• HOME
  • »
  • NEWS
  • »
  • sports
  • »
  • Haris Rauf | വിക്കറ്റ് നേടി, കൈ സാനിറ്റൈസ് ചെയ്തു, പോക്കറ്റില്‍ നിന്ന് മാസ്‌കും എടുത്ത് ധരിച്ചു; ഹാരിസ് റൗഫിന്റെ വിചിത്ര ആഘോഷം വൈറല്‍

Haris Rauf | വിക്കറ്റ് നേടി, കൈ സാനിറ്റൈസ് ചെയ്തു, പോക്കറ്റില്‍ നിന്ന് മാസ്‌കും എടുത്ത് ധരിച്ചു; ഹാരിസ് റൗഫിന്റെ വിചിത്ര ആഘോഷം വൈറല്‍

വിക്കറ്റ് നേടിയ ശേഷം പ്രതീകാത്മകമായി സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകിയും പോക്കറ്റില്‍ കരുതിയ മാസ്‌ക് ധരിച്ചുമായിരുന്നു റൗഫിന്റെ വിചിത്ര ആഘോഷം.

  • Last Updated :
  • Share this:
    തന്റെ വിചിത്രമായ വിക്കറ്റ് സെലിബ്രേഷനുകളിലൂടെ (wicket celebration) മുന്നേ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള താരമാണ് പാക് പേസര്‍ ഹാരിസ് റൗഫ് (Haris Rauf). ഇപ്പോഴിതാ ബിഗ് ബാഷ് ടി20 ലീഗിലെ മത്സരത്തിനിടെ പാക് പേസര്‍ താരത്തിന്റെ 'കോവിഡ് പ്രോട്ടോകോള്‍' വിക്കറ്റ് സെലിബ്രേഷന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

    ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സ്- പെര്‍ത്ത് സ്‌കോച്ചേഴ്സ് പോരാട്ടത്തിനിടെയാണ് രസകരമായ ആഘോഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൈകള്‍ ചേര്‍ത്തും ആലിംഗനം ചെയ്തുമൊക്കെയുള്ള ആഘോഷങ്ങള്‍ക്ക് മൈതാനത്ത് വിലക്കുണ്ട്. അതിന് പകരമാണ് മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫ് വ്യത്യസ്ത രീതിയില്‍ ആഘോഷം നടത്തിയത്.

    പെര്‍ത്ത് സ്‌കോചേഴ്സിന്റെ കുര്‍ടിസ് പാറ്റേഴ്സനെ മൂന്നാം ഓവറില്‍ പുറത്താക്കിയതിന് പിന്നാലെയാണ് താരത്തിന്റെ ആഘോഷം. വിക്കറ്റ് നേടിയ ശേഷം പ്രതീകാത്മകമായി സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകിയും പോക്കറ്റില്‍ കരുതിയ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചുമായിരുന്നു റൗഫിന്റെ വിചിത്ര ആഘോഷം.


    ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. റൗഫിന്റെ ആഘോഷങ്ങള്‍ കണ്ട് സഹതാരം ബിയു വെബ്സ്റ്റര്‍ പൊട്ടിച്ചിരിക്കുന്നതും പിന്നീട് കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.

    IND vs WI | ഇന്ത്യ - വിൻഡീസ് ടി20 പരമ്പര; തിരുവനന്തപുരത്തെ മത്സരം മാറ്റിയേക്കും; കോവിഡ് വ്യാപനം ആശങ്ക

    ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന , ടി20 പരമ്പരകളുടെ വേദികളുടെ എണ്ണം വെട്ടിക്കുറയ്ക്കുവാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സാഹചര്യത്തിലാണ് വേദികള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ബിസിസിഐ ഗൗരവമായി ആലോചിക്കുന്നത്.

    മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യയും വിൻഡീസും തമ്മിൽ കളിക്കുക. ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് ജയ്പൂര്‍, 12ന് കൊല്‍ക്കത്ത എന്നീ വേദികളിയി രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. ടി20 പരമ്പരയിലെ മത്സരങ്ങള്‍ ഫെബ്രുവരി 15ന് കട്ടക്ക്, 18ന് വിശാഖപട്ടണം, 20ന് തിരുവനന്തപുരം എന്നിവിടങ്ങളിലുമായി നടത്തുവാനാണ് നിശ്ചയിച്ചിരുന്നത്.

    എന്നാൽ, വേദികള്‍ വെട്ടിക്കുറയ്ക്കുവാനാണ് ബിസിസിഐ തീരുമാനിക്കുന്നതെങ്കിൽ വിൻഡീസ് പര്യടനത്തിലെ അവസാന മത്സരം (മൂന്നാം ടി20) നടക്കേണ്ട തിരുവനന്തപുരത്തിന് (Green Field Stadium, Thiruvananthapuram) വേദി നഷ്ടമായേക്കുമെന്നതാണ് സൂചന. കേരളത്തില്‍ ദിനംപ്രതി വർധിച്ചു വരുന്ന കോവിഡ്, ഒമിക്രോണ്‍ കേസുകളും തിരുവനന്തപുരത്തെ മത്സരം നടത്തുന്നതിന് വെല്ലുവിളിയാകുന്നുണ്ട്.

    എന്നാൽ, വേദികള്‍ വെട്ടിക്കുറക്കുന്നന്നതിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ബിസിസിഐയുടെ പ്രതികരണം. വരും ദിവസങ്ങളില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയിരുത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന.
    Published by:Sarath Mohanan
    First published: