നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Happy Birthday Yusuf Pathan | യൂസഫ് പഠാന് ഇന്ന് പിറന്നാൾ; മുൻ ഇന്ത്യൻ ഓൾറൗണ്ടറുടെ ചില അവിസ്മരണീയ പ്രകടനങ്ങൾ

    Happy Birthday Yusuf Pathan | യൂസഫ് പഠാന് ഇന്ന് പിറന്നാൾ; മുൻ ഇന്ത്യൻ ഓൾറൗണ്ടറുടെ ചില അവിസ്മരണീയ പ്രകടനങ്ങൾ

    ബറോഡ സ്വദേശിയായ ഈ ക്രിക്കറ്റ് താരം ഇന്ന് തന്റെ 39-ാം ജന്മദിനം ആഘോഷിക്കുമ്പോൾ; അദ്ദേഹത്തിന്റെ ചില മികച്ച പ്രകടനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

    യൂസഫ് പഠാൻ (വലത്) സഹോദരൻ ഇർഫാൻ പഠാനൊപ്പം (Image:Instagram)

    യൂസഫ് പഠാൻ (വലത്) സഹോദരൻ ഇർഫാൻ പഠാനൊപ്പം (Image:Instagram)

    • Share this:
      മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പഠാൻ ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്‌ട്ര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള കളിക്കാരിൽ ഒരാളാണ്. തന്റെ ബാറ്റിംഗ് ശൈലി പോലെ തന്നെ ഇന്ത്യൻ ടീമിലേക്കുള്ള യൂസഫ് പഠാന്റെ അരങ്ങേറ്റവും വ്യത്യസ്തമായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട 2007ലെ ഇന്ത്യ -പാകിസ്ഥാൻ ടി20 ലോകകപ്പ് ഫൈനലിനിടെയാണ് അദ്ദേഹം ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. പരിക്കേറ്റ വീരേന്ദർ സെവാഗിന് പകരക്കാരനായി അദ്ദേഹം ഇന്ത്യൻ ടീമിന്റെ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. മുഹമ്മദ് ആസിഫിനെ സിക്സറിന് പറത്തിക്കൊണ്ട് അതിഗംഭീരമായാണ് പഠാൻ തന്റെ വരവറിയിച്ചത്. മത്സരത്തിന്റെ മൂന്നാം ഓവറിൽ പാക് ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പുറത്തായെങ്കിലും ചെറിയ സമയം കൊണ്ട് ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകാൻ യൂസഫ് പഠാന് കഴിഞ്ഞു.

      ബറോഡ സ്വദേശിയായ ഈ ക്രിക്കറ്റ് താരം ഇന്ന് തന്റെ 39-ാം ജന്മദിനം ആഘോഷിക്കുമ്പോൾ; അദ്ദേഹത്തിന്റെ ചില മികച്ച പ്രകടനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

      2010ൽ ന്യൂസിലാൻഡിന് എതിരെ ബംഗളൂരുവിൽ നടന്ന മത്സരം

      തന്റെ ഏകദിന കരിയറിൽ യൂസഫ് നേടിയത് വെറും ഇരുനൂറ് റൺസ് മാത്രമാണ്. അതിലൊന്ന് ന്യൂസിലൻഡിനെതിരെ 2010ൽ ബംഗളൂരുവിൽ നടന്ന മത്സരമാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഇന്ത്യക്ക് മുന്നിൽ 316 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ യൂസഫിന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയം നേടുകയായിരുന്നു. 96 പന്തിൽ ഏഴ് ഫോറും ഏഴ് സിക്‌സും സഹിതം 123 റൺസാണ് യൂസഫ് പഠാൻ അന്ന് നേടിയത്. ഈ മത്സരത്തിൽ അദ്ദേഹം മൂന്ന് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

      2011ലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം

      2011ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും യൂസഫിന്റെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. വിജയത്തിനായി 268 റൺസ് നേടേണ്ടിയിരുന്ന ഇന്ത്യ, 12 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലായിരുന്നു. വിജയലക്ഷ്യത്തിനേക്കാൾ 33 റൺസ് കുറവിൽ 234 റൺസിൽ ഇന്ത്യ കീഴടങ്ങി. എന്നാൽ എട്ട് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു യൂസഫിന്റെ ഇന്നിങ്സ്.

      2010ലെ കൊളംബോയിൽ വച്ച് നടന്ന ശ്രീലങ്കയ്ക്ക് എതിരെയുള്ള മത്സരം

      2010ൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ യൂസഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. . വിജയത്തിനായി 172 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യ, 110/6 എന്ന നിലയിൽ ആടിയുലഞ്ഞപ്പോൾ യൂസഫ് എട്ടാമതായി ബാറ്റിംഗിന് ഇറങ്ങി. 220 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ അദ്ദേഹം വെറും 10 പന്തിൽ പുറത്താകാതെ 22 റൺസ് നേടി. മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. മറുവശത്ത് നിന്ന് സഹോദരൻ ഇർഫാൻ പത്താനും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. യൂസഫ് 23 റൺസിനിടെ രണ്ട് വിക്കറ്റും വീഴ്ത്തി. ഈ പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് ആയും യൂസഫ് തിരഞ്ഞെടുക്കപ്പെട്ടു.
      Published by:Naveen
      First published:
      )}