• HOME
 • »
 • NEWS
 • »
 • sports
 • »
 • HARDIK PANDYA IS PROMOTED TO BATTING HE WILL SCORE A CENTURY SAYS AAKASH CHOPRA INT SAR

'ഹാർദിക് പാണ്ഡ്യയെ ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകിയാൽ സെഞ്ച്വറി നേടും'- ആകാശ് ചോപ്ര

'സത്യസന്ധമായി പറഞ്ഞാൽ ഒരു ഓൾ റൗണ്ടറെന്നതിലുപരി ഹാര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് എനിക്ക് തോന്നുന്നത്'

ഹാർദിക് പാണ്ഡ്യ

ഹാർദിക് പാണ്ഡ്യ

 • Share this:
  പൂനെ: ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിലൂടെ ഇന്ത്യ ഏകദിന പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ്. ഇതോടെ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഏകദിന പരമ്പരയിലെ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഉജ്ജ്വല പ്രകടനത്തോടെ സാം കറൻ ഇംഗ്ലണ്ടിനെ ജയത്തിലേക്കും അതിനോടൊപ്പം പരമ്പര വിജയത്തിലേക്കും നയിക്കുമെന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തിന് 7 റൺസ് അകലെ അദ്ദേഹത്തിന്റെ പോരാട്ടം അവസാനിച്ചു. തകർന്നെന്ന് കരുതിയ ഒരു ഇന്നിങ്സിനെയാണ് സാം കറൻ ഇന്നലെ പുനർജനിപ്പിച്ച് കാണിച്ചത്.

  ഹാർദിക് പാണ്ഡ്യയുടെയും, റിഷഭ് പന്തിന്റെയും, ശിഖർ ധവാന്റെയും അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഇന്ത്യയുടെ യുവ താരങ്ങളുടെ മികവിലാണ് പരമ്പരയിലുടനീളം ഇന്ത്യക്ക് കരുതായിരുന്നത്. ഇന്നലത്തെ മത്സരത്തിൽ പ്രത്യേകിച്ച് മധ്യനിരയിലെ ഹാർദിക് പാണ്ഡ്യയുടെയും റിഷഭ് പന്തിന്റെയും പ്രകടനം എടുത്ത് പറയേണ്ടതാണ്. ടി20യിലെ കടന്നാക്രമണ ബാറ്റിങ് ശൈലി ഏകദിനത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഹര്‍ദികും റിഷഭും കാട്ടിത്തന്നു. ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യയെ ടോപ് ഓഡറില്‍ ബാറ്റിങ്ങിനിറക്കിയാല്‍ സെഞ്ച്വറി നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

  'സത്യസന്ധമായി പറഞ്ഞാൽ ഒരു ഓൾ റൗണ്ടറെന്നതിലുപരി ഹാര്‍ദിക് പാണ്ഡ്യയെ ഇപ്പോള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് എനിക്ക് തോന്നുന്നത്. ഒരു ഓള്‍റൗണ്ടറെന്ന നിലയിലോ ഫിനിഷറെന്ന നിലയിലോ എനിക്ക് അവനെ കാണാന്‍ സാധിക്കുന്നില്ല. അവന് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആവിശ്യത്തിന് ബോളും കളിക്കാൻ ലഭിച്ചാല്‍ സെഞ്ച്വറി നേടാന്‍ സാധിക്കും'-ആകാശ് ചോപ്ര പറഞ്ഞു.

  Also Read- നാല് ക്യാച്ചുകൾ പാഴാക്കി ഇന്ത്യൻ താരങ്ങൾ; അത്ഭുത ക്യാച്ചോടെ ക്യാപ്റ്റൻ കോഹ്ലി

  ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ക്രൂണാലിനെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് തല്ലി ചതച്ചിട്ടും ഹാർദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതിനു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ രംഗത്ത് വന്നിരുന്നു. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ പാണ്ഡ്യയുടെ ജോലിഭാരം കുറക്കേണ്ടതുണ്ടായിരുന്നു. നിര്‍ണായക പരമ്പരകള്‍ക്ക് മുമ്പ് ഹാർദിക് പൂര്‍ണ കായിക ക്ഷമതയോടെയിരിക്കേണ്ടത് ടീമിന് ആവശ്യമാണ്. ഹാർദിക്കിന്‍റെ ജോലി ഭാരം കുറക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെക്കൊണ്ട് പന്തെറിയിക്കാതിരുന്നതെന്ന് മത്സരശേഷം കോഹ്ലി പറഞ്ഞിരുന്നു.

  ഏകദിന പരമ്പര നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്നും ഹാര്‍ദികിന്റെ ജോലി ഭാരം നിയന്ത്രിക്കുന്നതാണ്‌ പ്രധാനമെന്ന തരത്തിലാണ് ഇന്ത്യന്‍ ടീമിന്റെ സമീപനമെന്ന് സെവാഗ് ആ തീരുമാനത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

  അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് ഹാര്‍ദിക്. നിലവില്‍ ഇന്ത്യയുടെ മധ്യനിരയിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം. മധ്യനിരയില്‍ തിളങ്ങാനും ഹര്‍ദിക്കിന് അവസരം ലഭിക്കുന്നുണ്ട്. എന്നാല്‍ ടോപ് ഓർഡറില്‍ താരത്തെ ബാറ്റിങ്ങിനയച്ചാല്‍ ഇന്ത്യക്കത് ഗുണം ചെയ്യാന്‍ സാധ്യത കുറവാണ്. അവസാന ഓവറുകളില്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ റണ്‍സ് അടിക്കാന്‍ ആറാം നമ്ബറില്‍ത്തന്നെ ഹര്‍ദിക് ബാറ്റ് ചെയ്യുന്നതായും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

  News summary: Aakash Chopra believes Hardik Pandya will breach the three-figure mark in ODI cricket if he is sent up the order and gets enough balls to face.
  Published by:Anuraj GR
  First published:
  )}