ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയ്ക്ക് ഇന്ന് 34-ാം പിറന്നാൾ. 1987 ജൂൺ 24 ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസ്സി 13-ാം വയസ്സിൽ സ്പെയിനിന്റെ എഫ്സി ബാഴ്സലോണയിൽ കളി തുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ മികച്ച പ്രകടനത്തിലൂടെ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി മെസ്സി മാറി.
വളരെ സങ്കീർണതകൾ നിറഞ്ഞ ബാല്യത്തിലൂടെയാണ് മെസ്സി കടന്നു പോയിട്ടുള്ളത്. തന്റെ കരിയറിനെ അപകടപ്പെടുത്തുമായിരുന്ന രോഗാവസ്ഥയെ പോലും മറികടന്നാണ് മെസ്സി ഓരോ നേട്ടങ്ങളും കൈവരിച്ചത്.
ലയണൽ മെസ്സിയുടെ ജീവിതത്തിലെ വ്യക്തിപരവും തൊഴിൽപരവുമായ 10 രസകരമായ വസ്തുതകൾ എന്തൊക്കെയെന്ന് പരിശോധിക്കാം:
1. പ്രശസ്ത വിപ്ലവകാരി ചെഗുവേരയുടെ ജന്മസ്ഥലമായ റൊസാരിയോയിലാണ് മെസ്സിയും ജനിച്ചത്.
2. പത്താം വയസിൽ ശരീര വളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം മെസ്സിയെ പിടികൂടി. എന്നാൽ കളിയിലെ മെസ്സിയുടെ കഴിവ് കണ്ടെത്തിയ ബാഴ്സലോണ ടീം മെസ്സിയുമായി കരാറിൽ ഒപ്പുവച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണം നൽകാമെന്നും സ്പാനിഷ് ഭീമന്മാർ സമ്മതിച്ചു.
Also Read-
Copa America| കോപ്പ അമേരിക്ക: കാസിമീറോയുടെ ഇഞ്ചുറി ടൈം ഗോളിൽ കൊളംബിയയെ തോൽപ്പിച്ച് ബ്രസീൽ3. 2003 നവംബർ 16 ന് എഫ്സി പോർട്ടോയ്ക്കെതിരായ സൗഹൃദ മത്സരത്തിനായി കളിക്കളത്തിലിറങ്ങി. എന്നാൽ ബാഴ്സലോണയ്ക്കായി മെസ്സി ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചത് 2004 ഒക്ടോബർ 16 ന് എസ്പാൻയോളിനെതിരെ 1-0 ന് വിജയിച്ച കളിയിലാണ്.
4. 2014 മാർച്ചിൽ ബാഴ്സലോണയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി.
5. ബാഴ്സലോണക്ക് വേണ്ടി കളിച്ചു കൊണ്ടിരുന്ന മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളിൽ സ്പെയിനിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. താൻ പിറന്നു വീണ അർജന്റീനക്ക് വേണ്ടി കളിക്കാനായിരുന്നു മെസ്സിയുടെ തീരുമാനം. 2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരെ കളിച്ചു കൊണ്ട് അർജന്റീനയുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.
Also Read-
Euro Cup|യൂറോ കപ്പ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് അവസാനം, പ്രീക്വാർട്ടർ ലൈനപ്പായി6. 2012ൽ മെസ്സി റെക്കോർഡ് ഗോൾ നേട്ടം കൈവരിച്ചു. ബാഴ്സലോണയ്ക്ക് വേണ്ടി 79 ഗോളുകളും അർജന്റീനയ്ക്ക് വേണ്ടി 12 ഗോളുകളും നേടി. ആകെ 91 ഗോളുകൾ. ഒരു വർഷത്തിൽ ഒരു ഫുട്ബോൾ കളിക്കാരൻ നേടിയ ഏറ്റവും ഉയർന്ന ഗോളുകളാണിത്.
7. ആറ് തവണ ബാലൺ ഡി ഓർ നേടിയും മെസ്സി റെക്കോർഡിട്ടു.
8. 2009-10, 2011-12, 2012-13, 2016-17, 2017-18, 2018-19 വർഷങ്ങളിൽ ആറ് തവണ യൂറോപ്യൻ ഗോൾഡൻ ഷൂ അവാർഡും നേടിയിട്ടുണ്ട്.
Also Read-
ചരിത്രനേട്ടത്തിനൊപ്പം റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിലെ ഗോൾ കണക്കിൽ അലി ദേയിക്കൊപ്പം9. 2008 ബീജിംഗ് ഒളിമ്പിക്സിൽ ഒളിമ്പിക് സ്വർണ മെഡൽ നേടി.
10. യുണിസെഫ് ഗുഡ്വിൽ അംബാസഡറായ അദ്ദേഹം പാവപ്പെട്ട കുട്ടികൾക്ക് സഹായം നൽകുന്ന ലിയോ മെസ്സി ഫൗണ്ടേഷനും നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.