ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണ് അവസാനിച്ചപ്പോള്‍ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നില്‍ നിന്നത് വിദേശ താരങ്ങളാണെങ്കിലും ഇന്ത്യന്‍ യുവതാരങ്ങള്‍ക്കും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ സ്വന്തമാക്കിയത് ഇന്ത്യന്‍ താരങ്ങളും സുഹൃത്തുക്കളുമായ കെഎല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയുമാണ്.
സീസണിലെ സ്റ്റൈലിഷ് പ്ലെയറിനുള്ള പുരസ്കാരമായിരുന്ന കിങ്സ് ഇലവന് പഞ്ചാബ് താരമായ കെഎല്‍ രാഹുലിന് ലഭിച്ചത്. സീസണിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിക്കുള്ള പുരസ്കാരത്തിന് മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യയും അര്‍ഹനായി. ഹൈദരാബാദില്‍ നടന്ന ഫൈനലിന് ശേഷം പുരസ്കാരങ്ങള്‍ വിതരണം ചെയ്തപ്പോള്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ രാഹുല്‍ എത്തിയിരുന്നില്ല.
രാഹുലിന്റെ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അത് ഏറ്റുവാങ്ങാന്‍ ക്ഷണിച്ചത് ദേശീയ ടീമിലെ സഹതാരവും സുഹൃത്തുമായ ഹര്‍ദിക് പാണ്ഡ്യയെയാണ്. ഓടിവന്ന് പുരസ്കാരം വാങ്ങി ഹര്‍ദിക് പോവുകയും ചെയ്തപ്പോള്‍ ക്രിക്കറ്റ് ലോകത്തിനത് സൗഹൃദത്തിന്റെ പുത്തന്‍ കാഴ്ചയായി.
When commentator said Hardik pandya will collecting award on behalf of Kl rahul.
Literally in everyone's mind- coffee with karan 😂😂
Hardik pandya- pic.twitter.com/qPu3pltEYM
— pradeep(ପ୍ରଦୀପ) 🕯️pattnaik (@pii_ke_pee) May 12, 2019
നേരത്തെ 'കോഫീ വിത്ത് കരണ്‍' എന്ന ടെലിവിഷന്‍ ഷോയില്‍ രാഹുലും ഹര്‍ദിക്കും നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായിരുന്നു. സംഭവത്തിന്റെ പേരില്‍ താരങ്ങള്‍ക്കെതിരെ ബിസിസിഐ നടപടിയും സ്വീകരിച്ചിരുന്നു. രാഹുലിനായി ഹര്‍ദിക് പുരസ്കാരം ഏറ്റുവാങ്ങിയത് ആരാധകരും ചര്‍ച്ചയാക്കിയിരുന്നു.
#IPL2019Final
Highlight of the final ceremony was Hardik Pandya taking KL Rahul award.. :D :D
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.