നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birthday Saurav Ganguly| ഇന്ത്യൻ ക്രിക്കറ്റിന് പുതുയുഗം നൽകിയ ക്യാപ്റ്റൻ; ദാദാഗിരിക്ക് ഇന്ന് 48-ാം പിറന്നാൾ

  Happy Birthday Saurav Ganguly| ഇന്ത്യൻ ക്രിക്കറ്റിന് പുതുയുഗം നൽകിയ ക്യാപ്റ്റൻ; ദാദാഗിരിക്ക് ഇന്ന് 48-ാം പിറന്നാൾ

  Happy Birthday Saurav Ganguly| ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനായിരുന്നു ഗാംഗുലി

  സൗരവ് ഗാംഗുലി

  സൗരവ് ഗാംഗുലി

  • Share this:
   ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഒഴിവാക്കാനാകാത്ത ഘടകമാണ് സൗരവ് ഗാംഗുലി യുഗം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനായിരുന്നു ഗാംഗുലി. നിലവില്‍ ബി.സി.സി.ഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി ഇന്ന് 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

   ഓഫ്സൈഡ് കിങ് എന്നായിരുന്നു ഗാംഗുലിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. ഒട്ടനവധി യുവതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച നായകനെന്ന പ്രത്യേകതയും ഗാംഗുലിക്കുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍.

   ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് സൗരവ് ഗാംഗുലി ഒരു വികാരമാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 435 മിനിറ്റ് ക്രീസില്‍ നിന്ന് 131 റണ്‍സെടുത്ത് താരമാണ് സൗരവ് ഗാംഗുലി. ക്രിക്കറ്റ് ചരിത്രം പേറുന്ന ലോഡ്സില്‍ ജഴ്സിയൂരിയുള്ള ഐതിഹാസിക അഹ്ലാദ പ്രകടനം അങ്ങനെ പോകുന്നു സൗരവ് സമ്മാനിച്ച ക്രിക്കറ്റ് രംഗങ്ങള്‍.


   113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചു. ടെസ്റ്റില്‍ 7212 റണ്‍സും ഏകദിനത്തില്‍ 11,363 റണ്‍സും സ്വന്തമാക്കി. ടെസ്റ്റില്‍ 16 ഉം ഏകദിനത്തില്‍ 22 ഉം സെഞ്ചുറികള്‍. ഒരു വിമർശനങ്ങൾക്ക് പോലും കാത്തുനില്‍ക്കാതെ 2008-ലെ നാഗ്പുര്‍ ടെസ്റ്റോടെ ഗാംഗുലി പടിയിറങ്ങി. ഗാംഗുലിയുടെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് കരുതുന്ന ഇന്ത്യൻ ക്രിക്കറ്റ് ലോകം ബി.സി.സി.ഐ പ്രസിഡന്‍റ് പോലെയുള്ള പദവികൾ നൽകി താരത്തെ സജീവമായി ഇന്നും ക്രിക്കറ്റ് ലോകത്ത് നിലനിർത്തുന്നു.
   Published by:user_49
   First published:
   )}