നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Hardik Pandya | 'ആ വാച്ചുകളുടെ വില 5 കോടിയല്ല, 1.5 കോടി രൂപ'; കസ്റ്റംസ് ഡ്യൂട്ടി അടച്ചതായി ഹാർദിക് പാണ്ഡ്യ

    Hardik Pandya | 'ആ വാച്ചുകളുടെ വില 5 കോടിയല്ല, 1.5 കോടി രൂപ'; കസ്റ്റംസ് ഡ്യൂട്ടി അടച്ചതായി ഹാർദിക് പാണ്ഡ്യ

    സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് പോലെ രണ്ട് വാച്ചുകൾ ഇല്ലെന്നും 1.5 കോടിയുടെ ഒരു വാച്ചാണ് കൈവശമുണ്ടായിരുന്നതെന്നും ഹാർദിക് പാണ്ഡ്യ

    Image: Instagram

    Image: Instagram

    • Share this:
      മുംബൈ കസ്റ്റംസ് (Mumbai Customs Department)രണ്ട് വാച്ചുകൾ പിടിച്ചെടുത്തെന്ന വാർത്തയിൽ വിശദീകരണവുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ (Hardik Pandya). അഞ്ച് കോടി വില മതിക്കുന്ന രണ്ട് വാച്ചുകൾ ഹാർദിക് പാണ്ഡ്യയിൽ നിന്നും മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെന്നായിരുന്നു വാർത്തകൾ. ഇന്ത്യൻ ടീം ദുബായിൽ നിന്നും മടങ്ങി വരുന്ന വഴി മുംബൈ എയർപോട്ടിൽ (Mumbai Airport)വെച്ചായിരുന്നു സംഭവം.

      വാച്ചുകൾ കസ്റ്റംസ് പിടിച്ചെടുത്തതല്ലെന്നും താൻ സ്വമേധയാ കൊണ്ടുവന്ന സാധനങ്ങളുമായി കസ്റ്റംസ് കൗണ്ടറിൽ എത്തിയതാണെന്നും കസ്റ്റംസ് ഡ്യൂട്ടി അടച്ചതാണെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പിൽ ഹാർദിക് പാണ്ഡ്യ പറയുന്നു.

      അഞ്ച് കോടി വിലമതിക്കുന്ന രണ്ട് വാച്ചുകളാണ് താരത്തിന്റെ പക്കലുണ്ടായിരുന്നതെന്നും കൃത്യമായ ബില്ലുകളില്ലാത്തതിനാൽ കസ്റ്റംസ് ഇവ പിടിച്ചെടുത്തു എന്നുമായിരുന്നു വാർത്തകൾ. ടി-20 വേൾഡ് കപ്പിൽ പരാജയപ്പെട്ട് ഇന്ത്യൻ ടീം ഞായറാഴ്ച്ച മടങ്ങി വരുന്നതിനിടയിലായിരുന്നു സംഭവം. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് പോലെ രണ്ട് വാച്ചുകൾ ഇല്ലെന്നും 1.5 കോടിയുടെ ഒരു വാച്ചാണ് കൈവശമുണ്ടായിരുന്നതെന്നും ഹാർദിക് പാണ്ഡ്യ വ്യക്തമാക്കുന്നു.


      ദുബായിൽ നിന്നും കൊണ്ടുവന്ന സാധനങ്ങൾ കാണിക്കാനും ആവശ്യമായ കസ്റ്റംസ് തീരുവ അടയ്ക്കാനും താൻ സ്വമേധയാ മുംബൈ എയർപോർട്ട് കസ്റ്റംസ് കൗണ്ടറിൽ എത്തിയതായി ഹാർദിക് പാണ്ഡ്യ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുവെന്നും എന്താണ് നടന്നതെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഹാർദിക് പാണ്ഡ്യ തന്റെ വിശദീകരണത്തിൽ പറയുന്നു.
      Also Read-T20 World Cup| ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ബാബർ അസം ക്യാപ്റ്റൻ; ഇന്ത്യൻ താരങ്ങൾ ഇല്ല

      രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണ് താൻ. സർക്കാർ ഏജൻസികളേയും താൻ ബഹുമാനിക്കുന്നു. മുംബൈ കസ്റ്റംസ് വിഭാഗത്തിൽ നിന്ന് എല്ലാ സഹകരണവും തനിക്ക് ലഭിച്ചിട്ടുണ്ട്. തന്റെ പൂർണ സഹകരണവും ഉറപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമാനുസൃത രേഖകൾ അധികൃതർക്ക് നൽകും. നിയമപരമായ അതിരുകൾ ലംഘിച്ചുവെന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
      Published by:Naseeba TC
      First published:
      )}