മുംബൈ: ഇംഗ്ലണ്ട് ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡിക്ക് മികവ് തെളിയിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ സീനിയര്‍ താരവും 2011 ലെ ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. മുംബൈ ഇന്ത്യന്‍സിലെ സഹതാരത്തിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച യുവി വലിയ അവസരമാണ് യുവതാരത്തെ കാത്തിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ ഇക്കാര്യം ഹര്‍ദിക്കുമായി കഴിഞ്ഞദിവസം സംസാരിച്ചിരുന്നെന്നും യുവരാജ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. 'ഞാന്‍ ശരിക്കും അയാളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിലവിലെ ഫോം അനുസരിച്ച് ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന്.' യുവി പറയുന്നു.
Also Read: ശ്രീശാന്ത് ദ്രാവിഡിനെയും തന്നെയും അസഭ്യം പറഞ്ഞു; വെളിപ്പെടുത്തലുമായി രാജസ്ഥാന് മുന്‍ പരിശീലകന്
പരുക്കില്‍ നിന്ന് മോചിതനായതിനു പിന്നാലെ ഐപിഎല്ലിനിറങ്ങിയ പാണ്ഡ്യ മികച്ച പ്രകടനമാണ് സീസണില്‍ പുറത്തെടുക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 32 പന്തുകളില്‍ നിന്ന് 91 റണ്‍സടിച്ച് പാണ്ഡ്യ മികവ് തെളിയിച്ചിരുന്നു.
സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 380 റണ്‍സ് സ്വന്തമാക്കിയ താരം 12 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ സീസണില്‍ വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് യുവരാിന് അവസരം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.