നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • India Vs Australia | പാണ്ഡ്യയും ജഡേജയും ചേർന്ന് തകർത്തത് 21 വർഷം പഴക്കമുള്ള റെക്കോർഡ്!

  India Vs Australia | പാണ്ഡ്യയും ജഡേജയും ചേർന്ന് തകർത്തത് 21 വർഷം പഴക്കമുള്ള റെക്കോർഡ്!

  108 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 150 റൺസെടുത്തത്. 32-ാമത്തെ ഓവറിലാണ് ജഡേജ-പാണ്ഡ്യ സഖ്യം ക്രീസിൽ ഒത്തുചേർന്നത്

  pandya-jadeja

  pandya-jadeja

  • Share this:
   മൂന്നാം ഏകദിനത്തിൽ തിരിച്ചടിച്ച ഇന്ത്യ പരമ്പര തൂത്തുവാരാമെന്ന് ഓസീസ് പ്രതീക്ഷകളാണ് തകർത്തത്. ബാറ്റ്സ്മാൻമാരും ബൌളർമാരും ഒരുപോലെ തിളങ്ങിയതോടെയാണ് വിജയം ഇന്ത്യയെ തേടിയെത്തിയത്. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജയും പാണ്ഡ്യയും ചേർന്ന് 21 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ചതാണ് ഈ മത്സരത്തിലെ ഒരു സവിശേഷത.

   ആറാം വിക്കറ്റിൽ 150 റൺസാണ് ജഡേജയും പാണ്ഡ്യയും കൂട്ടിച്ചേർത്തത്. ഓസ്ട്രേലിയയ്ക്കെതിരെ 21 വർഷം മുമ്പുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ റെക്കോർഡാണ് ജഡേജ-പാണ്ഡ്യ സഖ്യം തകർത്തത്. 1999ൽ കൊളൊംബോയിൽവെച്ച് റോബിൻ സിങ്-സദഗോപൻ രമേശ് സഖ്യം തീർത്ത 123 റൺസിന്‍റെ റെക്കോർഡാണ് ജഡേജയും പാണ്ഡ്യയും പഴങ്കഥയാക്കിയത്.

   Also Read- India Vs Australia | തകർപ്പനൊരു യോർക്കർ; മാക്സ്‌വെല്ലിന്റെ സ്റ്റംപ് പിഴുതു ബുംറയുടെ പന്ത്

   108 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 150 റൺസെടുത്തത്. 32-ാമത്തെ ഓവറിലാണ് ജഡേജ-പാണ്ഡ്യ സഖ്യം ക്രീസിൽ ഒത്തുചേർന്നത്. അപ്പോൾ ഇന്ത്യ അഞ്ചിന് 152 റൺസ് എന്ന നിലയിലായിരുന്നു. ഹാർദിക് പാണ്ഡ്യ 76 പന്തിൽ നിന്ന് ഏഴു ഫോറും ഒരു സിക്സും ഉൾപ്പടെ 92 റൺസെടുത്തപ്പോൾ, ജഡേജ 50 പന്തിൽ അഞ്ചു ഫോറും മൂന്നും സിക്സറും സഹിതം 66 റൺസെടുത്തു.

   303 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ കളിയുടെ തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യ മേൽക്കൈ നേടി. എന്നാൽ പിന്നീട് ഓൾ‌റൌണ്ടർ ഗ്ലെൻ മാക്‍സ്‌വെൽ ബാറ്റിങ്ങിനെത്തിയതോടെ കളി മാറി. അദ്ദേഹം ക്രീസിലെത്തുമ്പോൾ 30.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് അവർ നേടിയത്. മാക്സ്വെൽ തകർത്തടിച്ചതോടെ അവസാന 6 ഓവറിൽ 39 റൺസ് എന്ന നിലയിലേക്ക് ഓസീസ് വിജയലക്ഷ്യം ചുരുങ്ങി. അവർ ജയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻ കോഹ്‌ലി പന്ത് ബുംറയ്ക്ക് കൈമാറിയതോടെ കളി തിരിഞ്ഞു.

   Also Read- India vs Australia 3rd ODI: സച്ചിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി; വേഗത്തിൽ 12,000 റൺസെടുക്കുന്ന താരം

   45-ാം ഓവറിന്റെ മൂന്നാം പന്തിൽ ക്യാപ്റ്റന്‍റെ പ്രതീക്ഷ കാത്ത വിക്കറ്റ് എത്തി. വമ്പൻ ഷോട്ടിന് മുതിർന്ന മാക്സ്വെല്ലിനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് ബുംറയുടെ ക്ലീൻ യോർക്കർ സ്റ്റംപ് പിഴുതത്. 3 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ 38 പന്തിൽ 59 റൺസ് നേടിയ മാക്സ് വെല്ലിന്‍റെ ശ്രദ്ധേയമായ ഇന്നിംഗ്സാണ് ഈ യോർക്കറിൽ അവസാനിച്ചത്. ഈ വിക്കറ്റോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ഓസ്‌ട്രേലിയയെ 49.3 ഓവറിൽ പുറത്താക്കിയാണ് ഇന്ത്യ ജയം ആഘോഷിച്ചത്.
   Published by:Anuraj GR
   First published:
   )}