നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഓപ്പണിങ്ങ് എന്റെ ഇഷ്ട പൊസിഷനാണ് ടീം ആവശ്യപ്പെട്ടാല്‍ ചെയ്യാന്‍ തയ്യാര്‍'; ഹനുമ വിഹാരി

  'ഓപ്പണിങ്ങ് എന്റെ ഇഷ്ട പൊസിഷനാണ് ടീം ആവശ്യപ്പെട്ടാല്‍ ചെയ്യാന്‍ തയ്യാര്‍'; ഹനുമ വിഹാരി

  ടീം ആവശ്യപ്പെട്ടാല്‍ ഓപ്പണറാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മധ്യനിര താരം ഹനുമ വിഹാരി

  ഹനുമ വിഹാരി

  ഹനുമ വിഹാരി

  • Share this:
   ഐ പി എല്‍ പാതി വഴിയില്‍ നിന്നു പോയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് വരാനിരിക്കുന്നത് വളരെ തിരക്കേറിയ മാസങ്ങളാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ഇനിയുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നത്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ ഫൈനല്‍ എതിരാളികള്‍. ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് മാസത്തില്‍ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതായുണ്ട്. ഇതിനിടയില്‍ ജൂലൈ മാസത്തില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്ലാത്ത രണ്ടാം നിര ടീമിനെ ശ്രീലങ്കയിലേക്ക് പരിമിത ഓവര്‍ പര്യടനവും ബി സി സി ഐ തയ്യാറാക്കിയിട്ടുണ്ട്.

   ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കും ഉള്ള 20 അംഗ ഇന്ത്യന്‍ ടീമിനെ ഈയിടെ ബി സി സി ഐ പ്രഖ്യാപിച്ചിരുന്നു. നാല് സ്റ്റാന്റ്‌ബൈ താരങ്ങളെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കനത്ത മുന്നൊരുക്കങ്ങളാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാന ഇലവനില്‍ ആരെല്ലാം ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ സജീവമാണ്. ഒട്ടേറെ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും നിര്‍ദേശങ്ങളുമായി എത്തുന്നുണ്ട്. ഇപ്പോള്‍ ടീം ആവശ്യപ്പെട്ടാല്‍ ഓപ്പണറാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മധ്യനിര താരം ഹനുമ വിഹാരി.

   Also Read-T20 ലോകകപ്പ് വിപുലീകരിക്കാൻ ഒരുങ്ങി ഐസിസി; 2024 മുതൽ 20 ടീമുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

   'ടീം ആവശ്യപ്പെടുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണ്. കരിയറില്‍ ഏറെയും ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. അതിനാല്‍ ഓപ്പണിങ്ങ് ചലഞ്ചും തനിക്ക് സുപരിചിതമാണ്. ഓപ്പണിങ്ങ് എന്റെ ഇഷ്ട പൊസിഷനുമാണ്'- ഹനുമ വിഹാരി പറഞ്ഞു. എന്നാല്‍ ഇത്തവണത്തെ ഐ പി എല്‍ താരലേലത്തില്‍ ഒരു ടീമും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. നിലവില്‍ കൗണ്ടിയില്‍ വാര്‍വിക്ഷയറിനായി കളിക്കാനെത്തിയ ഹനുമ വിഹാരി നിലവില്‍ ഇംഗ്ലണ്ടിലാണ്. അവിടെ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേരും എന്നാണ് ബി സി സി ഐ അറിയിക്കുന്നത്. ഇംഗ്ലണ്ടിലെ കാലാവസ്ഥയോടും പിച്ചുകളോടും പരിചയപ്പെട്ടത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ ഫൈനലിലും പിന്നാലെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലും ഗുണം ചെയ്യും എന്നാണ് വിഹാരിയുടെ പ്രതീക്ഷ.

   Also Read-വിരാട് കോഹ്ലി - ബാബര്‍ അസം ആരാണ് മികച്ച ബാറ്റ്സ്മാന്‍? ഒന്നാമനെ തിരഞ്ഞെടുത്ത് മുഹമ്മദ് യൂസഫ്

   നിലവില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണ് ഹനുമാ വിഹാരി. കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ വിഹാരിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ വര്‍ഷമവസാനം ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ അദ്ദേഹമുണ്ടായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ കളിച്ച വിഹാരിക്കു പക്ഷെ ഒരു ഫിഫ്റ്റി പോലും കുറിക്കാനായില്ല. 16, 8, 21, 4, 23* എന്നിങ്ങനെയായിരുന്നു കളിച്ച അഞ്ച് ഇന്നിങ്സുകളില്‍ താരത്തിന്റെ പ്രകടനം.
   Published by:Jayesh Krishnan
   First published:
   )}