നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • തന്റെ ഹെലികോപ്ടര്‍ ഷോട്ടിനെക്കുറിച്ചുള്ള ധോണിയുടെ പ്രതികരണം വെളിപ്പെടുത്തി ഹര്‍ദ്ദിക്

  തന്റെ ഹെലികോപ്ടര്‍ ഷോട്ടിനെക്കുറിച്ചുള്ള ധോണിയുടെ പ്രതികരണം വെളിപ്പെടുത്തി ഹര്‍ദ്ദിക്

  'ധോണിയുടെ റൂമിലേക്ക് ചെന്ന് എന്റെ ഹെലികോപ്ടര്‍ ഷോട്ട് ഇഷ്ടമായോയെന്ന് ചോദിച്ചു'

  hardik

  hardik

  • News18
  • Last Updated :
  • Share this:
   മുംബൈ: ലോക ക്രിക്കറ്റിന് എംഎസ് ധോണി നല്‍കിയ സംഭവാനയാണ് ഹെലികോപ്ടര്‍ ഷോട്ടെന്ന് നിസംശംയം പറയാന്‍ കഴിയും. ധോണി അവതരിപ്പിച്ച ഈ ഷോട്ട് പിന്നീട് പല താരങ്ങള്‍ പകര്‍ത്തുകയും മനോഹരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഹെലികോപ്ടര്‍ ഷോട്ടുമായി ആരാധകരുടെ ഹൃദയം കവരുന്നത്.

   ഓരോ മത്സരത്തിലും ഒരു ഹെലികോപ്ടര്‍ ഷോട്ടെങ്കിലു പായിക്കുക എന്നത് ഇപ്പോള്‍ ഹര്‍ദ്ദിക് പതിവാക്കിയിരിക്കുകയാണ്. നേരത്തെ ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ധോണിയെ സാക്ഷി നിര്‍ത്തിയും ഹര്‍ദിക് ഹെലികോപ്ടര്‍ ഷോട്ട് പറത്തിയിരുന്നു. തന്നെ ധോണി അഭിനന്ദിക്കുമെന്ന് കരുതിയിരുന്നെന്നും എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചില്ലെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. എന്നാല്‍ ധോണി തന്റെ ഷോട്ടിനെ അഭിനന്ദിച്ച വിവരം തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ദിക്.

   Also Read: ബാംഗ്ലൂരിനെതിരെ റസ്സല്‍ ഇറങ്ങുമോ ഇല്ലയോ? കാര്‍ത്തിക് പറയുന്നു

   മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ടിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഹര്‍ദിക് ധോണി തന്നെ അഭിനന്ദിച്ച കാര്യം പറയുന്നത്. 'ഞാന്‍ എംഎസ് ധോണിയുടെ റൂമിലേക്ക് ചെന്ന് എന്റെ ഹെലികോപ്ടര്‍ ഷോട്ട് ഇഷ്ടമായോയെന്ന് ചോദിച്ചു. അത് നന്നായെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്' പാണ്ഡ്യ പറയുന്നു.   First published:
   )}