നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പഴയപോലെ ഇനി പന്തെറിയാന്‍ സാധിക്കുമോ? വെളിപ്പെടുത്തലുകളുമായി ഹാര്‍ദിക് പാണ്ഡ്യ

  പഴയപോലെ ഇനി പന്തെറിയാന്‍ സാധിക്കുമോ? വെളിപ്പെടുത്തലുകളുമായി ഹാര്‍ദിക് പാണ്ഡ്യ

  കളിക്കുകയാണെങ്കില്‍ 50 ശതമാനം മാത്രം നല്‍കി കളിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. കളിക്കുമ്പോള്‍ എനിക്കെന്റെ 100 ശതമാനവും നല്‍കി കളിക്കണം.

  • Share this:
   ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ഓള്‍ റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ. ഒരു കാലത്ത് ബാറ്റ് കൊണ്ടും ബോളു കൊണ്ടും അവിസ്മരണീയ പ്രകടനങ്ങള്‍ കാഴ്ച വെച്ചിരുന്ന ഹാര്‍ദിക് ഇപ്പോള്‍ പഴയകാല ഫോമിന്റെ നിഴല്‍ മാത്രമായിരിക്കുകയാണ്. ഇരുപത്തിയേഴുകാരന്‍ ഹാര്‍ദിക് 2019 ല്‍ നടുവിന് ഒരു സര്‍ജറിക്ക് വിധേയനായിരുന്നു. അതിനുശേഷം കഴിഞ്ഞ സീസണിലെ ഐ പി എല്ലിലാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ അദ്ദേഹം ബൗള്‍ ചെയ്തിരുന്നില്ല. ഈയിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ 17 ഓവറോളം ബൗള്‍ ചെയ്ത ഹാര്‍ദിക് 6.50 ശരാശരിയില്‍ മാത്രമാണ് റണ്‍സ് വഴങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ബൗളറായി ഹര്‍ദിക്കിനെ ഇന്ത്യ ഉപയോഗിച്ചില്ല. ഐ പി എല്ലിന്റെ ആദ്യ പകുതിയിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല.

   ഇപ്പോഴിതാ ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പന്തെറിയുകയാണ് തന്റെ ലക്ഷ്യമെന്ന് ഹാര്‍ദിക് പാണ്ഡ്യ പറയുന്നു. പരിക്കിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തിയ പാണ്ഡ്യ പന്തെറിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ഭാവി പദ്ധതികള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും പന്തെറിയാന്‍ സാധിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് എന്റെ ലക്ഷ്യം. അവിടെ കൂടുതല്‍ കാര്യക്ഷമത കണ്ടെത്താനും മത്സരങ്ങള്‍ എനിക്ക് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ശ്രമം. എന്റെ എല്ലാ ശ്രദ്ധയും ലോകകപ്പില്‍ മാത്രമാണ്'- ഹാര്‍ദിക് മനസ്സ് തുറന്നു.

   'ബൗളിങ്ങിലേക്ക് നോക്കുമ്പോള്‍ ഞാന്‍ എത്ര മാത്രം ഫിറ്റാണ് എന്നതാണ് ഏറ്റവും പ്രധാനം. ശസ്ത്രക്രിയക്ക് ശേഷവും എന്റെ പേസില്‍ ഞാന്‍ കുറവ് വരുത്തിയിട്ടില്ല. എന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടതാണ് എന്റെ ബൗളിങ്. എത്ര മാത്രം ഫിറ്റാണോ ഞാന്‍ അത്രയും മികച്ച പ്രകടനം എന്നില്‍ നിന്ന് പുറത്തുവരും. കളിക്കുകയാണെങ്കില്‍ 50 ശതമാനം മാത്രം നല്‍കി കളിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. കളിക്കുമ്പോള്‍ എനിക്കെന്റെ 100 ശതമാനവും നല്‍കി കളിക്കണം'- ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

   ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ക്രൂണലിനെയും ജോണി ബെയര്‍‌സ്റ്റോയും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് തല്ലി ചതച്ചിട്ടും ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതിന് എതിരായി വിരേന്ദര്‍ സേവാഗ് ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിര്‍ണായക പരമ്പരകള്‍ക്ക് മുമ്പ് ഹാര്‍ദിക്കിന്റെ ജോലി ഭാരം കുറക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെക്കൊണ്ട് പന്തെറിയിക്കാതിരുന്നതെന്നാണ് മത്സരശേഷം കോഹ്ലി പറഞ്ഞത്. ഏകദിന പരമ്പര നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്നും ഹാര്‍ദികിന്റെ ജോലി ഭാരം നിയന്ത്രിക്കുന്നതാണ് പ്രധാനമെന്ന തരത്തിലാണ് ഇന്ത്യന്‍ ടീമിന്റെ സമീപനമെന്നുമാണ് സേവാഗ് കുറ്റപ്പെടുത്തിയത്.
   Published by:Sarath Mohanan
   First published: