നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG | രോഹിത്തിനും രാഹുലിനും അര്‍ദ്ധ സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

  IND vs ENG | രോഹിത്തിനും രാഹുലിനും അര്‍ദ്ധ സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

  1952നു ശേഷം ആദ്യമായിട്ടാണ് ലോര്‍ഡ്സില്‍ ഇന്ത്യയുടെ ഒരു ഓപ്പണിങ് സഖ്യം ഇത്രയും മികച്ച പ്രകടനം നടത്തിയിരിക്കുന്നത്.

  News18

  News18

  • Share this:
   ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം.  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ്. 90 റണ്‍സുമായി കെ എല്‍ രാഹുലും 28 റണ്‍സുമായി വിരാട് കോഹ്ലിയുമാണ് ക്രീസില്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ഗംഭീര തുടക്കമാണ് നല്‍കിയത്. 83 റണ്‍സ് നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ, ഒമ്പത് റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഉണ്ടാക്കിയത്.

   പതിവ് പോലെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ സ്വിങ്ങ് കൊണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ പ്രതിരോധിച്ചു നിന്നു. സാം കറനെറിഞ്ഞ പതിനഞ്ചാം ഓവറിലാണ് രോഹിത് സ്‌കോറിങ്ങിന്റെ വേഗത കൂട്ടുന്നത്. കറന്റെ ഓവറില്‍ നാല് ബൗണ്ടറിയടക്കം 16 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. കറന്റെ അടുത്ത ഓവറിലും ഒറു ബൗണ്ടറിയടക്കം ആറ് റണ്‍സ് നേടി രോഹിത് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ലഞ്ചിനുശേഷവും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന രോഹിത് 83 പന്തില്‍ ടെസ്റ്റിലെ തന്റെ പതിമൂന്നാമത്തെ അര്‍ധസെഞ്ചുറിയിലെത്തി.

   83 റണ്‍സ് നേടിയ രോഹിതിനെ പുറത്താക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കിയത്. വിക്കറ്റ് നഷ്ടമായെങ്കിലും മറ്റൊരു റെക്കോര്‍ഡ് ഈ ഓപ്പണിങ് സഖ്യം കുറിച്ചു. 69 വര്‍ഷങ്ങള്‍ക്കു ശേഷം ഓപ്പണിങ് വിക്കറ്റില്‍ 50ന് മുകളില്‍ കൂട്ടിച്ചേര്‍ത്ത ആദ്യ ഇന്ത്യന്‍ ജോടികളായി ഇരുവരും മാറിയിരിക്കുകയാണ്. 1952നു ശേഷം ആദ്യമായിട്ടാണ് ലോര്‍ഡ്സില്‍ ഇന്ത്യയുടെ ഒരു ഓപ്പണിങ് സഖ്യം ഇത്രയും മികച്ച പ്രകടനം നടത്തിയിരിക്കുന്നത്.

   ഇന്ത്യന്‍ നിരയില്‍ ഷര്‍ദുല്‍ താക്കൂര്‍ പരിക്ക് മൂലം കളിക്കുന്നില്ല. താക്കൂറിന് പകരം ഇഷാന്ത് ശര്‍മ്മയാണ് ടീമിലേക്ക് എത്തിയിരിക്കുന്നത്. മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. സാക്ക് ക്രോളിയ്ക്ക് പകരം ഹസീബ് ഹമീദ്, സ്റ്റുവര്‍ട് ബ്രോഡിന് പകരം മാര്‍ക്ക് വുഡ്, ഡാനിയേല്‍ ലോറന്‍സിന് പകരം മോയിന്‍ അലി എന്നിവരാണ് ഇംഗ്ലണ്ട് നിരയിലേക്ക് എത്തിയിരിക്കുന്നത്.

   ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയ സാധ്യതകളുണ്ടായിരുന്നുവെങ്കിലും മഴ വില്ലനായെത്തിയതോടെ ജയം നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത് വിജയത്തിനരികെ വരെയെത്തിയെങ്കിലും അതിന് സാധിക്കാതെ പോയ ഇന്ത്യ, വിജയം വെട്ടിപ്പിടിക്കാനുറച്ചാണ് ഇന്നിറങ്ങിയിരിക്കുന്നത്.

   ഇന്ത്യ: Rohit Sharma, KL Rahul, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravindra Jadeja, Mohammed Shami, Ishant Sharma, Jasprit Bumrah, Mohammed Siraj

   ഇംഗ്ലണ്ട് : Rory Burns, Dominic Sibley, Haseeb Hameed, Joe Root(c), Jonny Bairstow, Jos Buttler(w), Moeen Ali, Sam Curran, Ollie Robinons, Mark Wood, James Anderons
   Published by:Sarath Mohanan
   First published:
   )}