ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പുതിയ വാര്‍ഷിക കരാര്‍ (Central contracts) ബിസിസിഐ (BCCI) പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, എന്നിവര്‍ക്കു വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. രഹാനെയെയും പൂജാരയെയും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്. ഇതോടെ ഇരുവരുടെയും പ്രതിഫലം അഞ്ച് കോടി എന്നത് മൂന്നു കോടി രൂപയായി കുറയും.
ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ് പുതിയ കരാറില്‍ വമ്പന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. എ ഗ്രേഡില്‍ ആയിരുന്ന താരത്തെ സി ഗ്രേഡിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. അഞ്ച് കോടി പ്രതിഫലം വാങ്ങിയിരുന്ന താരത്തിന് ഇനി ഒരു കോടി രൂപമാത്രമാകും ലഭിക്കുക. പാണ്ഡ്യയെക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്, ഉമേഷ് യാദവ് എന്നിവരും സി ഗ്രേഡിലാണ്.
ഇന്ത്യയ്ക്കായി മികച്ച പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവ് കരാറില്‍ ഇടംപിടിച്ചു. കരാറിന്റെ ഭാഗമായിരുന്ന കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവര്‍ പുതിയ പട്ടികയില്‍ പുറത്തായി. ഇതുവരെ ഗ്രേഡ് സിയില്‍ ഉള്‍പ്പെട്ടിരുന്ന അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരെ ഗ്രേഡ് ബിയിലേക്ക് മാറ്റിയിട്ടുണ്ട്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ക്കും ഗ്രേഡ് ബി കരാര്‍ ലഭിച്ചു.
വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രതിവര്‍ഷം ഏഴു കോടി രൂപ ലഭിക്കുന്ന എ പ്ലസ് വിഭാഗത്തിലുള്ളത്. വര്‍ഷം അഞ്ച് കോടി രൂപ ലഭിക്കുന്ന എ വിഭാഗത്തില്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍, മുഹമ്മദ് ഷമി, ആര്. അശ്വിന് എന്നിവരും ഇടംപിടിച്ചു.
Also read:
Lamborghini Urus | ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; വില 3.10 കോടി രൂപ
ഗ്രേഡ് എ പ്ലസ്-(പ്രതിഫലം ഏഴ് കോടി): വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ
ഗ്രേഡ് എ-(പ്രതിഫലം അഞ്ച് കോടി): ആര് അശ്വിന്, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്.
ഗ്രേഡ് ബി-(പ്രതിഫലം മൂന്ന് കോടി): ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ.
ഗ്രേഡ് സി-(പ്രതിഫലം ഒരു കോടി): ശിഖര്‍ ധവാന്, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ശുബ്മാന് ഗില്‍, ഹനുമ വിഹാരി, യുസ്വേന്ദ്ര ചഹാല്‍, സൂര്യകുമാര്‍ യാദവ്, വൃദ്ധിമാന്‍ സാഹ, മായങ്ക് അഗര്‍വാള്‍, ദീപക് ചഹാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.