നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'മത്സരത്തലേന്ന് റസ്‌റ്റോറന്റില്‍ താരങ്ങളുടെ ഏറ്റമുട്ടല്‍ ?' ചോദ്യം ആവര്‍ത്തിച്ചാല്‍ ഇറങ്ങിപോകുമെന്ന് അഫ്ഗാന്‍ നായകന്‍

  'മത്സരത്തലേന്ന് റസ്‌റ്റോറന്റില്‍ താരങ്ങളുടെ ഏറ്റമുട്ടല്‍ ?' ചോദ്യം ആവര്‍ത്തിച്ചാല്‍ ഇറങ്ങിപോകുമെന്ന് അഫ്ഗാന്‍ നായകന്‍

  റസ്‌റ്റോറന്റ് മാനേജരോട് സുരക്ഷാ ഉദ്യോഗസ്ഥരോടോ ചോദിക്കണം

  naib

  naib

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിനുമുമ്പ് അഫ്ഗാന്‍ താരങ്ങള്‍ റസ്റ്റോറന്റില്‍വെച്ച് തമ്മില്‍തല്ലിയെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് ആവര്ത്തിച്ചുള്ള ചോദ്യങ്ങളോട് ഇങ്ങിനെയാണെങ്കില്‍ താന്‍ ഇറങ്ങിപോകുമെന്നായിരുന്നു നൈബ് പറഞ്ഞത്.

   മത്സരത്തലേന്ന് റസ്റ്റോറന്റില്‍ താരങ്ങള്‍ ഏറ്റുമുട്ടിയോ എന്ന ചോദ്യത്തോട് പ്രതികരിച്ച നായകന്‍ അങ്ങിനെയെന്തെങ്കിലും ഉണ്ടായിരുന്നോയെന്ന് റസ്‌റ്റോറന്റ് മാനേജരോട് സുരക്ഷാ ഉദ്യോഗസ്ഥരോടോ ചോദിക്കണമെന്നാണ് ആദ്യം മറുപടി നല്‍കിയത്. താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും ഇതൊന്നും ടീമിനെ ബാധിക്കുന്ന കാര്യമല്ലെന്നും നൈബ് പറഞ്ഞു.   Also Read: ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് നായകനെ ഫോണില്‍ ബന്ധപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍; കൂടെ ഒരുവാക്കും

   മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ഇക്കാര്യം എടുത്തിട്ടതോടെ ഇങ്ങിനെയാണെങ്കില്‍ താന്‍ പോകുമെന്ന് നൈബ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 150 റണ്‍സിനായിരുന്നു അഫ്ഗാന്‍ പരാജയപ്പെട്ടത്. ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ടാണ് അഫ്ഗാനെ മത്സരത്തില്‍ നിന്ന് മായ്ച്ചുകളഞ്ഞത്.

   First published:
   )}