• HOME
  • »
  • NEWS
  • »
  • sports
  • »
  • സൈന നേവാളിന് ജന്മദിനാശംസകൾ; കരിയറിലെ മികച്ച നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

സൈന നേവാളിന് ജന്മദിനാശംസകൾ; കരിയറിലെ മികച്ച നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ബാഡ്മിന്റൺ രംഗത്തെ സൈനയുടെ മികച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

സൈന നേവാൾ

സൈന നേവാൾ

  • Share this:
    ഇന്ത്യയിലും അന്തർ‌ദ്ദേശീയതലത്തിലും മികച്ച നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നേവാളിന് ഇന്ന് 31-ാം പിറന്നാൾ. ഹരിയാനയിലെ ഹിസാറിലാണ് സൈന ജനിച്ചത്. സൈന നേവാളിന്റെ അമ്മ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുള്ള ബാഡ്മിന്റൺ താരമായിരുന്നു.

    ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് നേടിയ സൈന ലോക ഒന്നാം നമ്പർ റാങ്കിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരമാണ്. നിലവിൽ 2021ലെ ടോക്കിയോ ഒളിമ്പിക്സാണ് സൈനയുടെ ലക്ഷ്യം. സൈനയുടെ 31-ാം ജന്മദിനത്തിൽ, ബാഡ്മിന്റൺ രംഗത്തെ സൈനയുടെ മികച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

    കോമൺ‌വെൽത്ത് ഗെയിംസ് (2010) - സ്വർണം

    ന്യൂഡൽഹിയിലെ സിരി ഫോർട്ട് കോംപ്ലക്‌സിൽ വച്ച് നടന്ന 2010 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ മലേഷ്യയുടെ മ്യു ചൂ വോങിനെ നേരിട്ട സിംഗിൾസ് മത്സരത്തിൽ ഇന്ത്യൻ താരം സൈന നേവാൾ ഫൈനലിൽ എത്തി. ഫൈനലിന്റെ ആദ്യ റൌണ്ടിൽ 19-21ന് പരാജയപ്പെട്ടെങ്കിലും രണ്ടാം റൌണ്ടിൽ തിരിച്ചുവരവ് നടത്തി. തുടർന്നുള്ള റൌണ്ടുകളിൽ സൈന വോങിനെ 19-21, 23-21, 21-13ന് തോൽപ്പിച്ച് സ്വർണ്ണ മെഡൽ നേടി. ഇതോടെ കോമൺ‌വെൽത്ത് ഗെയിംസിൽ സിംഗിൾസ് മത്സരത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതയായി സൈന മാറി.

    ലണ്ടൻ ഒളിമ്പിക്സ് (2012) - വെങ്കലം

    2012 ലണ്ടൻ ഒളിമ്പിക്സിന്റെ സെമി ഫൈനലിൽ എത്തി ബാഡ്മിന്റൺ സിംഗിൾസ് ഇനത്തിൽ വെങ്കല മെഡൽ നേടി. അങ്ങനെ, ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സൈന മാറി. ഗ്രൂപ്പ് ഘട്ടങ്ങൾ മറികടന്ന സൈന സെമി ഫൈനൽ റൗണ്ടിൽ ചൈനയുടെ വാങ് യിഹാനെ നേരിടുന്നതിൽ കടുത്ത മത്സരം നേരിട്ടിരുന്നു.

    ചൈന ഓപ്പൺ (2014) - സ്വർണം

    2014 ൽ സയ്യിദ് മോദി ഇന്റർനാഷണൽ ഗ്രാൻഡ് പ്രിക്സും ഓസ്ട്രേലിയൻ സൂപ്പർ സീരീസും നേടി മികച്ച ഫോമിലായിരുന്നപ്പോഴാണ് സൈന ചൈന ഓപ്പൺ സൂപ്പർ സീരീസിൽ കളിച്ചത്. ഗ്രൂപ്പ് ഘട്ടങ്ങൾ മറികടന്ന് സൈന ചൈന ഓപ്പൺ ഫൈനലിൽ എത്തി. ജപ്പാനിലെ അകാനെ യമഗുച്ചിയെയാണ് ഫൈനലിൽ നേരിട്ടത്. ആദ്യ മത്സരത്തിൽ സൈന പിന്നിലായിരുന്നു, എന്നാൽ പിന്നീട് തിരിച്ചുപിടിച്ചു.

    ഓൾ-ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് (2015) - വെള്ളി

    ഓൾ ഇംഗ്ലണ്ട് ഓപ്പണിൽ അവസാനമായി മെഡൽ നേടിയ ഇന്ത്യക്കാരൻ ഗോപിചന്ദ് (2001) ആയിരുന്നു. എന്നാൽ പിന്നീട് ഫൈനലിലെ ശക്തമായ മത്സരാർത്ഥിയായി സൈന എത്തി. സ്‌പെയിനിന്റെ കരോലിന മാരിനെ നേരിട്ടതോടെ കായികരംഗത്തെ പുത്തൻ താരങ്ങളിലൊരാളായി സൈന പ്രശംസിക്കപ്പെട്ടു. ഓൾ-ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് പരമ്പരയിൽ സൈന വെള്ളി മെഡൽ നേടുകയും ചെയ്തു.

    കോമൺ‌വെൽത്ത് ഗെയിംസ് ഗോൾഡ് കോസ്റ്റ് (2018) - സ്വർണം

    2018 ലെ കോമൺ‌വെൽത്ത് ഗെയിംസിന്റെ സിംഗിൾസ് ഫൈനലിൽ സൈന നെഹ്‌വാൾ പി‌.വി സിന്ധുവിനെ നേരിട്ടു. 2016 ഒളിമ്പിക്സിന് ശേഷം ഉയർന്നു വന്ന താരങ്ങളിലൊരാളായ സിന്ധുവുമായുള്ള മത്സരത്തിൽ വെള്ളി മെഡൽ നേടി.

    2021ലെ ടോക്കിയോ ഒളിമ്പിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സൈന പുതിയ നേട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ്.
    First published: