• HOME
  • »
  • NEWS
  • »
  • sports
  • »
  • HAPPY BIRTHDAY LASITH MALINGA TOP PERFRORMANCES FROM YORKER KINGS CAREER NAV

Happy Birthday Lasith Malinga: ശ്രീലങ്കൻ താരം ലസിത് മലിംഗയുടെ എക്കാലത്തെയും മികച്ച അഞ്ച് പ്രകടനങ്ങൾ

2014ലെ ടി20 ലോകകപ്പിൽ ശ്രീലങ്ക കിരീടം ഉയർത്തുമ്പോൾ മലിംഗ ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ

ലസിത് മലിംഗ

ലസിത് മലിംഗ

  • Share this:
    ശ്രീലങ്കൻ താരം ലസിത് മലിംഗ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്. ഗാലേയിൽ ജനിച്ച മലിംഗ തന്റെ കരിയറിൽ ഉടനീളം പന്തു കൊണ്ട് നിരവധി മാന്ത്രിക പ്രകടനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്. 2014ലെ ടി20 ലോകകപ്പിൽ ശ്രീലങ്ക കിരീടം ഉയർത്തുമ്പോൾ മലിംഗ ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ

    അതിനുപുറമെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഒരു സുപ്രധാന ഭാഗമായിരുന്നു മലിംഗ. ഇന്ന് 38-ാം പിറന്നാൾ ആഘോഷിക്കുന്ന മലിംഗയുടെ മികച്ച ബൗളിംഗ് പ്രകടനങ്ങൾ നോക്കാം.

    കെനിയയുമായുള്ള മത്സരത്തിൽ 38 റൺസ് വഴങ്ങി ആറ് വിക്കറ്റ്, 2011

    ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വച്ച് കെനിയയ്ക്കെതിരെ നടന്ന മത്സരത്തിൽ മലിംഗ 38 റൺസ് വഴങ്ങി ആറ് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഏകദിനത്തിൽ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കെനിയ 142 റൺസിന് പുറത്തായി. മലിംഗയായിരുന്നു അന്നത്തെ കളിയിലെ താരം.

    ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ 28 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ്

    50 ഓവർ ഫോർമാറ്റിലെ മലിംഗയുടെ മറ്റൊരു മികച്ച പ്രകടനം 2011ൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്നാം ഏകദിന മത്സരത്തിനിടെ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു. ഈ കളിയിൽ അഞ്ച് വിക്കറ്റ് നേട്ടമാണ് മലിംഗ കൈപ്പിടിയിൽ ഒതുക്കിയത്. ടീമിനെ 78 റൺസ് വിജയത്തിലേക്ക് നയിച്ചതും മലിംഗയായിരുന്നു.

    ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ 31 റൺസിനെതിരെ അഞ്ച് വിക്കറ്റ്

    2012 ടി 20 ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്ക ഇംഗ്ലണ്ടിനെ 19 റൺസിന് പരാജയപ്പെടുത്തി. ഇംഗ്ലണ്ട് 150 റൺസ് നേടിയപ്പോൾ മലിംഗ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

    ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ 5 വിക്കറ്റ് നേട്ടം

    2019ലെ ന്യുസിലൻഡിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ടി20 പരമ്പരയിൽ ശ്രീലങ്കയ്ക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞില്ല. പരമ്പര നഷ്ടപ്പെട്ട ആദ്യ രണ്ട് കളികളും ആതിഥേയർ തോറ്റു. എന്നിരുന്നാലും, അവസാന മത്സരത്തിൽ 37 റൺസ് വിജയം നേടി അഭിമാനം രക്ഷിക്കാൻ കഴിഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് ഹാട്രിക്ക് നേടിയ മലിംഗയ്ക്കായിരുന്നു. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് അദ്ദേഹം ന്യൂസിലൻഡിന്റെ ബാറ്റിംഗ് നിരയെ തകർത്തത്. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം നൽകുകയും ചെയ്തു.

    Also read- HBD Lasith Malinga: ക്രിക്കറ്റ് ലോകം ഭരിച്ച മെക്കാനിക്കിന്റെ മകൻ; 'യോർക്കർ രാജാവ്' ലസിത് മലിംഗക്ക് ഇന്ന് ജന്മദിനം

    ഇന്ത്യ - ശ്രീലങ്ക മത്സരത്തിൽ 50 റൺസിനെതിരെ അഞ്ച് വിക്കറ്റ്

    2010 ൽ ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ തുടക്കമായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ മലിംഗ രണ്ട് വിക്കറ്റും മൂന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റും നേടി.

    2007 ഐസിസി ലോകകപ്പ്, ദക്ഷിണാഫ്രിക്കക്കെതിരെ 54 റൺസ് വഴങ്ങി നാല് വിക്കറ്റ്

    ശ്രീലങ്ക കിരീടം ചൂടിയ ലോകകപ്പിൽ സൂപ്പർ എട്ട് ഘട്ടത്തിലായിരുന്നു മലിംഗ തന്റെ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് 209 റൺസിന് പുറത്തായ ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത് അവസാന അഞ്ച് ഓവറിൽ വെറും നാല് റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരിക്കെയാണ് മലിംഗ തന്റെ യോർക്കറുകൾ കൊണ്ട് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരെ പുറത്താക്കിയത്. മത്സരത്തിൽ ഹാട്രിക് പ്രകടനം നടത്തി തന്റെ ടീമിനെ വിജയത്തിന് അടുത്ത് വരെ എത്തിച്ചെങ്കിലും അവസാന നിമിഷം ദക്ഷിണാഫ്രിക്ക വിജയം നേടി തടിതപ്പുകയായിരുന്നു.
    Published by:Naveen
    First published:
    )}