പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) മത്സരത്തിനിടെ ക്യാച്ച് നിലത്തിട്ടതിന് സഹതാരത്തിന്റെ മുഖത്തടിച്ച് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് (Haris Rauf). കഴിഞ്ഞ ദിവസം ലീഗിൽ ലാഹോർ ഖലന്ദേർസും(Lahore Qalandars) പെഷാവർ സാൽമിയും (Peshawar Zalmi) തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ലഹോർ ഖലന്ദേർസിന്റെ താരമായ ഹാരിസ് റൗഫ്, സഹതാരമായ കമ്രാൻ ഗുലാമിനെയാണ് (Kamran Ghulam) അടിച്ചത്. ടീമിലെ സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടയിലാണ് അതേ ഓവറിൽ നേരത്തെ ക്യാച്ച് നഷ്ടമാക്കിയ ഗുലാമിന്റെ മുഖത്തടിച്ചത്. റൗഫ് ഗുലാമിയുടെ മുഖത്തടിക്കുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ പെഷാവർ സാൽമിയുടെ ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് സംഭവം. റൗഫിന്റെ ഈ ഓവറിലെ രണ്ടാം പന്തിൽ പെഷാവറിന്റെ അഫ്ഗാൻ താരം ഹസ്രത്തുല്ല സാസായ് നൽകിയ ക്യാച്ച് ഗുലാം നിലത്തിടുകയായിരുന്നു. പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തിൽ റൗഫ് മുഹമ്മദ് ഹാരിസിനെ പുറത്താക്കി. റൗഫിനെതിരെ വമ്പൻ ഷോട്ടിന് ശ്രമിച്ച ഹാരിസ് ഫവാദ് മുഹമ്മദിന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ഹാരിസിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടയിലാണ് റൗഫ് ഗുലാമിന്റെ മുഖത്തടിച്ചത്. വിക്കറ്റ് വീണ ആഘോഷം റൗഫിനൊപ്പം സഹതാരങ്ങൾക്കൊപ്പം ഗുലാമും എത്തി. ഗുലാമിന്റെ കൈകളിൽ തട്ടി റൗഫ് ആഹ്ളാദം പ്രകടിപ്പിച്ചെങ്കിലും പിന്നാലെ തന്നെ താരം ഗുലാമിന്റെ മുഖത്തടിക്കുകയായിരുന്നു.
Also read-
Sandesh Jhingan | സെക്സിസ്റ്റ് പരാമര്‍ശം; 'തെറ്റു പറ്റി, മാപ്പു പറയുന്നു'; ഏറ്റു പറച്ചിലുമായി വീണ്ടും സന്ദേശ് ജിങ്കാന്
റൗഫിന്റെ പെട്ടെന്നുള്ള പ്രതികരണത്തെ പക്ഷെ ഗുലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തതോടെ സംഭവം വലിയ പ്രശ്നങ്ങളിലേക്ക് പോയില്ല. റൗഫിന്റെ പ്രതികരണത്തിന് പുഞ്ചിരിയോടെ പ്രതികരിച്ച ഗുലാം സഹതാരങ്ങൾക്കൊപ്പം ആഘോഷം നടത്തുന്നത് തുടർന്നു. എന്നാൽ റൗഫ് അപ്പോഴും രോഷാകുലനായി നിൽക്കുന്നതാണ് കാണുന്നത്. റൗഫിന്റെ ഈ ചൂടൻ പ്രതികരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഒരു കൂട്ടം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
Viral | 36 മിനിറ്റിനുള്ളില്‍ സ്വന്തം ഗോള്‍പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത് മൂന്ന് ഗോളുകള്‍; വീഡിയോ
ഫുട്ബോള്‍ കളിയില്‍ താരങ്ങള്‍
ഹാട്രിക് (Hat-trick) നേടുന്നത് അപൂര്‍വമായ കാര്യമല്ല. ഒരു മത്സരത്തില്‍ മൂന്നും, നാലും അഞ്ചും ഗോളുകള്‍ താരങ്ങള്‍ നേടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ സെല്‍ഫ് ഗോളില്‍ (self goal) ഹാട്രിക് നേടി എതിരാളികള്‍ക്ക് മൂന്ന് ഗോള്‍ സമ്മാനിക്കുക എന്നത് അത്യപൂര്‍വമായ കാര്യം തന്നെയാണ്.
ഇപ്പോഴിതാ അങ്ങനെയും സംഭവിച്ചിരിക്കുകയാണ്. വനിതാ ഫുട്ബോളിലാണ് ഈ അപൂര്‍വ ഹാട്രിക് പിറന്നത്. ന്യൂസിലന്‍ഡ് വനിതാ താരം മിഖേയല മൂര്‍ ആണ് ഈ ഹാട്രിക്ക് സ്വന്തമാക്കിയ ഹതഭാഗ്യയായ വ്യക്തി.
യുഎസ്എയും ന്യൂസിലന്‍ഡും (USA vs NZ) തമ്മിലുള്ള ഷി ബിലീവസ് കപ്പിലാണ് ഈ സെല്‍ഫ് ഗോള്‍ ഹാട്രിക്കിന്റെ പിറവി. ന്യൂസിലന്‍ഡിന്റെ പ്രതിരോധ താരമാണ് മൂര്‍. ഇടം കാല് കൊണ്ടും വലം കാല് കൊണ്ടും ഹെഡ്ഡറിലൂടെയുമാണ് മൂര്‍ സ്വന്തം വലയിലേക്ക് തന്നെ മൂന്നുതവണ പന്തെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.