണ്‍സ് ജയലക്ഷ്യം പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 177 റണ്‍സിന് പുറത്തായി. 78 റണ്‍സ് നേടിയ സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സ്കോര്‍- ഗുജറാത്ത് 127, 210, കേരളം 70, 177.

മൂന്നാം ദിനം തകർച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. ഓപ്പണര്‍ വിഷ്ണു വിനോദിന്റെ (23) വിക്കറ്റ് ആദ്യം നഷ്ടമായി. മോനിഷിനെ(7)യും ജലജ് സക്സേനയെയും(29) മടക്കി.തൊട്ടുപിന്നാലെ റോബിന്‍ ഉത്തപ്പെയെ(7) വീഴ്ത്തി അക്സര്‍ പട്ടേല്‍ കേരളത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം ആക്രമിച്ചു കളിച്ച സഞ്ജു കേരളത്തെ 100 കടത്തി. വിജയപ്രതീക്ഷയായ കേരളത്തിന് തിരിച്ചടി നൽകി 129 റണ്‍സെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കലാരിയ മടക്കി.

Also Read- 'ഹിന്ദു ആയതുകൊണ്ട് പാക് ടീമിൽ വിവേചനം നേരിട്ടു'; അക്തർ പറഞ്ഞതു ശരിയെന്ന് കനേരിയ

ഒരറ്റത്ത് ഉറച്ചു നിന്നുപോരാടിയ സഞ്ജു സാംസൺ, അക്സര്‍ പട്ടേലിന്റെ പന്തില്‍ പുറത്തായതോടെ കേരളം തോല്‍വി ഉറപ്പിച്ചു. ഗുജറാത്തിനായി അക്സര്‍ പട്ടേല്‍ നാലും ഗജ മൂന്നും വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനായി നിര്‍ണായക അര്‍ധസെഞ്ചുറി നേടിയ ഗജയാണ് കളിയിലേ കേമന്‍. രണ്ടാം ഇന്നിംഗ്സില്‍ ഗുജറാത്തിനെ 210 റണ്‍സിന് പുറത്താക്കിയാണ് കേരളം മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനോടും കേരളം പരാജയപ്പെട്ടിരുന്നു. മൂന്ന് കളികളില്‍ മൂന്ന് പോയിന്റ് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകളായ കേരളത്തിന്റെ സമ്പാദ്യം.
Published by: Rajesh V
First published: December 27, 2019, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading