ഈ ഇന്ത്യൻ താരത്തിന്റെ തകർപ്പൻ ക്യാച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇതാ ക്രിക്കറ്റ് ലോകം കീഴടക്കിയ ബൗണ്ടറി ലൈൻ ക്യാച്ച്
ഈ ഇന്ത്യൻ താരത്തിന്റെ തകർപ്പൻ ക്യാച്ച് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇതാ ക്രിക്കറ്റ് ലോകം കീഴടക്കിയ ബൗണ്ടറി ലൈൻ ക്യാച്ച്
ആമി ജോൺസ് ലോങ് ഓഫിലേക്ക് ഉയർത്തിയടിച്ച പന്ത് ഡിയോൾ ആദ്യ ശ്രമത്തിൽ കയ്യിലൊതുക്കിയെങ്കിലും ബാലൻസ് തെറ്റിയതിനാൽ ബൗണ്ടറി ലൈൻ കടക്കും എന്ന് മനസ്സിലാക്കിയ താരം പന്തിനെ വായുവിലേക്ക് എറിയുകയും തുടർന്ന് തകർപ്പൻ ഡൈവിലൂടെ ക്യാച്ച് പൂർത്തിയാക്കുകയും ചെയ്തു.
ബൗണ്ടറി ലൈനിൽ നിന്നും അവിശ്വസനീയമായ ക്യാച്ച് എടുത്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റർ. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ ബൗണ്ടറിക്ക് അരികിൽ വെച്ച് ഇന്ത്യൻ താരം ഹർലീൻ ഡിയോൾ എടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. തകർപ്പൻ ക്യാച്ചുമായി ഹർലീൻ ഡിയോൾ ശ്രദ്ധ നേടിയെങ്കിലും മത്സരം ഇന്ത്യ പരാജയപ്പെട്ടു.
മഴതടസ്സപെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 18 റൺസിനാണ് ഇംഗ്ലണ്ട് വനിതകൾ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. മറുപടി ബാറ്റിങിൽ ഇന്ത്യ 8.4 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 54 റൺസ് നേടി നിൽക്കവെയാണ് മഴകളി മുടക്കിയത്. DLS നിയമപ്രകാരം ആ ഘട്ടത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 71 റൺസ് വേണ്ടിയിരുന്നു.
ഇംഗ്ലണ്ടിനെതിരെ തോൽക്കേണ്ടി വന്നെങ്കിലും മത്സരത്തിൽ ഹർലീൻ നേടിയ ക്യാച്ച് അപ്പോഴേക്കും തരംഗമായി മാറിയിരുന്നു. മത്സരത്തിന്റെ 19ാം ഓവറിലായിരുന്നു കളിയിലെ ഈ അവിസ്മരണീയ നിമിഷം പിറന്നത്. ഇംഗ്ലണ്ടിന് വേണ്ടി തകർത്തടിച്ച് മുന്നേറുകയായിരുന്ന ആമി ജോൺസ് ആ ഓവറിൽ ഉയർത്തി അടിച്ച പന്ത് സിക്സർ എന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഹർലീൻ അതൊരു ക്യാച്ച് ആക്കി മാറ്റിയത്. ആമി ജോൺസ് ലോങ് ഓഫിലേക്ക് ഉയർത്തിയടിച്ച പന്ത് ഡിയോൾ ആദ്യ ശ്രമത്തിൽ കയ്യിലൊതുക്കിയെങ്കിലും ബാലൻസ് തെറ്റിയതിനാൽ ബൗണ്ടറി ലൈൻ കടക്കും എന്ന് മനസ്സിലാക്കിയ താരം പന്തിനെ വായുവിലേക്ക് എറിയുകയും തുടർന്ന് തകർപ്പൻ ഡൈവിലൂടെ ക്യാച്ച് പൂർത്തിയാക്കുകയും ചെയ്തു.
ഹർലീൻ എടുത്ത ക്യാച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും മുതിർന്ന ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ താരത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈ വർഷത്തെ ഏറ്റവും മികച്ച ക്യാച്ചാണ് ഇതെന്നാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ വിശേഷിപ്പിച്ചത്. ക്രിക്കറ്റ് ഫീൽഡിൽ നിന്നും കാണാൻ പറ്റാവുന്ന ഒന്നാന്തരമൊരു ക്യാച്ച് ആണ് ഹർലീൻ എടുത്തിരിക്കുന്നത് എന്നാണ് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ കുറിച്ചത്. മുൻ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റർ ഇസ ഗുഹ, മുൻ വിൻഡീസ് നായകൻ ഡാരൻ സമി തുടങ്ങി നിരവധി പേർ ഹർലീനെ അഭിനന്ദിച്ചു.
മത്സരത്തിൽ ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പരയിൽ 1-0 ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. നേരത്തെ നടന്ന ഏകദിന പരമ്പര കൈവിട്ടതിനാൽ ടി20 പരമ്പര ജയിച്ച് മാനം കാക്കാൻ തന്നെ ലക്ഷ്യമിട്ടാകും ഇന്ത്യൻ സംഘം നാളെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.