• HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birthday Viswanathan Anand | ഇന്ന് വിശ്വനാഥന്‍ ആനന്ദിന്റെ ജന്മദിനം; ഇന്ത്യൻ ചെസ് ഇതിഹാസത്തെക്കുറിച്ച് രസകരമായ ചില വസ്തുതകൾ

Happy Birthday Viswanathan Anand | ഇന്ന് വിശ്വനാഥന്‍ ആനന്ദിന്റെ ജന്മദിനം; ഇന്ത്യൻ ചെസ് ഇതിഹാസത്തെക്കുറിച്ച് രസകരമായ ചില വസ്തുതകൾ

1988 ല്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഗ്രാന്‍ഡ്മാസ്റ്ററായി മാറിയ അദ്ദേഹം 2800 എലോ റേറ്റിംഗ് മറികടന്ന ചുരുക്കം ചില കളിക്കാരില്‍ ഒരാളാണ്.

Viswanathan Anand (Image: Twitter)

Viswanathan Anand (Image: Twitter)

  • Last Updated :
  • Share this:
    ചെസ്സില്‍ (Chess) ഇന്ത്യയുടെ അഭിമാന താരമായി മാറിയ വിശ്വനാഥന്‍ ആനന്ദിന്റെ (Viswanathan Anand) ജന്മദിനമാണ് (Birthday) ഇന്ന്. വിശ്വനാഥന്‍ ആനന്ദ് ഒരു ചെസ്സ് ഗ്രാന്‍ഡ്മാസ്റ്ററും (Chess Grandmaster) മുന്‍ ലോക ചെസ് ചാമ്പ്യനുമാണ് (Former World Chess Champion). 1988 ല്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഗ്രാന്‍ഡ്മാസ്റ്ററായി മാറിയ അദ്ദേഹം 2800 എലോ റേറ്റിംഗ് മറികടന്ന ചുരുക്കം ചില കളിക്കാരില്‍ ഒരാളാണ്. 2006 ലായിരുന്നു ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. 1969 ഡിസംബര്‍ 11ന് ജനിച്ച വിശ്വനാഥന്‍ ആനന്ദിന് ചെസിന്റെ ലോകം ആദ്യമായി പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ അമ്മയാണ്.

    ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍, ചെസ്സ് മാന്ത്രികനെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ അറിയാം:

    1. അമ്മ സുശീലയും കുടുംബ സുഹൃത്ത് ദീപ രാമകൃഷ്ണനുമാണ് വിശ്വനാഥന് ആറാം വയസ്സില്‍ ചെസ്സില്‍ താല്‍പര്യം വളര്‍ത്തിയത്. ആനന്ദിന്റെ അമ്മ ഒരു ചെസ്സ് കളിക്കാരി ആയിരുന്നു. അമ്മയില്‍ നിന്നാണ് അദ്ദേഹം കളി പഠിച്ചത്.

    2. അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനാണ്. മാതൃഭാഷയായ തമിഴ് സംസാരിക്കുന്നതിന് പുറമെ ജര്‍മ്മന്‍, സ്പാനിഷ് എന്നീ ഭാഷകളും അദ്ദേഹത്തിന് സംസാരിക്കാന്‍ അറിയാം.

    3. 1984 ല്‍ തന്റെ 15-ാം വയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പട്ടം നേടി, ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി വിശ്വനാഥന്‍ ആനന്ദ് മാറി. 16-ാം വയസ്സില്‍ അദ്ദേഹം ദേശീയ ചെസ് ചാമ്പ്യനായി.

    4. 1987 ല്‍ ഫിലിപ്പീന്‍സില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനും കൂടിയാണ് അദ്ദേഹം. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്‍ഡ്മാസ്റ്ററായി.

    5. 4528 വിഷ്യാനന്ദ് എന്ന് പേരില്‍ ഒരു ചെറിയ ഗ്രഹമുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ് ഈ ഗ്രഹം പരിക്രമണം ചെയ്യുന്നത്. തന്റെ പേരില്‍ ഒരു ഗ്രഹം ഉള്ള മൂന്നാമത്തെ ചെസ്സ് കളിക്കാരനായി അദ്ദേഹം മാറി.

    6. 1987 ല്‍, 18-ാം വയസ്സില്‍ ഗവണ്‍മെന്റിന്റെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരംഅദ്ദേഹത്തിന് ലഭിച്ചു.

    7. ഒരു ഗെയിമില്‍ പരാജയപ്പെട്ടു കഴിഞ്ഞാൽ സമാധാനം നേടാനും ആ ഗെയിമില്‍ മനസിനെ മോചിപ്പിക്കാനും ആനന്ദ് കഠിനാധ്വാനം ചെയ്യുന്നു. പരാജയങ്ങളാൽ സ്വാധീനിക്കപ്പെടാതിരിക്കുക വലിയ ബുദ്ധിമുട്ടാണെന്ന് ആനന്ദ് പറയുന്നു.

    8. അദ്ദേഹത്തിന് ആറ് തവണ ചെസ് ഓസ്‌കാര്‍ ലഭിച്ചിട്ടുണ്ട്. ആദ്യമായി 1997 ലാണ് ലഭിച്ചത്. പിന്നീട് 1998, 2003, 2004, 2007, 2008 എന്നീ വര്‍ഷങ്ങളിലും ലഭിച്ചു.

    9. ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ആയ പത്മവിഭൂഷണ്‍ ലഭിക്കുന്ന ആദ്യത്തെ കായികതാരമായി ആനന്ദ് മാറി.

    10. 1985 ല്‍ അര്‍ജുന അവാര്‍ഡ്, 1991-92 ലെ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം, 2000 ല്‍ പത്മഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'മൈ ബെസ്റ്റ് ഗെയിംസ് ഓഫ് ചെസ്' എന്ന പേരില്‍ പുസ്തകവും ആനന്ദ് രചിച്ചിട്ടുണ്ട്.
    Published by:Naveen
    First published: