HOME » NEWS » Sports » HARDIK PANDYAS UNRECOGNISABLE THROWBACK FROM 2011 WORLD

അന്ന് ധോണി കപ്പുയര്‍ത്തുമ്പോള്‍ ഇങ്ങനെ നടന്ന പയ്യനാണ് ഇന്നത്തെ ടീമിന്റെ നെടുംതൂണ്‍

കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ഥ്യമാവുകയായിരുന്നെന്നാണ് ഹര്‍ദിക്കിന്റെ ട്വീറ്റ്

news18
Updated: May 25, 2019, 1:27 PM IST
അന്ന് ധോണി കപ്പുയര്‍ത്തുമ്പോള്‍ ഇങ്ങനെ നടന്ന പയ്യനാണ് ഇന്നത്തെ ടീമിന്റെ നെടുംതൂണ്‍
കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ഥ്യമാവുകയായിരുന്നെന്നാണ് ഹര്‍ദിക്കിന്റെ ട്വീറ്റ്
  • News18
  • Last Updated: May 25, 2019, 1:27 PM IST
  • Share this:
ലണ്ടന്‍: മൂന്നാം ലോലകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ പ്രധാന ആയുധം ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ബാറ്റിങ്ങില്‍ പവര്‍ ഹിറ്റിങ്ങിലൂടെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ കഴിവുള്ള താരം ബൗളിങ്ങിലും മികച്ച പ്രകടനവുമാണ് കാഴ്ചവെക്കുന്നത്.

പരുക്കിനോടും വിവാദങ്ങളോടും വിട പറഞ്ഞ് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങുന്ന ഹര്‍ദിക് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2011 ല്‍ എംഎസ് ധോണിയും സംഘവും ഇന്ത്യയുടെ രണ്ടാം ലോകകപ്പ് ഉയര്‍ത്തുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ടീമിന്റെ ജയം ആഘോഷിച്ച തന്റെ ചിത്രമാണ് ഹര്‍ദിക് പങ്കുവെച്ചിരിക്കുന്നത്.

Also Read: പാക് ജഴ്‌സിയിലെ ഏഴാം നമ്പറില്‍ 'ധോണി'; ആശ്ചര്യത്തോടെ കായികലോകം

കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് സ്വപ്‌നം യാഥാര്‍ഥ്യമാവുകയായിരുന്നെന്ന് പറഞ്ഞാണ് ഹര്‍ദിക്കിന്റെ ട്വീറ്റ്. സൂപ്പര്‍ താരത്തിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് ഇതോടെ വൈറലായിരിക്കുകയാണ്. 2016 ലാണ് ഹര്‍ദിക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്.



ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ഹര്‍ദിക് പുറത്തെടുത്തത്. 402 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.

First published: May 25, 2019, 1:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories