• HOME
 • »
 • NEWS
 • »
 • sports
 • »
 • Harmanpreet | Covid 19 | ഹർമൻപ്രീത് കൗറിന് കോവിഡ്; വീട്ടിൽ ഐസൊലേഷനിൽ

Harmanpreet | Covid 19 | ഹർമൻപ്രീത് കൗറിന് കോവിഡ്; വീട്ടിൽ ഐസൊലേഷനിൽ

കൊവിഡ് സ്ഥിരീകരിച്ച ശേഷം താരം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ തൻ്റെ രോഗാവസ്ഥയും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോടെല്ലാം കോവിഡ് ടെസ്റ്റ് ചെയ്യാനും സ്വയം ക്വാറൻ്റീനിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടു

harmanpreet_

harmanpreet_

 • Last Updated :
 • Share this:
  ഇന്ത്യന്‍ വനിതാ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്. നേരിയ ലക്ഷണങ്ങൾ മാത്രം ഉള്ളതിനാൽ താരം വീട്ടിൽ ഐസോലാഷനിലാണ്. കുറച്ച് ദിവസങ്ങളായി നേരിയ പനി അനുഭവപ്പെട്ടത് കൊണ്ടാണ് താരം കോവിഡ് പരിശോധനക്ക് വിധേയമായത്. ഇന്നലെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോൾ പോസിറ്റീവ് ആവുകയായിരുന്നു.

  " ഹർമൻപ്രീത് വീട്ടിൽ ഐസോലേഷനിലാണ്. നാല് ദിവസമായി നേരിയ പനി ഉണ്ടായിരുന്നു. അതിനാൽ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയുടെ ഫലം വന്നപ്പോൾ പോസിറ്റീവ് ആവുകയായിരുന്നു. ഹർമൻ്റെ ആരോഗ്യനില തൃപ്തികരമാണ്. വേഗം സുഖം പ്രാപിക്കുമെന്ന് കരുതുന്നു" - ഹർമനോട് അടുപ്പമുള്ള ഒരു താരം വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

  കൊവിഡ് സ്ഥിരീകരിച്ച ശേഷം താരം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ തൻ്റെ രോഗാവസ്ഥയും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോടെല്ലാം കോവിഡ് ടെസ്റ്റ് ചെയ്യാനും സ്വയം ക്വാറൻ്റീനിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടു.
  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്കിടെ താരങ്ങളെ തു‍ടര്‍ച്ചയായി കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കിയിരുന്നതിനാല്‍ അതിന് ശേഷമാകും ഹര്‍മന്‍പ്രീതിന് വൈറസ് ബാധയേറ്റിട്ടുണ്ടാകാന്‍ സാധ്യത.

  ദക്ഷിണാഫ്രിക്ക വനിതകള്‍ക്കെതിരെ അടുത്തിടെ അവസാനിച്ച ഏകദിന പരമ്പരയില്‍ ഹര്‍മന്‍പ്രീത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു അര്‍ധ സെഞ്ചുറിയും ഒരു 40 പ്ലസ് സ്‌കോറും കണ്ടെത്തിയ താരം എന്നാല്‍ അവസാന ഏകദിനത്തിനിടെ ഏറ്റ പരുക്കിനെ തുടർന്ന് ടി20 പരമ്പരയില്‍ കളിച്ചിരുന്നില്ല. നടുവിനേറ്റ പരിക്കുമൂലമാണ് ഹർമൻപ്രീത് മത്സരങ്ങളിൽ നിന്നും വിട്ടുനിന്നത്. താരത്തിന്റെ അഭാവത്തിൽ സ്മൃതി മന്ഥാനയാണ് ടീമിനെ നയിച്ചത്.

  കോവിഡ് മഹാമാരി ഏൽപ്പിച്ച ഒരു വർഷത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഇന്ത്യൻ ടീമിന് പക്ഷേ കയപ്പേറിയ ഓർമയായി. ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഇന്ത്യക്ക് ഏകദിനത്തിലേയും ടി 20യിലേയും പരമ്പരകൾ അടിയറവ് വെക്കേണ്ടി വന്നു. കളിയുടെ എല്ലാ മേഖലകളിലും മികച്ചു നിന്ന ദക്ഷിണാഫ്രിക്കൻ ടീമിന് മുന്നിൽ ഇന്ത്യൻ നിരക്ക് ഉത്തരങ്ങളുണ്ടായിരുന്നില്ല. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20യുമടക്കം മൊത്തം എട്ട് മത്സരങ്ങളിൽ ഇന്ത്യക്ക് ജയിക്കാനായത് വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ്. ഒരു ഏകദിനവും ഒരു ടി20യും ജയിച്ചത് കൊണ്ട് ദക്ഷിണാഫ്രിക്കക്ക് പരമ്പര തൂത്തുവാരാൻ കഴിഞ്ഞില്ല.

  Also Read- IPL 2021| പരുക്കേറ്റ അയ്യർക്ക് പകരം റിഷഭ് പന്ത്; ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

  ഇന്ത്യയുടെ ബോളർമാർ നിറം മങ്ങിയതാണ് തിരിച്ചടിയായത്. ബാറ്റ് കൊണ്ട് നല്ല പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും നിർണായക വിക്കറ്റുകൾ വീഴ്ത്തി കളിയുടെ ഗതി തിരിക്കുന്നതിൽ ഇന്ത്യയുടെ ബോളർമാർ തീർത്തും പരാജയപ്പെട്ടു.

  അതുകൂടാതെ പരമ്പരയിൽ ടോസ് ഒരു നിർണായക ഘടകം ആയിരുന്നു. മൊത്തം എട്ട് മത്സരങ്ങളിലും ടോസ് നേടിയ ടീം ബോളിങ് തിരഞ്ഞെടുക്കുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം തോൽക്കുകയും ചെയ്തു. ഇന്ത്യ ജയിച്ച രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കായിരുന്നു ടോസ്. ഇന്ത്യ ആദ്യം തിരഞ്ഞെടുത്തത് ബോളിങ് ആയിരുന്നു. ഏതായാലും ഈ പരമ്പരയിൽ വരുത്തിയ പിഴവുകൾ പരിഹരിച്ച് ഇന്ത്യ അടുത്ത പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തന്നെ കരുതാം.

  അതേസമയം, കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് പോസിറ്റീവാകുന്ന അഞ്ചാം ഇന്ത്യന്‍ ക്രിക്കറ്ററാണ് ഹര്‍മന്‍പ്രീത് കൗര്‍. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത നാല് താരങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യൂസഫ് പത്താന്‍, എസ് ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് കൊവിഡ് പോസിറ്റീവായത്.

  Summary- Indian Women Cricketer Harmanpreet Kaur tests positive for Covid-19
  Published by:Anuraj GR
  First published: