• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അനുഗ്രഹം തേടി ഗുരുവിന് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം


Updated: July 27, 2018, 9:40 PM IST
അനുഗ്രഹം തേടി ഗുരുവിന് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം

Updated: July 27, 2018, 9:40 PM IST
മുംബൈ: ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ ഇക്കുറിയും ഗുരുപൂര്‍ണിമ ദിനത്തില്‍ പതിവു തെറ്റിക്കാതെ, അനുഗ്രഹം തേടി രമാകാന്ത് അച് രേക്കര്‍ക്കു മുന്നിലെത്തി.

അച് രേക്കറുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രം സച്ചിന്‍ ആരാധകര്‍ക്കായി ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

സച്ചിന്റെ ആദ്യകോച്ചായിരുന്നു രമാകാന്ത് അച്രേക്കര്‍. കുട്ടിക്കാലത്ത് സച്ചിനിലെ ബാറ്റിംഗ് പ്രതിഭ കണ്ടെത്തിയത് അച്രേക്കറായിരുന്നു. വിനോദ് കാംബ്ലി ഉള്‍പ്പെടെയുള്ള നിരവധി പ്രശസ്തരും അച്രേക്കറുടെ ശിഷ്യന്മാരാണ്. താരമായപ്പോഴും സച്ചിന്‍ തന്റെ ആദ്യത്തെ കോച്ചിനെ കാണാനെത്തുന്നതു പതിവാക്കിയിരുന്നു. പ്രത്യേകിച്ചും ഗുരുപൂര്‍ണിമ ദിനത്തില്‍.

ചിത്രത്തോടൊപ്പം സച്ചിന്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ: 'ഇന്ന് ഗുരുപൂര്‍ണിമ. ജീവിതത്തില്‍ നേര്‍വഴി പറഞ്ഞു തന്നവരെ നാം ഓര്‍ക്കേണ്ട ദിനം. അച് രേക്കര്‍ സാര്‍ ഇല്ലാതെ എനിക്ക് ജീവിതത്തില്‍ ഒന്നും ചെയ്യാനാകില്ല.

ഗുരുക്കന്‍മാരോട് നന്ദി പറയാനും അവരുടെ അനുഗ്രഹം വാങ്ങാനും നിങ്ങളാരും മറക്കരുത്.' സച്ചിനും അദ്ദേഹത്തിന്റെ ഗുരുവിനും ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയരിക്കുന്നത്.
Loading...
First published: July 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍