ലോകത്തിലെ ഏറ്റവും വേഗതയേറിയ അത് ലറ്റുകളിൽ ഒരാളായ ഉസൈൻ ബോൾട്ടിന് ഇന്ന് പിറന്നാൾ. തുടർച്ചയായി മൂന്ന് ഒളിംപിക്സുകളിലാണ് ഉസൈൻ ബോൾട്ട് 100, 200 മീറ്ററുകളിൽ സ്വർണം സ്വന്തമാക്കിയത്. 2008, 2012, 2016 ഒളിംപിക്സുകളിൽ ആയിരുന്നു ഉസൈൻ ബോൾട്ട് തുടർച്ചയായി സ്വർണവേട്ട നടത്തിയത്.
2008 ബീജിംഗ് ഒളിംപിക്സിലെ വിജയത്തിലൂടെ ലോകശ്രദ്ധ തന്നെ അദ്ദേഹം പിടിച്ചുപറ്റി. നിരവധി ലോകറെക്കോർഡുകളാണ് ബോൾട്ട് തന്റെ പേരിൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന് 34 വയസ് തികഞ്ഞിരിക്കുകയാണ്. 1986 ഓഗസ്റ്റ് 21നാണ് അദ്ദേഹം ജനിച്ചത്. IAAF ലോക അത് ലറ്റ് ഓഫ് ദ ഇയർ, ട്രാക്ക് ആൻഡ് ഫീൽഡ് അത് ലറ്റ് ഓഫ് ദ ഇയർ. ബിബിസി ഓവർസീസ് സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയർ തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയത്.
You may also like:തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി [NEWS]മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും [NEWS] കോവിഡ് രോഗികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി [NEWS]
ഉസൈൻ ബോർട്ടിന്റെ ലോക റെക്കോഡുകൾ ഒറ്റ നോട്ടത്തിൽ
2008ലെ ബീജിംഗ് ഒളിംപിക്സിന് മുമ്പ് മെയ് മാസത്തിൽ ന്യൂയോർക്കിൽ വച്ച് അദ്ദേഹം 100 മീറ്ററിൽ 9.72 സെക്കൻഡിന്റെ ലോക റെക്കോഡ് സ്ഥാപിച്ചു. 200 മീറ്ററിൽ ഗ്രീക്കിൽ വെച്ച് 19.67 സെക്കൻഡിന്റെ ലോക റെക്കോഡും സ്ഥാപിച്ചു.
അതിനുശേഷം ഒളിംപിക്സിൽ നൂറു മീറ്ററിൽ അദ്ദേഹം 9.69 സെക്കൻഡ് കൊണ്ട് ഓടിയെത്തി സ്വർണം നേടി. ഇതുകൂടാതെ 200 മീറ്ററിലും അദ്ദേഹം ലോക റെക്കോഡോടെയാണ് സ്വർണം നേടിയത്. 19.30 സെക്കൻഡിൽ അദ്ദേഹം 200 മീറ്റർ ഓടിയെത്തി. ഇതോടെ, 1996ൽ അറ്റ്ലാന്റയിൽ മിഷേൽ ജോൺസൺ സ്ഥാപിച്ച റെക്കോഡ് അദ്ദേഹം മറികടന്നു.
ഒരു വർഷത്തിനു ശേഷം ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ അദ്ദേഹം ലോകത്തെ അത്ഭുതപ്പെടുത്തി. 100 മീറ്ററിലും 200 മീറ്ററിലും നേരത്തെ സ്ഥാപിച്ച റെക്കോഡ് അദ്ദേഹം തന്നെ തിരുത്തി. 100 മീറ്റർ 9.58 സെക്കൻഡ് കൊണ്ടും 200 മീറ്റർ 19.19 സെക്കൻഡ് കൊണ്ടും മറികടന്നു. ഈ രണ്ടു റെക്കോഡുകളും ഇതുവരെ ആരും മറികടന്നിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.