നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birthday Robin Uthappa | റോബിന്‍ ഉത്തപ്പയ്ക്ക് ഇന്ന് പിറന്നാള്‍; സ്റ്റൈലിഷ് ബാറ്ററുടെ ജീവിതത്തിലെ ചില രസകരമായ വസ്തുതകള്‍

  Happy Birthday Robin Uthappa | റോബിന്‍ ഉത്തപ്പയ്ക്ക് ഇന്ന് പിറന്നാള്‍; സ്റ്റൈലിഷ് ബാറ്ററുടെ ജീവിതത്തിലെ ചില രസകരമായ വസ്തുതകള്‍

  'ദ വാക്കിംഗ് അസ്സാസിന്‍' എന്ന വിളിപ്പേരും താരത്തിനുണ്ട്. പിച്ചിലൂടെ നടന്ന് പന്ത് നേരെ സിക്‌സർ അടിക്കുന്ന താരത്തിന്റെ ഷോട്ട് പ്രസിദ്ധമാണ്.

  Robin Uthappa

  Robin Uthappa

  • Share this:
   ക്രിക്കറ്റ് താരവും സ്റ്റൈലിഷ് ബാറ്റ്‌സ്മാനുമായറോബിന്‍ ഉത്തപ്പ (Robin Uthappa) ഇന്ന് ജന്മദിനം (Birthday) ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ (Indian Cricket) ആവേശകരമായ ചില മത്സരങ്ങളിൽ ഉത്തപ്പഒരു ഓപ്പണറായി (Opener) ഇറങ്ങുകയും പിന്നീട് ഫിനിഷറുടെ റോള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐപിഎല്‍ (IPL) ടീമുകള്‍ക്ക് വേണ്ടി വിക്കറ്റ് കീപ്പറായും ഉത്തപ്പ തിളങ്ങിയിട്ടുണ്ട്. നിലവില്‍ രണ്ട് തവണ ഐപിഎല്‍ ചാമ്പ്യനാണ് റോബിന്‍ ഉത്തപ്പ. താരത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ഏറ്റവും രസകരമായ ചില വസ്തുതകള്‍ പരിചയപ്പെടാം.

   1. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി കളിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഉത്തപ്പ കുടുംബത്തിന് കായിക രംഗവുമായി ബന്ധമുണ്ടായിരുന്നു. റോബിന്റെ പിതാവ് വേണു ഒരു ഹോക്കി അമ്പയറാണ്.

   2. റോബിന്‍ ഉത്തപ്പ എന്നത് കൂടാതെ 'ദ വാക്കിംഗ് അസ്സാസിന്‍' എന്ന വിളിപ്പേരും താരത്തിനുണ്ട്. പിച്ചിലൂടെ നടന്ന് പന്ത് നേരെ സിക്‌സർ അടിക്കുന്ന താരത്തിന്റെ പ്രസിദ്ധമായ ഷോട്ട് മൂലമാണ് ഈ പേര് അദ്ദേഹത്തിന് ലഭിച്ചത്.

   3. റോബിൻ ഉത്തപ്പ തന്റെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. 2006 ലെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം 96 പന്തില്‍ 86 റണ്‍സ് അദ്ദേഹംനേടി.

   4. 2007 ലെ ആദ്യ ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ ഇന്നിംഗ്സ് സുസ്ഥിരമാക്കിയപ്പോള്‍ ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍ ആയി റോബിന്‍ മാറി.

   5. അടുത്തിടെ സമാപിച്ച 2021 ഐപിഎല്‍ വരെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 2014 ല്‍ ഓറഞ്ച് ക്യാപ്പും ഐപിഎല്‍ ട്രോഫിയും നേടിയ ഒരേയൊരു ബാറ്റര്‍ റോബിന്‍ ഉത്തപ്പയായിരുന്നു.

   6. എന്നാല്‍ ചില മാച്ച് വിന്നിംഗ് മത്സരങ്ങള്‍ കളിച്ചിട്ടും കര്‍ണാടക സ്വദേശിയായ ക്രിക്കറ്റ് താരം ഇതുവരെ സെഞ്ച്വറി നേടിയിട്ടില്ല.

   7. തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ നിന്ന് 40 ലധികം റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് റോബിന്‍ സ്വന്തമാക്കിയിട്ടുണ്ട്. 2014 ലെ ഐപിഎല്ലില്‍ കെകെആറിന് വേണ്ടിയാണ് താരം ഈ നേട്ടം കൈവരിച്ചത്.

   8. സൂപ്പര്‍ ഫിറ്റായിരുന്ന റോബിന്‍ ഉത്തപ്പയുടെ ശരീരഭാരം ഒരു കാലത്ത് വളരെ കൂടുതലായിരുന്നു. പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ താരം 20 കിലോ കുറച്ചു.

   9. ഐപിഎല്‍ ടൂർണമെന്റിൽ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചഴ്സ് ബാംഗ്ലൂര്‍, പൂനെ വാരിയേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടിറോബിന്‍ ഉത്തപ്പ കളിച്ചിട്ടുണ്ട്.

   10. റോബിന്‍ ഉത്തപ്പയുടെ മാതാപിതാക്കള്‍ ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
   Published by:Sarath Mohanan
   First published:
   )}