• HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birthday Rishabh Pant | ഋഷഭ് പന്തിന് ഇന്ന് പിറന്നാൾ; യുവ ഇന്ത്യന്‍ വിക്കറ്റ്-കീപ്പര്‍ ബാറ്റ്സ്മാന്റെ മികച്ച പ്രകടനങ്ങള്‍

Happy Birthday Rishabh Pant | ഋഷഭ് പന്തിന് ഇന്ന് പിറന്നാൾ; യുവ ഇന്ത്യന്‍ വിക്കറ്റ്-കീപ്പര്‍ ബാറ്റ്സ്മാന്റെ മികച്ച പ്രകടനങ്ങള്‍

ഗാബ കോട്ട തകര്‍ക്കാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ച യുവതാരത്തിന്റെ ഐക്കണിക് പ്രകടനം കാലങ്ങളോളം ഓര്‍മ്മിക്കപ്പെടും.

Rishabh Pant

Rishabh Pant

  • Share this:
ഇന്ത്യയുടെ യുവ വിക്കറ്റ്-കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തിന് ക്രിക്കറ്റ് ലോകത്ത് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ല. അന്താരാഷ്ട്ര വേദിയില്‍ അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ എല്ലാ ഫോര്‍മാറ്റുകളിലും (20ട്വന്റി, ഏകദിനം, ടെസ്റ്റ്) ഋഷഭ് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്ന് വാഴ്ത്തപ്പെടുന്ന ഋഷഭ് ഇപ്പോള്‍ തന്നെ നീലപ്പടയുടെ അവിഭാജ്യഘടകമാണ്. ഇന്ന് 24-ാം ജന്മദിനം ആഘോഷിക്കുന്ന ഡല്‍ഹി സ്വദേശിയായ ഋഷഭ്, അത്ഭുതകരമായി പ്രകടനം നടത്തിയ ചില കളികളുടെ വിവരങ്ങള്‍ നോക്കാം.

114 vs ഇംഗ്ലണ്ട്, ദി ഓവല്‍, 2018

2018ല്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള എവേ ടെസ്റ്റ് പരമ്പരയില്‍ തന്റെ അരങ്ങേറ്റ ടെസ്റ്റ് പര്യടനത്തില്‍ കളിച്ചുകൊണ്ടിരുന്ന താരം വളരെ സമ്മര്‍ദ്ദത്തിലായിരുന്നു. എങ്കിലും, അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ അവസാന ഇന്നിംഗ്‌സിലെ തന്റെ പ്രകടനത്തിലൂടെ ഋഷഭ് സെലക്ടര്‍മാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണമായും നിറവേറ്റി. ആ മത്സരത്തില്‍ 146 പന്തില്‍ 15 ബൗണ്ടറികളുടെയും നാല് സിക്‌സുകളുടെയും അകമ്പടിയോടെ 114 റണ്‍സ് അടിച്ച ഋഷഭ്, ടെസ്റ്റ് ഫോര്‍മാറ്റിലെ തന്റെ ആദ്യ സെഞ്ച്വറി നേടി. ആ കളിയില്‍ ഇംഗ്ലണ്ട് ടീം 118 റണ്‍സിന്റെ വിജയം നേടിയെങ്കിലും താരത്തിന്റെ പ്രകടനം മികച്ച് നിന്നിരുന്നു.

159 vs ഓസ്‌ട്രേലിയ, സിഡ്‌നി, 2019

2019ല്‍ വിരാട് കോഹ്ലിയുടെ കീഴില്‍ ആദ്യമായി, ഓസ്ട്രേലിയ്‌ക്കെതിരയായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിജയം നേടിയതിന്റെ ഒരു പങ്ക് ഋഷഭിന് കൂടി അവകാശപ്പെട്ടതാണ്. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ 159 റണ്‍സാണ് ഈ യുവതാരം കുറിച്ചത്. അന്ന്, 189 ബോളുകളില്‍ 15 ബൗണ്ടറികളും ഒരു സിക്‌സും അടിച്ചാണ് തന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ അദ്ദേഹം നേടിയത്. താരത്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനം ഇന്ത്യയെ 622 എന്ന സ്‌കോറിലേക്ക് നയിച്ചു. അവസാനം മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ 4-1 ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.

89 vs ഓസ്‌ട്രേലിയ, ഗാബ, 2021

നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഈ ഇടംകൈയന്‍ കളിച്ചത്. 89 റണ്‍സുമായി പുറത്താകാതെ നിന്ന ഋഷഭിന്റെ ആ ചെറുത്തു നില്‍പ്പാണ് ഓസീസ് നിരയെ അവസാന ഇന്നിംഗ്‌സില്‍ തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഗാബ കോട്ട തകര്‍ക്കാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചതിനാല്‍ യുവതാരത്തിന്റെ ഈ ഐക്കണിക് നേട്ടം കാലങ്ങളോളം ഓര്‍മ്മിക്കപ്പെടും. കളിയില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് വിജയം കരസ്ഥമാക്കിയപ്പോള്‍, സ്വന്തം ഹോം ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തി.

65* vs വെസ്റ്റ് ഇന്‍ഡീസ്, ഗയാന, 2019

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ എവേ പരമ്പരയിലെ അവസാന ടി-20 ഇന്റര്‍നാഷണല്‍ കളിക്കുമ്പോള്‍, ഋഷഭ് ചരിത്രമെഴുതി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ടി-20 യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡ് അന്ന് ഋഷഭ് മറികടന്നു. 42 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന താരം, വെസ്റ്റ് ഇന്‍ഡീസിന്റെ 147 എന്ന് സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കാന്‍ ഇന്ത്യയെ സഹായിച്ചു.

78 vs ഋഷഭ് പന്ത്, പൂനെ, 2021

2021ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ഏകദിനത്തിലാണ് ഋഷഭ് അതുവരെയുള്ള ആ ഫോര്‍മാറ്റിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത്. പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലായതിനാല്‍ ഇന്ത്യ നിര്‍ണായക ഗെയിം കളിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 329 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടി. 62 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളുടെയും നാല് സിക്‌സുകളുടെയും സഹായത്തോടെ 78 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടീമിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. മറുപടിയായി ഇംഗ്ലണ്ടിന് 322 റണ്‍സ് മാത്രമേ നേടാനായുള്ളൂ, ഇന്ത്യ ഏഴ് റണ്‍സിന് ത്രസിപ്പിക്കുന്ന വിജയമായിരുന്നു അന്ന് നേടിയത്.
Published by:Sarath Mohanan
First published: