നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Hardik Pandya |'കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത്'; സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ

  Hardik Pandya |'കുറച്ചുകാലത്തേക്ക് എന്നെ ടീമിലെടുക്കരുത്'; സെലക്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി ഹാര്‍ദിക് പാണ്ഡ്യ

  സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളെ പ്രഖ്യാപിക്കാനിരിക്കെയാണ് സെലക്ഷന്‍ കമ്മിറ്റിയോടു ഹാര്‍ദിക് അഭ്യര്‍ഥിച്ചിരിക്കുന്നത്.

  ഹാർദിക് പാണ്ഡ്യ

  ഹാർദിക് പാണ്ഡ്യ

  • Share this:
   ഫിറ്റ്നസ് പ്രശ്നങ്ങള്‍ ഏറെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya) പഴയകാല ഫോമിന്റെ നിഴല്‍ മാത്രമായി മാറികൊണ്ടിരിക്കുകയാണ്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ നിന്നും ഹാര്‍ദിക്കിനെ ഒഴിവാക്കിയിരുന്നു. പകരക്കാരനായി പുതുമുഖ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ദേശീയ ടീമിലെത്തിയിരുന്നു.

   ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയോടു വിചിത്രമായ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ്. ദേശീയ ടീമിലേക്കു ഉടനെയൊന്നും തന്നെ പരിഗിക്കരുതെന്ന ആശ്ചര്യകരമായ അഭ്യര്‍ഥനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളെ പ്രഖ്യാപിക്കാനിരിക്കെയാണ് തന്നെ പരിഗണിക്കരുതെന്ന് സെലക്ഷന്‍ കമ്മിറ്റിയോടു ഹാര്‍ദിക് അഭ്യര്‍ഥിച്ചിരിക്കുന്നത്.

   ഇന്ത്യന്‍ ടീമിലേക്കു ധൃതി പിടിച്ചു മടങ്ങിയെത്താന്‍ ഹാര്‍ദിക് ആഗ്രഹിക്കുന്നില്ല. ഓവറോള്‍ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് അദ്ദേഹം. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക്കുള്ളത്.
   പഴയ ഫിറ്റ്നസിലേക്കു ഇനിയുമെത്തിയിട്ടില്ലെന്നും പൂര്‍ണമായി ഫിറ്റ്നസ് നേടുന്നതു വരെ ഇന്ത്യന്‍ ടീം സെലക്ഷനു വേണ്ടി തന്നെ പരിഗണിക്കരുതെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ജേഴ്സിയില്‍ ഉടനെയൊന്നും ഹാര്‍ദിക്കിനെ ഇനി കാണില്ലെന്നു ഉറപ്പായിരിക്കുകയാണ്.

   പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും ഹാര്‍ദിക്കിനെ ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യാതിരുന്നിട്ടും അദ്ദേഹത്തെ ലോകകപ്പില്‍ എന്തുകൊണ്ടാണ് ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തിയതെന്നായിരുന്നു പലരുടെയും ചോദ്യം.

   IND vs SA | കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തില്‍

   ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെ അനിശ്ചിത്വതത്തിലാക്കി കൊറോണ വൈറസിന്റെ പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയ രാജ്യത്ത് മറ്റൊരു ലോക്ക്ഡൗണ്‍ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കോവിഡ് കേസുകളുടെ കണക്കില്‍ പത്തിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്.

   ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യന്‍ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ടെസ്റ്റ് മത്സരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്നവയായതിനാല്‍ ഈ മൂന്ന് ടെസ്റ്റുകളും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക മത്സരങ്ങളാണ്.
   ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്ന ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്.

   Published by:Sarath Mohanan
   First published: